നഗരത്തിൽ മോഡലിങ് ഫോട്ടോഷൂട്ടിനു വരുന്നത് വിലക്കി, പെൺകുട്ടി ആത്മഹത്യ ചെയ്തു; മൂന്ന് യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലേക്ക് മോഡലിങ് ഫോട്ടോ ഷൂട്ടിന് വരുന്നത് വിലക്കിയതിലെ മനോവിഷമത്തെ തുടർന്ന് മംഗളൂരുവിൽ പെൺകുട്ടി തൂങ്ങിമരിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ.

മുണ്ടോളി സ്വദേശി യതിൻരാജ്, തൊക്കോട്ട് കുംപള ആശ്രയ കോളനിയിലെ സുഹൻ, സുരഭ് എന്നിവരെയാണ് ഉള്ളാൾ പോലീസ് അറസ്റ്റ്‌ ചെയ്തത്.

തൊക്കോട്ട് കുംപള ആശ്രയ കോളനിയിലെ ചിത്തപ്രസാദിന്റെ മകൾ പ്രേക്ഷ (17) ആണ് ബുധനാഴ്ച രാവിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്.

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

മോഡിലിങ്ങിൽ അതീവ താത്പര്യമുണ്ടായിരുന്ന പ്രേക്ഷ ഫോട്ടോഷൂട്ടിനായി ബുധനാഴ്ച വൈകിട്ട് ബെംഗളൂരുവിലേക്ക് വരാനിരിക്കുകയായിരുന്നു.

ബുധനാഴ്ച വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് എത്തിയ യതിൻരാജും സുഹനും സുരഭും ചേർന്ന് പ്രേക്ഷ ബെംഗളൂരുവിലേക്ക് വരുന്നതിനെ എതിർക്കുകയും ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പോലീസ് കരുതുന്നത്.

ഇതിനെ തുടർന്നാണ് മൂന്നുപേരെയും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ്‌ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
[masterslider id="10"]

Related posts