ബെംഗളൂരു: 20 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിന്റെ പിടിയിൽ നിന്നും വളർത്തുനായയെ രക്ഷിച്ച് ഉടമ! നായയെ ചുറ്റിവരിഞ്ഞ് വിഴുങ്ങാൻ തുടങ്ങുകയായിരുന്നു പാമ്പ്. കരച്ചിൽ കേട്ട് ഓടിയെത്തിയ ഉടമ സുഹൃത്തിന്റെയും വനം വകുപ്പിന്റെയും സഹായത്തോടെയാണ് നായയെ രക്ഷിച്ചത്. ഫാം ഹൗസിൽ നിന്നും രാവിലെ വളർത്തു നായയുടെ കരച്ചിൽ കേട്ടാണ് രവി ഷെട്ടി ബിൻഡൂർ ഓടിയെത്തിയത്. 20 അടിയോളം നീളമുള്ള കൂറ്റൻ പാമ്പ് നായയെ വരിഞ്ഞുമുറുക്കി വിഴുങ്ങാൻ ശ്രമിക്കുന്ന കാഴ്ചയാണ് രവി കണ്ടത്. സുഹൃത്തായ രാജീവ ഗൗഡയുടെ സഹായം തേടിയ രവി ഉടൻ തന്നെ വനം വകുപ്പ്…
Read MoreYear: 2020
നിയന്ത്രണങ്ങൾ മാറ്റിയിട്ടും ബസ്സുകൾ അതിർത്തി കടക്കുന്നില്ല, മലയാളികൾക്ക് കാൽനടയായി അതിർത്തി കടന്ന് യാത്ര തുടരേണ്ട അവസ്ഥ
ബെംഗളൂരു: കേന്ദ്രസർക്കാർ അന്തർസംസ്ഥാന യാത്രാ നിയന്ത്രണങ്ങൾ എടുത്തു കളെഞ്ഞെങ്കിലും കേരള കർണാടക ബോർഡറിൽ ഉള്ള തലപ്പാടിയിൽ ഇപ്പോളും യാത്രക്കാർക്ക് ദുരിതം. മംഗളൂരു കാസർകോട് റൂട്ടിൽ ഇരുവശത്തെക്കുമുള്ള ബസ്സ് സർവീസുകൾ നിർത്തിയതിനാൽ നൂറുകണക്കിന് മലയാളികളാണ് ദിവസേന കാൽനടയായി തലപ്പാടി ബോർഡർ കടക്കുന്നത്. ഇരുസംസ്ഥാനങ്ങളിലെയും കെ.എസ്.ആർ.ടി.സി. ബസ്സുകളും സ്വകാര്യ ബസ്സുകളും നിലവിൽ തലപ്പാടിവരെ മാത്രമേ സർവ്വീസ് നടത്തുന്നുള്ളൂ. ഇരുവശത്തെക്കുമുള്ള യാത്രക്കാർ തലപ്പാടിയിലിറങ്ങി കാൽനടയായി അതിർത്തി കടന്നിട്ട് വേണം അവിടെ നിന്ന് അടുത്ത ബസ്സിൽ യാത്ര തുടരാൻ. ഇരുസംസ്ഥാനവും കോവിഡ് വ്യാപനം ഭയന്നാണ് ഇവിടെ അതിർത്തി കടന്ന് സർവ്വീസ്…
Read Moreനഗരത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; മുൻകരുതലുമായി മലയാളി സംഘടനകൾ
ബെംഗളൂരു: പ്രതി ദിന കോവിഡ് കേസുകളുടെ എണ്ണം അയ്യായിരത്തോട് അടുക്കവേ കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതലുമായി നഗരത്തിലെ മലയാളി സംഘടനകൾ രംഗത്ത്. ഡൽഹി കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ബെംഗളൂരുവിലാണ്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ പല പ്രധാന ഹോസ്പിറ്റലിലും ബെഡ് ലഭിക്കാത്ത സ്ഥിതിയുണ്ട്. രോഗികൾ ബെഡ് മുൻകൂട്ടി ബുക്ക് ചെയ്തു വീട്ടിൽ കഴിയുകയും, ബെഡ് കാലിയാകുന്ന മുറക്ക് മാത്രം അഡ്മിറ്റാവാൻ കഴിയുന്ന സ്ഥിതയാണ് ഇപ്പോൾ നഗരത്തിൽ ഉള്ളതെന്ന് മലയാളം മിഷൻ സെക്രട്ടറി ടോമി ആലുങ്ങൽ പറഞ്ഞു.…
Read Moreനഗരത്തിലെ ആകെ മരണം 3000 കടന്നു; 50 ലക്ഷം കടന്ന് കോവിഡ് ടെസ്റ്റുകൾ
