നിയമസഭാ തിരഞ്ഞെടുപ്പ് ബി.ജെ.പി സ്ഥാനാര്‍ഥി പ്രഖ്യാപനം ഞായറാഴ്ച; പട്ടികയിൽ അപ്രതീക്ഷിത സ്ഥാനാര്‍ഥികളും

ബെംഗളൂരു∙ സംസ്ഥാനത്ത് നടക്കാൻ ഇരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയെന്ന് അറിയിച്ച് ബിജെപി നിര്‍വാഹകസമിതി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ ഡി.വി.സദാനന്ദ ഗൗഡ. കൂടാതെ അപ്രതീക്ഷിത സ്ഥാനാര്‍ഥികള്‍ പട്ടികയിലുണ്ടാകുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. മുഴുവന്‍ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ ഞായറാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ വെച്ച് പ്രഖ്യാപിക്കുമന്ന് സദാനന്ദ ഗൗഡ വ്യക്തമാക്കി.

പതിവു രീതി വിട്ട് ഇത്തവണ അപ്രതീക്ഷിത സ്ഥാനാര്‍ഥികള്‍ പട്ടികയിലുണ്ടാവുമെന്നു വ്യക്തമാക്കിയ സദാനന്ദ ഗൗഡ മത, സാമുദായിക സംഘടനകളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചും മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പഠനങ്ങളിലൂടെ തയാറാക്കിയ സോഷ്യല്‍ എന്‍ജിനീയറിങ് തന്ത്രങ്ങള്‍ അടിസ്ഥാനമാക്കിയുമാണ് പട്ടിക തയാറാക്കിയിരിക്കുന്നത് എന്നും കൂട്ടിച്ചേർത്തു.

  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം

സ്ഥാനാര്‍ഥി നിര്‍ണയത്തിൽ ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നു നീണ്ടുപോയ സ്ഥാനാര്‍ഥി നിര്‍ണയം ബുധനാഴ്ച രാത്രിയാണു പൂര്‍ത്തിയായത്. ശരാശരി നൂറു സീറ്റുകളില്‍ പാര്‍ട്ടിക്കു കാലങ്ങളായി മേല്‍ക്കോയ്മയുണ്ടെന്നു കേന്ദ്ര നേതൃത്വത്തിന്റ വിലയിരുത്തലുണ്ട്. ഇക്കാര്യം കൂടി കണക്കിലെടുത്താണു സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചത്. കര്‍ണാടക ബിജെപി കോര്‍ കമ്മിറ്റി അംഗീകരിച്ച പട്ടിക ദേശീയ നേതൃത്വത്തിനു കൈമാറി. ഇന്നും നാളെയും മറ്റന്നാളുമായി ചേരുന്ന പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് പട്ടികയ്ക്ക് അന്തിമ അനുമതി നല്‍കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
[masterslider id="10"]

Related posts