ബെംഗളൂരു: ഫീഡറുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിൽ ഇന്ന് ചില ഇടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. വൈദ്യുതി വിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങൾ (10am – 5pm): Jayadeva feeder9 areas: KAS Layout Nanjappa Layout EWUS Colony BTM 2nd Stage Sarakki feeder14&15 areas: JP Nagar 2nd & 3rd Phases KSRTC Layout Mini Forest Maranahalli Manjunath Colony Iskon feeder 8 areas: DK Sandra village BBMP office വൈദ്യുതി തടസ്സപ്പെടുന്ന മറ്റ് സ്ഥലങ്ങൾ: MSR…
Read MoreYear: 2020
നഗരത്തിൽ ഇതുവരെ 2.5 ലക്ഷം കടന്ന് ആകെ കോവിഡ് കേസുകൾ; ഇന്ന് സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും പതിനായിരം കടന്നു
ബെംഗളൂരു : കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം നഗരത്തിൽ ഇതുവരെ 2.5 ലക്ഷം കടന്ന് ആകെ കോവിഡ് കേസുകൾ. ഇന്ന് സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും പതിനായിരം കടന്നു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം : 67(100) ആകെ കോവിഡ് മരണം : 9286(9219) ഇന്നത്തെ കേസുകള്‍ : 10145(9886) ആകെ പോസിറ്റീവ് കേസുകള്‍ : 640661(630516) ആകെ ആക്റ്റീവ് കേസുകള്‍ : 115574(112783) ഇന്ന് ഡിസ്ചാര്‍ജ് :7287(8989) ആകെ ഡിസ്ചാര്‍ജ് : 515782(508495)…
Read Moreസ്കൂളുകൾ തുറക്കേണ്ടെന്ന തീരുമാനത്തിൽ സർക്കാർ; തുറക്കണമെന്ന് സ്വകാര്യ സ്‌കൂൾ മാനേജ്മെന്റുകൾ
ബെംഗളൂരു: ഈ മാസം സ്കൂളുകൾ തുറക്കേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാനസർക്കാർ. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകും. വിദ്യാഭ്യാസരംഗത്തെ വിദഗ്ധരുടെ അഭിപ്രായവും സർക്കാർ പരിഗണിക്കും. സ്‌കൂളുകൾ തുറക്കുന്നതുസംബന്ധിച്ച് രക്ഷിതാക്കളിൽനിന്ന് സ്വകാര്യ സ്കൂളുകൾ അഭിപ്രായം തേടിയിരുന്നു. 95 ശതമാനം രക്ഷിതാക്കളും നേരിട്ടുള്ള അധ്യയനം തുടങ്ങുന്നതിന് എതിരായിരുന്നു. എന്നാൽ, ചില സ്വകാര്യ സ്‌കൂൾ മാനേജ്മെന്റുകൾ സ്‌കൂളുകൾ തുറക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഒക്ടോബർ 15 മുതൽ സ്കൂളുകൾ തുറന്നുപ്രവർത്തിക്കാമെന്ന കേന്ദ്രസർക്കാർ നിർദേശത്തെത്തുടർന്നാണ് രക്ഷിതാക്കളുടെ അഭിപ്രായംകൂടി തേടുന്നത്. ഫോണിൽ വിളിച്ചോ മൊബൈൽ സന്ദേശമയച്ചോ രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്ന സംവിധാനമാണ് സ്വകാര്യ സ്‌കൂൾ മാനേജ്മെന്റുകൾ ഒരുക്കുന്നത്. വലിയൊരു വിഭാഗം അധ്യാപകർക്കും…
Read Moreഹാഥ്റസ്: പ്രിയങ്ക ഗാന്ധിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ് അമ്മ; പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബാലത്സംഗത്തിനിരയായി മരിച്ച പെണ്‍ക്കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കൊല്ലപ്പെട്ട ദളിത് പെണ്‍ക്കുട്ടിയുടെ ഗ്രാമത്തിലെത്തിയ ഇരുവരും കുടുംബാംഗങ്ങളുമായി സംസാരിച്ചു. കിലോമീറ്ററുകള്‍ താണ്ടി വീട്ടിലെത്തിയ പ്രിയങ്ക ഗാന്ധിയെ കെട്ടിപ്പിടിച്ച് ആ അമ്മ പൊട്ടിക്കരഞ്ഞു. മകള്‍ മരിച്ച ദിവസം മുതലനുഭവിക്കുന്ന യാതനകള്‍ ഓരോന്നായി പങ്കുവച്ചു. എല്ലാം കേട്ട് രാഹുലും കോണ്‍ഗ്രസ് നേതാക്കളും ഒപ്പമിരുന്നു. #WATCH Hathras: Congress leader Priyanka Gandhi Vadra hugged the mother of the alleged gangrape victim, at the latter's…
Read Moreനഗരത്തിലെ ഒരു കുടുംബത്തിലെ 22 പേർക്ക് കോവിഡ്; കുടുംബാംഗങ്ങൾക്കുള്ളിലെ വ്യാപനം കൂടുന്നു
ബെംഗളൂരു: നഗരത്തിലെ ഒരു കുടുംബത്തിലെ 22-ഓളം പേർക്ക് കോവിഡ്. ഇവരിൽ വിരലിലെണ്ണാവുന്നവർമാത്രമേ പുറത്തിറങ്ങി കുടുംബത്തിന് പുറത്തുള്ളവരുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളു. മറ്റു കുടുംബാംഗങ്ങൾക്ക് ഇവരിലൂടെയാണ് കോവിഡ് പകർന്നത്. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഒരു കുടുബത്തിലെ മുഴുവൻപേർക്കും കോവിഡ് സ്ഥിരീകരിക്കുന്ന സംഭവങ്ങൾ ഒട്ടേറെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുറത്തുപോകുമ്പോൾ സ്വീകരിക്കുന്ന മുൻകരുതലുകൾ വീട്ടിനുള്ളിലും സ്വീകരിക്കാൻ തയ്യാറാകണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ നിർദേശം. പൊതുവായ ശൗചാലയം ഉപയോഗിക്കുന്നതും വീട്ടകങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതുമാണ് രോഗം അതിവേഗം പടരാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. കാര്യമായ രോഗലക്ഷണങ്ങളില്ലാത്തവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇവർക്ക് ശൗചാലയ സൗകര്യമുള്ള…
Read More‘സംസ്ഥാന സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്നു’: കെ.ഐ.ടി.യു.
ബെംഗളൂരു: ഐ.ടി. മേഖലയിൽ നിന്നുള്ളൾപ്പെടെ നൂറുകണക്കിന് തൊഴിലാളികളാണ് ശനിയാഴ്ച രാജ്ഭവൻ മാർച്ച് നടത്തിയത്. തൊഴിലാളിവിരുദ്ധ നിയമഭേദഗതികൾ ഓർഡിനൻസാക്കാനുള്ള സംസ്ഥാനസർക്കാരിന്റെ നീക്കത്തിനെതിരേ രാജ്ഭവൻ മാർച്ച് നടത്തിയ ഐ.ടി., ഐ.ടി.ഇ.എസ്. എംപ്ലോയീസ് യൂണിയൻ (കെ.ഐ.ടി.യു. ) നേതാക്കളായ ജനറൽസെക്രട്ടറി ഉല്ലാസ്, സെക്രട്ടറി സൂരജ് ഇടിയങ്ങ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെയാണ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് കെ.ഐ.ടി.യു. ആരോപിച്ചു. തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും കെ.ഐ.ടി.യു. നേതാക്കൾ പറഞ്ഞു. ഇൻഡസ്ട്രിയൽ ഡെസ്പ്യൂട്ട് ആക്ടിൽ ഭേദഗതികൾ വരുത്തിക്കൊണ്ട് കൊണ്ടുവന്ന ബില്ലുകൾ ലെജിസ്ലേറ്റീവ്…
Read Moreവൃക്ക തകരാറിലായതിനെ തുടർന്ന് യുവനടി മിഷ്തി മുഖർജി അന്തരിച്ചു
ബെംഗളൂരു: വൃക്ക തകരാറിലായതിനെ തുടർന്ന് ബംഗാളി നടി മിഷ്തി മുഖർജി (27) അന്തരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മേം കൃഷ്ണ ഹൂം, ലെെഫ് കി തോ ലഗ് ഗയീ എന്ന തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും മിഷ്തി വേഷമിട്ടിട്ടുണ്ട്. നടി ശരീരഭാരം കുറയ്ക്കാൻ കീറ്റോ ഡയറ്റിലായിരുന്നുവെന്നും തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മരണത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ‘കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്ക തകരാറിലായി. ഒരുപാട് വേദന സഹിച്ചാണ് അവൾ മരണത്തിന് കീഴടങ്ങിയത്. തികച്ചും ദൗർഭാഗ്യകരമായ സംഭവം. ഞങ്ങളുടെ നഷ്ടം ആർക്കും നികത്താനാവില്ല’- കുടുംബാംഗങ്ങൾ…
Read Moreസംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും കൂടുന്നു; 5 ലക്ഷം കടന്ന് ആകെ ഡിസ്ചാര്‍ജ്
ബെംഗളൂരു : കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇതുവരെ 5 ലക്ഷം കടന്ന് ആകെ ഡിസ്ചാര്‍ജ്. എന്നാൽ കോവിഡ് കേസുകൾ വീണ്ടും ഉയർന്നു. രോഗം സ്ഥിരീകരിക്കുന്ന ഭൂരിപക്ഷം പേർക്കും കാര്യമായ രോഗ ലക്ഷണങ്ങളൊന്നുമില്ല. രോഗബാധ തിരിച്ചറിയാത്ത ഒട്ടേറെപ്പേരുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇതോടെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ അതിവേഗ വ്യാപനമാണുണ്ടാകുന്നത്. രോഗം മൂർച്ഛിക്കുന്നവർ ആശുപത്രിയിലെത്തുമ്പോൾ നടത്തുന്ന പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. അതി ഗുരുതരമായ സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക…
Read Moreപടിക്കലിന്റെയും കോലിയുടെയും ബാറ്റിങ് മികവിൽ ബെംഗളൂരുവിന് അനായാസ ജയം
അബുദാബി: ഐ.പി.എല്ലിൽ രാജസ്ഥാന്‍ റോയല്‍സിന് എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അനായാസ ജയം. രാജസ്ഥാൻ റോയൽസിനെ എട്ടു വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തകർത്തു. രാജസ്ഥാന്‍ ഉയര്‍ത്തിയ 155 റണ്‍സ് ലക്ഷ്യം 5 പന്തുകള്‍ ബാക്കി നില്‍ക്കെ ബാംഗ്ലൂര്‍ മറികടന്നു. രണ്ടു വിക്കറ്റ് മാത്രമാണ് ഇന്നിങ്‌സില്‍ ബാംഗ്ലൂരിന് നഷ്ടപ്പെട്ടതും. ബാംഗ്ലൂരിനായി മലയാളി താരം ദേവ്ദത്ത് പടിക്കലും (45 പന്തില്‍ 63) നായകന്‍ വിരാട് കോലിയും (53 പന്തിൽ 72) തിളങ്ങി. ഡിവില്ലിയേഴ്സ് 12 റൺസോടെ പുറത്താകാതെ നിന്നു. സീസണില്‍ പടിക്കലിന്റെ മൂന്നാമത്തെ അര്‍ധ സെഞ്ച്വറിയാണ് ഇന്നത്തെ മത്സരത്തില്‍…
Read Moreചോദ്യംചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിപ്പിച്ച് ഇ.ഡി.
ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). ബിനീഷിനോട് ഒക്ടോബർ ആറാം തീയതി ചൊവ്വാഴ്ച ശാന്തിനഗറിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഇതുസംബന്ധിച്ച് ബിനീഷ് കോടിയേരിക്ക് നോട്ടീസ് നൽകിയതായി ഇ.ഡി. ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ലഹരിമരുന്ന് കേസിൽ എൻ.സി.ബി. അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെയും ചോദ്യം ചെയ്യുന്നത്. നഗരത്തിലെ ഹോട്ടൽ ബിസിനസിനടക്കം ബിനീഷ് വലിയ തുക നൽകിയിരുന്നതായി അനൂപ് നേരത്തെ മൊഴി നൽകിയിരുന്നു. ഇക്കാര്യം ബിനീഷ് കോടിയേരിയും സ്ഥിരീകരിച്ചിരുന്നു.…
Read More