കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ഇ-പാസ് നിര്‍ബന്ധമാക്കി തമിഴ്‌നാട്

ചെന്നൈ: വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കി തമിഴ്‌നാട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞദിവസം 567 പേര്‍ക്കാണ് തമിഴ്‌നാടിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.

മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം.

ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ നിന്നും എത്തുന്നവര്‍ക്ക് ഇത് ബാധകമല്ല.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ആരോഗ്യകുടുംബക്ഷേമ വകുപ്പ് യാത്രക്കാര്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കിക്കൊണ്ട് പുറപ്പെടുവിച്ചു.

എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാര്‍ക്കും ഇ-പാസ് നിര്‍ബന്ധമാണെന്നാണ് മാര്‍ച്ച്‌ 4 ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നതെങ്കിലും,കര്‍ണാടക, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ഒഴിവാക്കി.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞവര്‍ഷം അന്തര്‍ ജില്ല, അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ പിന്നീട് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി.

  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"

രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
[masterslider id="10"]

Related posts