ബെംഗളൂരു കലാപം;കോൺഗ്രസിനും എസ്.ഡി.പി.ഐക്കും ബന്ധമെന്ന് ബി.ജെ.പി.യുടെ അന്വേഷണത്തിലെ കണ്ടെത്തൽ.

ബെംഗളൂരു : ആഗസ്ത് 11 ന് ഡി.ജെ.ഹള്ളി, കെ.ജി. ഹളളി പോലീസ് സ്റ്റേഷൻ അതിർത്തികളിൽ ഉണ്ടായ കലാപം കോൺഗ്രസും എസ്.ഡി.പി.ഐ.യും ചേർന്ന് ആസൂത്രിതമായി നടത്തിയതാണെന്ന് ബി.ജെ.പി.നിയോഗിച്ച പ്രത്യേക സമിതിയുടെ കണ്ടെത്തൽ.

എംഎൽഎയും സംസ്ഥാന പാർട്ടി ഉപാദ്ധ്യക്ഷനുമായ അരവിന്ദ് ലിംബവാലിയുടെ നേതൃത്വത്തിൽ 6 പേർ അടങ്ങുന്ന സമിതി യുടെ കണ്ടെത്തലുകൾ സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന് സമർപ്പിച്ചു.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

എം.എൽ.എ.യുടെ വീടിനുനേരെ ആക്രമണമുണ്ടായപ്പോൾ കോൺഗ്രസ് നേതാക്കൾ എന്തുകൊണ്ട് സഹായത്തിനെത്തിയില്ലെന്ന് അരവിന്ദ് ലിംബാവലി ചോദിച്ചു.

അധികാരത്തിനു വേണ്ടിയുള്ള കോൺഗ്രസിന്റെ അത്യാഗ്രഹവും എസ്.ഡി.പി.ഐയുടെ രോഷവുമാണ് അക്രമസംഭവങ്ങളിലേക്കു നയിച്ചതെന്ന് നളീൻ കുമാർ കട്ടീൽ പറഞ്ഞു. നടപടിയാവശ്യപ്പെട്ട് റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കു സമർപ്പിക്കുമെന്നും അധികാരത്തിൽ വരാൻവേണ്ടി കോൺഗ്രസ് എന്തും ചെയ്യുമെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നും കട്ടീൽ പറഞ്ഞു.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ എം.എൽ.എ.സ്ഥാനം തെറിപ്പിക്കാൻ വേണ്ടി കോൺഗ്രസ് നേതാവ് ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇതിനായി എസ്.ഡി.പി.ഐ.യെ കൂട്ടുപിടിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts