ജൂലൈ മുതൽ നമ്മ മെട്രോ യെല്ലോ ലൈന്‍ പൊതുഗതാഗതത്തിനായി തുറന്ന് കൊടുക്കും

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ പൊതുഗതാഗതത്തിനായി ജൂലൈയില്‍ തുറന്ന് കൊടുക്കുന്നതായി റിപ്പോര്‍ട്ട്. ഇത് പ്രധാന നഗര പ്രദേശങ്ങളിലെ തിരക്ക് കുറയ്‌ക്കുകയും യാത്ര എളുപ്പമാക്കുകയും ചെയ്യും. ഇതോടെ ബെംഗളൂരുവിലെ യാത്രക്കാര്‍ക്ക് മറ്റൊരു മെട്രോ ലൈന്‍ കൂടി ലഭിക്കും.  ബൊമ്മസാന്ദ്രയെ സില്‍ക്ക് ലൈനുമായി ഈ മെട്രോ ലൈന്‍ ബന്ധിപ്പിക്കും.

  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ

യെല്ലോ ലൈന്‍ മൂന്നുമാസത്തിനുളളില്‍ തുറക്കുമെന്നും അധിക്യതര്‍ വ്യക്തമാക്കി.ആര്‍ വിറോഡ്, റാഗിഗൂഡ, ജയദേവാആശുപത്രി, സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്,ബൊമ്മനഹലി, ഇലക്‌ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര, ഹോംഗ സാന്ദ്ര, കുടുലുഗേറ്റ്,ഹൊസ റോഡ്, ഹുസുകുരു, ഹെബ്ബഗൊഡി എന്നീവിടങ്ങളിലാണ് പ്രധാന സ്‌റ്റോപ്പുകള്‍. മെട്രോയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts