ബെംഗളൂരു : ധനകാര്യ ചുമതലയുള്ള മുഖ്യമന്ത്രി യെദിയൂരപ്പ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ ഏറെയും സ്ത്രീകൾക്ക് അനുകൂലമായ പദ്ധതികൾ.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ 37188 കോടി ആണ് വനിതകളുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് വകയിരുത്തിയത്.
പ്രസവാവധിക്ക് പുറമെ വനിതാ സർക്കാർ ജീവനക്കാർക്ക് 6 മാസം കൂടി കുട്ടികളെ നോക്കാനുള്ള അവധി.
ബജറ്റിലെ ചില പ്രധാന നിർദ്ദേശങ്ങൾ താഴെ.
- എല്ലാ ജില്ലകളിലും ഗോശാലകൾ.
- 2021-22 സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന ധനക്കമ്മി 15134 കോടി
- 2019-20 നെ അപേക്ഷിച്ച് കോവിഡ് കാരണം സാമ്പത്തിക വളർച്ച 2.6% ആയി കുറഞ്ഞു. കാർഷിക രംഗം 4% വളർച്ച രേഖപ്പെടുത്തി വ്യാവസായിക രംഗം 3 – 5 % വരെ വളർച്ചക്കുറവ് രേഖപ്പെടുത്തി.
- 5372 കോടി രൂപ കോവിഡിനെ നേരിടാൻ വേണ്ടി ഇതുവരെ സംസ്ഥാനം ചെലവഴിച്ചു.
- 10 കോടി രൂപക്ക് അയോധ്യയിൽ യാത്രിനിവാസ് പണികഴിപ്പിക്കും.
- 21474 കോടി രൂപ അപ്പർ ഭദ്ര ജലസേചന പദ്ധതിക്ക് നീക്കിവച്ചു.
- പി.പി.പി മാത്യകയിൽ മംഗളൂരു പനജി ജലഗതാഗത പദ്ധതി
- കലബുറഗി ജില്ലയിലെ ഫിറോസാബാദിൽ 1551 ഏക്കർ സ്ഥലത്ത് സൗരോർജ്ജ വൈദ്യുത പ്ലാൻറ്.
- ശിവമൊഗ്ഗയിൽ കിദ്വായി ആശുപത്രിയുടെ ശാഖ
- നഗരത്തിൽ 3 ട്രീ പാർക്കുകൾ
- 7795 കോടി രൂപ ബെംഗളൂരു നഗര വികസനത്തിന്.
- 175 കോടി ഹാസൻ വിമാനത്താവളത്തിന്
- 463 കോടി ധാർ വാട് – കിത്തുർ – ബെളഗാവി റെയിൽ പാതക്ക്.
- കോവിഡ് കാരണം ജനങ്ങൾ ബുദ്ധിമുട്ടിയിരിക്കുന്ന സാഹചര്യത്തിൽ താൻ പുതിയ നികുതികൾ ഏർപ്പെടുത്തുന്നില്ല.
- ന്യൂനപക്ഷങ്ങളുടെ ഉയർച്ചക്ക് 1500 കോടി രൂപ.