ബെംഗളൂരു : കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇതുവരെ 5 ലക്ഷം കടന്ന് ആകെ ഡിസ്ചാര്‍ജ്. എന്നാൽ കോവിഡ് കേസുകൾ വീണ്ടും ഉയർന്നു.
രോഗം സ്ഥിരീകരിക്കുന്ന ഭൂരിപക്ഷം പേർക്കും കാര്യമായ രോഗ ലക്ഷണങ്ങളൊന്നുമില്ല. രോഗബാധ തിരിച്ചറിയാത്ത ഒട്ടേറെപ്പേരുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇതോടെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ അതിവേഗ വ്യാപനമാണുണ്ടാകുന്നത്.
രോഗം മൂർച്ഛിക്കുന്നവർ ആശുപത്രിയിലെത്തുമ്പോൾ നടത്തുന്ന പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. അതി ഗുരുതരമായ സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം : 100(125)
- ആകെ കോവിഡ് മരണം : 9219(9119)
- ഇന്നത്തെ കേസുകള്‍ : 9886(8793)
- ആകെ പോസിറ്റീവ് കേസുകള്‍ : 630516(620630)
- ആകെ ആക്റ്റീവ് കേസുകള്‍ : 112783(111986)
- ഇന്ന് ഡിസ്ചാര്‍ജ് :8989(7144)
- ആകെ ഡിസ്ചാര്‍ജ് : 508495(499506)
- തീവ്ര പരിചരണ വിഭാഗത്തില്‍ : 841(827)
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 5174652(5089730)
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 3925(4259)
- ആകെ പോസിറ്റീവ് കേസുകൾ: 245700(241775)
- ഇന്ന് ഡിസ്ചാര്‍ജ് : 2001(2298)
- ആകെ ഡിസ്ചാര്‍ജ് : 189362(187361)
- ആകെ ആക്റ്റീവ് കേസുകള്‍ : 53292(51389)
- ഇന്ന് മരണം : 21(47)
- ആകെ മരണം :3045(3024)