ദേശീയ റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ജേതാവായി ബെംഗളൂരു മലയാളി

ബെംഗളൂരു: ദേശീയ റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ‘ഇൻഡിവിജ്വൽ ടൈം ട്രയൽ’ വിഭാഗത്തിൽ ജേതാവായി മലയാളി സൈക്ലിങ്താരം നവീൻ ജോൺ. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയായ നവീൻ ജോൺ ബെംഗളൂരുവിലാണ് താമസം. കർണാടക സൈക്ലിങ് ടീമിലെ അംഗമാണ്.

നവി മുംബൈയിലാണ് ചാമ്പ്യൻഷിപ്പ് നടന്നത്. 40 കിലോമീറ്റർ ദൂരം 53 മിനിറ്റും 35.533 സെക്കൻഡും കൊണ്ടാണ് നവീൻ പൂർത്തിയാക്കിയത്. ശരാശരി 44.78 കിലോമീറ്ററായിരുന്നു വേഗം.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

അഞ്ചാം തവണയാണ് നവീൻ ഈ നേട്ടം കൈവരിക്കുന്നത്. ഇന്ത്യയിലെ മികച്ച സൈക്ലിസ്റ്റുകളിൽ ഒരാളായ നവീൻ ജോൺ മൂന്നുതവണ ദേശീയ ഐ.ടി.ടി. ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.

നവീൻ ജോൺ ഉൾപ്പെട്ട കർണാടക ടീം ‘ടീം ടൈം ട്രയൽ’ വിഭാഗത്തിൽ മൂന്നാംസ്ഥാനം നേടി. 52 മിനിറ്റും 35.464 സെക്കൻഡുമെടുത്താണ് 40 കിലോമീറ്റർ ടീം പിന്നിട്ടത്.

മാസ് സ്റ്റാർട്ട് വിഭാഗത്തിൽ കർണാടക ടീം അഞ്ചാം സ്ഥാനമാണ് നേടിയത്. 100 കിലോമീറ്റർ രണ്ട് മണിക്കൂറും 36 മിനിറ്റുംകൊണ്ട് പൂർത്തിയാക്കി. ശരാശരി വേഗം 39 കിലോമീറ്റർ ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്
[masterslider id="10"]

Related posts