‘സംസ്ഥാന സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്നു’: കെ.ഐ.ടി.യു.

ബെംഗളൂരു: ഐ.ടി. മേഖലയിൽ നിന്നുള്ളൾപ്പെടെ നൂറുകണക്കിന് തൊഴിലാളികളാണ് ശനിയാഴ്ച രാജ്ഭവൻ മാർച്ച് നടത്തിയത്. തൊഴിലാളിവിരുദ്ധ നിയമഭേദഗതികൾ ഓർഡിനൻസാക്കാനുള്ള സംസ്ഥാനസർക്കാരിന്റെ നീക്കത്തിനെതിരേ രാജ്ഭവൻ മാർച്ച് നടത്തിയ ഐ.ടി., ഐ.ടി.ഇ.എസ്. എംപ്ലോയീസ് യൂണിയൻ (കെ.ഐ.ടി.യു. ) നേതാക്കളായ ജനറൽസെക്രട്ടറി ഉല്ലാസ്, സെക്രട്ടറി സൂരജ് ഇടിയങ്ങ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ

യാതൊരു പ്രകോപനവുമില്ലാതെയാണ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് കെ.ഐ.ടി.യു. ആരോപിച്ചു. തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും കെ.ഐ.ടി.യു. നേതാക്കൾ പറഞ്ഞു.

ഇൻഡസ്ട്രിയൽ ഡെസ്പ്യൂട്ട് ആക്ടിൽ ഭേദഗതികൾ വരുത്തിക്കൊണ്ട് കൊണ്ടുവന്ന ബില്ലുകൾ ലെജിസ്ലേറ്റീവ് കൗൺസിൽ വോട്ടിനിട്ടു തള്ളിയതിനുപിന്നാലെ നിയമഭേദഗതികൾ ഓർഡിനൻസായി ഇറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടിയാണെന്നാണ് കെ.ഐ.ടി.യു. ആരോപിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts