പടിക്കലിന്റെയും കോലിയുടെയും ബാറ്റിങ് മികവിൽ ബെംഗളൂരുവിന് അനായാസ ജയം

അബുദാബി: ഐ.പി.എല്ലിൽ രാജസ്ഥാന്‍ റോയല്‍സിന് എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അനായാസ ജയം. രാജസ്ഥാൻ റോയൽസിനെ എട്ടു വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തകർത്തു.

രാജസ്ഥാന്‍ ഉയര്‍ത്തിയ 155 റണ്‍സ് ലക്ഷ്യം 5 പന്തുകള്‍ ബാക്കി നില്‍ക്കെ ബാംഗ്ലൂര്‍ മറികടന്നു. രണ്ടു വിക്കറ്റ് മാത്രമാണ് ഇന്നിങ്‌സില്‍ ബാംഗ്ലൂരിന് നഷ്ടപ്പെട്ടതും. ബാംഗ്ലൂരിനായി മലയാളി താരം ദേവ്ദത്ത് പടിക്കലും (45 പന്തില്‍ 63) നായകന്‍ വിരാട് കോലിയും (53 പന്തിൽ 72) തിളങ്ങി. ഡിവില്ലിയേഴ്സ് 12 റൺസോടെ പുറത്താകാതെ നിന്നു.

സീസണില്‍ പടിക്കലിന്റെ മൂന്നാമത്തെ അര്‍ധ സെഞ്ച്വറിയാണ് ഇന്നത്തെ മത്സരത്തില്‍ കണ്ടത്; കോലിയുടെ ആദ്യത്തേതും. രാജസ്ഥാന്‍ നിരയില്‍ ലെഗ് സ്പിന്നര്‍ ശ്രേയസ് ഗോപാലിനും ജോഫ്ര ആർച്ചർക്കും മാത്രമേ വിക്കറ്റ് കണ്ടെത്താനായുള്ളൂ.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 154 റൺസെടുത്തത്. 39 പന്ത് നേരിട്ട് മൂന്നു സിക്സും ഒരു ഫോറുമടക്കം 47 റൺസെടുത്ത മഹിപാൽ ലോംറോറാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. മഹിപാലിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

നാല് ഓവറിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ യൂസ്വേന്ദ്ര ചാഹലാണ് ബാംഗ്ലൂരിനായി തിളങ്ങിയത്. നാല് ഓവറിനിടെ ഓപ്പണർമാർ രണ്ടു പേരെയും നഷ്ടമായ രാജസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു.

മൂന്നാം ഓവറിൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ (5) ഇസുരു ഉദാന മടക്കി. പിന്നാലെ 12 പന്തിൽ ഒരു സിക്സും മൂന്നു ഫോറുമടക്കം തകർത്തടിച്ച് 22 റൺസെടുത്ത ജോസ് ബട്ട്ലർ നവ്ദീപ് സെയ്നിയുടെ ആദ്യ പന്തിൽ തന്നെ പുറത്തായി. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയ സഞ്ജു സാംസണെ (4) യൂസ്വേന്ദ്ര ചാഹൽ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. സംശയാസ്പദമായിരുന്നു ചാഹലിന്റെ ക്യാച്ച്. റീപ്ലേകളിൽ പന്ത് നിലത്ത് മുട്ടിയെന്ന് സംശയമുയർന്നിട്ടും തേർഡ് അമ്പയർ ഓൺഫീൽഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നു.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

22 പന്തിൽ 17 റൺസെടുത്ത റോബിൻ ഉത്തപ്പയ്ക്ക് ഈ മത്സരത്തിലും തിളങ്ങാനായില്ല. റിയാൻ പരാഗ് (16) ആണ് പുറത്തായ മറ്റൊരു താരം. രാഹുൽ തെവാതിയ 12 പന്തിൽ 24 റൺസോടെ പുറത്താകാതെ നിന്നു. ജോഫ്ര ആർച്ചർ 10 പന്തിൽ നിന്ന് 16 റൺസെടുത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts