എസ്.എസ്.എല്‍.സി പരീക്ഷക്കയിൽ കൂട്ട കോപ്പിയടി; പിടിവീണതോടെ സഹായിച്ച 16 അധ്യാപകര്‍ക്ക് സസ്പെന്‍ഷൻ

ബെംഗളൂരു: കര്‍ണാടകയിലെ ഗവ.ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷക്കിടെ കൂട്ട കോപ്പിയടി.കലബുറഗി ജില്ലയിലെ അഫ്സല്‍പുര്‍ താലൂക്കിലെ ഗൊബ്ബുരു (ബി) വില്ലേജിലുള്ള സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടന്ന സംഭവത്തില്‍ പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ 16 അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു.

ഏപ്രില്‍ മൂന്നിന് നടന്ന കണക്ക് പരീക്ഷക്ക് വിദ്യാര്‍ഥികള്‍ക്ക് കൂട്ടമായി കോപ്പിയടിക്കാന്‍ കൂട്ടുനിന്നതിനാണ് നടപടി. തെരഞ്ഞെടുപ്പ് പരിശോധനയുടെ ഭാഗമായി പോകുകയായിരുന്ന പൊലീസ് സൂപ്രണ്ട് ഇഷ പന്ത് സ്കൂളിനടുത്ത് ആള്‍ക്കൂട്ടം കണ്ടതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി പരിശോധിക്കുകയായിരുന്നു.

  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്

പരീക്ഷാ ഹാളിന്‍റെ പരിസരത്ത് പുസ്തകത്തിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പികളും കോപ്പിയടിക്ക് ഉപയോഗിച്ച നോട്ടുകളും കണ്ടെത്തി.ഇതോടെയാണ് പരീക്ഷ നടത്തിപ്പില്‍ പരീക്ഷകേന്ദ്രം ചീഫ് സൂപ്രണ്ടിന്‍റെയും കസ്റ്റോഡിയന്‍റെയും റീജനല്‍ വിജിലന്‍സ് സ്‌ക്വാഡിന്‍റെയും വീഴ്ച ബോധ്യമായതും നടപടിയെടുത്തതും. പ്രധാനാധ്യാപകന്‍ ഗൊല്ലാളപ്പ ഗുരപ്പ,അധ്യാപകരായ ഭീമശങ്കര്‍ മഡിവാള്‍, രവീന്ദ്ര, ദേവീന്ദ്രപ്പ യരഗല്‍, സവിതാഭായ് ജമാദാര്‍, അനിത, നാഗ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു
[masterslider id="10"]

Related posts