ബെംഗളൂരുവിലേക്ക് നാട്ടിൽനിന്ന് തമിഴ്നാട് വഴി വരുന്നവരുടെ ശ്രദ്ധയ്ക്ക്

ബെംഗളൂരു: തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ അന്തർസ്സംസ്ഥാന യാത്രക്കാരുടെ സമ്പർക്കവിലക്ക് അത്ര കർശനമായിരുന്നില്ല. എന്നാൽ ഇനി മുതൽ കേരളത്തിൽനിന്ന് എത്തുന്നവരെ കൃത്യമായി നിരീക്ഷിക്കാനാണ് നിർദേശം.

നാട്ടിൽനിന്ന് തമിഴ്നാട് വഴി ബെംഗളൂരുവിലേക്ക് വരുന്നവർ https://eregister.tnega.org/ എന്ന വെബ്സൈറ്റിൽ നിന്ന് പാസ്‌ എടുക്കേണ്ടതാണ്. യാത്ര വാഹനങ്ങള്‍ക്ക് പിന്നാലെ കേരളത്തില്‍ നിന്നുള്ള ബസ് യാത്രക്കാര്‍ക്കും കൂടുതല്‍ നിയന്ത്രണം തമിഴ്നാട് സര്‍കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബസ് യാത്രക്കാര്‍ക്കും ഇ- പാസ് നിര്‍ബന്ധമാക്കി. ദിനംപ്രതി തമിഴ്നാട്ടിലേക്കു ജോലിക്കു പോവുന്ന ആയിരക്കണക്കിനു തൊഴിലാളികളാണ് ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വ്യാഴാഴ്ച പാസില്ലാതെ ബസില്‍ പോയ നൂറുകണക്കിനു തൊഴിലാളികളെ തമിഴ്നാട് അതിര്‍ത്തിയില്‍ തടഞ്ഞ് മടക്കി അയച്ചു. തമിഴ്നാട്ടിലേക്കു പ്രവേശിക്കാന്‍ എല്ലാ യാത്രക്കാര്‍ക്കും ഇ-പാസ് നിര്‍ബന്ധമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

  മുഖ്യമന്ത്രി നിർണ്ണയം നിർണ്ണായക ഘട്ടത്തിൽ; പ്രഖ്യാപനത്തിന് കാത്തിരിക്കണം; ഗ്രൂപ്പ് പോര് അവസാനിപ്പിക്കാൻ കർശന നിർദ്ദേശവുമായി ഹൈക്കമാൻഡ്

നിയന്ത്രണം കടുപ്പിച്ചാല്‍ വരുംദിവസങ്ങളില്‍ പാസില്ലാതെ സംസ്ഥാനന്തര ബസ് യാത്രപോലും പ്രതിസന്ധിയിലാകും. കെഎസ്‌ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും മുന്‍പ് ചാവടിയില്‍ പ്രവേശിക്കാനും അവിടെ നിര്‍ത്തിയിടാനുമുള്ള അനുമതിയുണ്ടായിരുന്നു. ചാവടിയില്‍ യാത്രക്കാരെ ഇറക്കിയും കയറ്റിയുമാണ് ബസുകള്‍ സര്‍വീസ് നടത്തിയിരുന്നത്. നിലവില്‍ വാളയാര്‍ വരെ മാത്രമാണു ബസുകള്‍ പോവുന്നത്.

അവിടെ ഇറങ്ങുന്ന യാത്രക്കാരില്‍ ഇ-പാസുള്ളവര്‍ക്കു മാത്രമേ തമിഴ്നാട്ടിലേക്കു പ്രവേശിച്ച്‌ യാത്ര തുടരാന്‍ സാധിക്കുകയുള്ളു. ഇ-പാസ് എടുക്കാതെയെത്തുന്ന കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ കയറ്റരുതെന്ന് നിര്‍ദേശവും തമിഴ്നാട് ബസുകള്‍ക്കു നല്‍കിയിട്ടുണ്ട്.

  ഓഫീസിൽ വരാൻ ഉൾപ്പടെ മെട്രോ എടുത്തോളൂ;, പകരം 2,000 രൂപ ലഭിക്കും; ഐടി നഗരത്തിൽ പുതിയ തരംഗം

സ്വകാര്യ വാഹന സൗകര്യമില്ലാത്ത സാധാരണ തൊഴിലാളികളാണ് ബസില്‍ യാത്ര ചെയ്ത് തമിഴ്നാട്ടിലേക്കു പോവുന്നത്. ഇ-പാസ് സംവിധാനത്തെക്കുറിച്ചു പോലും പലര്‍ക്കും അറിയില്ല. ഇ-പാസില്ലാത്ത ചരക്ക് വാഹനങ്ങളും തമിഴ്നാട്ടിലേക്കു ചരക്ക് എടുക്കാന്‍ പോവുന്ന വാഹനങ്ങളും തടയുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ 'വർക്ക് ഫ്രം ഹോം' ആഹ്വാനം; പിന്തുണയുമായി സോഷ്യൽ മീഡിയ
[masterslider id="10"]

Related posts