ബെംഗളൂരു : കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇതുവരെ 50 ലക്ഷം കടന്ന് കോവിഡ് ടെസ്റ്റുകൾ. ബെംഗളൂരു നഗര ജില്ലയിൽ ആകെ മരണം 3000 കടന്നു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം : 125(130) ആകെ കോവിഡ് മരണം : 9119(8994) ഇന്നത്തെ കേസുകള്‍ : 8793(10070) ആകെ പോസിറ്റീവ് കേസുകള്‍ : 620630(611837) ആകെ ആക്റ്റീവ് കേസുകള്‍ : 111986(110412) ഇന്ന് ഡിസ്ചാര്‍ജ് :7144(8890) ആകെ ഡിസ്ചാര്‍ജ് : 499506(492412) തീവ്ര…
Read Moreയെലഹങ്കയിൽ വൻ പൊട്ടിത്തെറി; 15 പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം
ബെംഗളൂരു: യെലഹങ്കയിൽ വൻ പൊട്ടിത്തെറി; 15 എൻജിനീയർമാർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം. വൈദ്യുത നിലയത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. യെലഹങ്കയിൽ കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡിന്റെ (കെപിടിസിഎൽ) വെള്ളിയാഴ്ച പുലർച്ചെ മൂന്നിനുണ്ടായ അപകടത്തിൽ 15 എൻജിനീയർമാർക്കാണ് പരിക്കേറ്റത്. വാതക ചോർച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. സുവർണ ന്യൂസ് പുറത്ത് വിട്ട വീഡിയോ:
Read Moreബെംഗളൂരു കലാപം;കോൺഗ്രസിനും എസ്.ഡി.പി.ഐക്കും ബന്ധമെന്ന് ബി.ജെ.പി.യുടെ അന്വേഷണത്തിലെ കണ്ടെത്തൽ.
ബെംഗളൂരു : ആഗസ്ത് 11 ന് ഡി.ജെ.ഹള്ളി, കെ.ജി. ഹളളി പോലീസ് സ്റ്റേഷൻ അതിർത്തികളിൽ ഉണ്ടായ കലാപം കോൺഗ്രസും എസ്.ഡി.പി.ഐ.യും ചേർന്ന് ആസൂത്രിതമായി നടത്തിയതാണെന്ന് ബി.ജെ.പി.നിയോഗിച്ച പ്രത്യേക സമിതിയുടെ കണ്ടെത്തൽ. എംഎൽഎയും സംസ്ഥാന പാർട്ടി ഉപാദ്ധ്യക്ഷനുമായ അരവിന്ദ് ലിംബവാലിയുടെ നേതൃത്വത്തിൽ 6 പേർ അടങ്ങുന്ന സമിതി യുടെ കണ്ടെത്തലുകൾ സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന് സമർപ്പിച്ചു. എം.എൽ.എ.യുടെ വീടിനുനേരെ ആക്രമണമുണ്ടായപ്പോൾ കോൺഗ്രസ് നേതാക്കൾ എന്തുകൊണ്ട് സഹായത്തിനെത്തിയില്ലെന്ന് അരവിന്ദ് ലിംബാവലി ചോദിച്ചു. അധികാരത്തിനു വേണ്ടിയുള്ള കോൺഗ്രസിന്റെ അത്യാഗ്രഹവും എസ്.ഡി.പി.ഐയുടെ രോഷവുമാണ് അക്രമസംഭവങ്ങളിലേക്കു നയിച്ചതെന്ന് നളീൻ…
Read Moreസംസ്ഥാനത്തെ സ്കൂളുകൾ തിടുക്കത്തിൽ തുറക്കില്ല; വിദ്യാഭ്യാസ മന്ത്രി
ബെംഗളൂരു: സംസ്ഥാനത്തെ സ്‌കൂളുകൾ ഈ അധ്യയനവർഷം തുറന്നു പ്രവർത്തിക്കുന്ന കാര്യത്തിൽ തിടുക്കം കാട്ടില്ലന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് മന്ത്രി പറഞ്ഞു. രക്ഷിതാക്കളിൽ വലിയൊരു വിഭാഗവും ഇപ്പോഴത്തെ സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുന്നത് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസരംഗത്തെ വിദഗ്ധരുമായും രക്ഷിതാക്കളുമായും സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തിവരുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഒക്ടോബർ അഞ്ചിനുശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. അതേസമയം, സ്‌കൂളുകൾ തുറക്കാത്തത് ജോലിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ സ്കൂൾ അധ്യാപകർ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. സ്‌കൂളുകൾ തുറന്നില്ലെങ്കിൽ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടേണ്ടിവരുന്ന…
Read Moreയുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യയ്ക്കും കോവിഡ്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും ക്വാറന്റീനിലാണ്. രോഗം സ്ഥിരീകരിച്ചതായി ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. Tonight, @FLOTUS and I tested positive for COVID-19. We will begin our quarantine and recovery process immediately. We will get through this TOGETHER! — Donald J. Trump (@realDonaldTrump) October 2, 2020
Read Moreമാസ്‌ക് ധരിച്ചില്ലങ്കിൽ 1000 രൂപ പിഴയുൾപ്പടെ മറ്റ് നിയന്ത്രണങ്ങളും കർശനമാക്കുന്നു
ബെംഗളൂരു: നിയന്ത്രണങ്ങൾ കർശനമാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ നഗരമേഖലകളിൽ 200 രൂപയിൽനിന്ന് 1,000 ആക്കി. എന്നാൽ 500 രൂപയാണ് ഗ്രാമീണ മേഖലകളിൽ പുതുക്കിയ പിഴ. ബി.ബി.എം.പി. നിയോഗിച്ച മാർഷൽമാർക്കും പോലീസുകാർക്കുമാണ് മുഖാവരണങ്ങൾ ധരിക്കാത്തവരിൽനിന്ന് പിഴയീടാക്കാനുള്ള ചുമതല. കടകളിലും മറ്റു സംസ്ഥാപനങ്ങളിലും സാമൂഹികാകലം പാലിച്ച് നിൽക്കാനുള്ള അടയാളങ്ങൾ വരച്ചിട്ടുണ്ടെങ്കിലും വലിയൊരു വിഭാഗവും ഇതു പാലിക്കാൻ തയ്യാറാകുന്നില്ല. നിയന്ത്രണങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കും കടകൾക്കുമെതിരെ നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്. പോലീസിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും. വിവാഹം ഉൾപ്പെടെയുള്ള…
Read Moreകേരളത്തിൽ 144 പ്രഖ്യാപിച്ചു; 5 പേരിൽ കൂടുതൽ ഒന്നിച്ച് നിൽക്കാൻ പാടില്ല
തിരുവനന്തപുരം: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ. CRPC 144 പ്രകാരമാണ് ഉത്തരവ്. വിവാഹത്തിന് 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം. പ്രാദേശിക സാഹചര്യം വിലയിരുത്തി കലക്ടർമാർക്ക് കൂടുതൽ നടപടികളെടുക്കാം ഒരുസമയം അഞ്ചുപേരിൽ കൂടുതൽ ഒന്നിച്ച് നിൽക്കാൻ പാടില്ലെന്നാണ് സർക്കാരിൻറെ പുതിയ ഉത്തരവ്. മറ്റന്നാൾ രാവിലെ ഒൻപത് മുതൽ ഒരുമാസത്തേക്കാണ് നിയന്ത്രണം. എന്നാൽ വിവാഹ, മരണ ചടങ്ങുകൾക്ക് നിലവിലുള്ള ഇളവ് തുടരുക തന്നെ ചെയ്യും. ആളുകൾ കൂട്ടംകൂടുന്ന മറ്റുള്ള എല്ലാ പരിപാടികൾക്കും വിലക്കുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന…
Read More