നൈസ് റോഡിൽ മാത്രം എന്തുകൊണ്ട് ഫാസ്ടാഗ് ഇല്ല ? കാരണം ഇതാണ്.

ബെംഗളൂരു : ഈ വർഷം ആദ്യം മുതൽ രാജ്യത്തെ എല്ലാ ദേശീയപതാ ടോൾ പ്ലാസകളിലും ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നു എന്നാൽ നൈസ് റോഡിൽ മാത്രം ഇപ്പോഴും ഫാസ് ടാഗ് സൗകര്യമില്ല.

ഇതുമായി ബന്ധപ്പെട്ട് എം.എൽ.സി.പ്രകാശ് കെ.രാത്തോഡ് ഉന്നയിച്ച ചോദ്യത്തിന് ഉപമുഖ്യമന്ത്രി കൂടിയായ ഗോവിന്ദ് എം കർജോൾ മറുപടി നൽകിയിരുന്നു.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

അശോക് ഖെനിയുടെ ഉടമസ്ഥതയിലുള്ള നൈസ് (നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസസ്) എന്ന സ്വകാര്യ കമ്പനിയുമായി സർക്കാറിൻ്റെ കേസ് ഇപ്പോഴും കോടതിയിൽ നില നിൽക്കുകയാണ്.

കരാർ ലംഘനം ചൂണ്ടിക്കാണിച്ച് നൽകിയ കേസ് വിധിയാവുകയോ ഒത്തുതീർപ്പ് ആവുകയോ ചെയ്താൽ മാത്രമേ ഫാസ് ടാഗ് ഏർപ്പെടുത്താൻ കഴിയു.

ഈ റോഡിൽ ടോൾ നിരക്കും ദേശീയ പാതയെ അപേക്ഷിച്ച് അധികമാണ്, കിലോമീറ്ററിന് 5 രൂപയാണ് ഇവിടെ ഈടാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കര്‍ണാടക അതിര്‍ത്തി അടച്ചു
[masterslider id="10"]

Related posts