നഗരത്തിലെ കോവിഡിൻ്റെ ജനിതകമാറ്റം ആഗോള,ദേശീയ ശരാശരിക്കും മുകളിൽ.

ബെംഗളുരു:  ആഗോള, ദേശീയ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ ബെംഗളൂരുവിൽ കോവിഡ് വൈറസിന് അതിവേഗ ജനിതക മാറ്റം സംഭവിക്കുന്നുവെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്സി )പഠനം.

കഴിഞ്ഞ ജൂലൈ,ഓഗസ്റ്റ് മാസങ്ങളിൽ ബയോകെമിസ്ട്രി വിഭാഗം പ്രഫസർ ഉത്പൽ ടാറ്റുവിന്റെ നേതൃത്വത്തിൽ നടത്തിയ പഠനമാണ് ജേണൽ ഓഫ് പ്രോട്ടിയോം റിസർച്ചിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരുവിൽ ഒരു സാംപിളിന് ശരാശരി 11 ജനിതക മാറ്റമാണ് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്.

ആഗോള ശരാശരി 7.3, ദേശീയ ശരാശരി 8.4 എന്നിങ്ങനെയാണ്.

ബെംഗളുരുവിലെ ജനിതകമാറ്റം ബംഗ്ലദേശിൽ കണ്ടെത്തിയതിനു സമാനമാണിതെന്നും പഠനത്തിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts