തിരുവനന്തപുരം: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ. CRPC 144 പ്രകാരമാണ് ഉത്തരവ്. വിവാഹത്തിന് 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം. പ്രാദേശിക സാഹചര്യം വിലയിരുത്തി കലക്ടർമാർക്ക് കൂടുതൽ നടപടികളെടുക്കാം
ഒരുസമയം അഞ്ചുപേരിൽ കൂടുതൽ ഒന്നിച്ച് നിൽക്കാൻ പാടില്ലെന്നാണ് സർക്കാരിൻറെ പുതിയ ഉത്തരവ്. മറ്റന്നാൾ രാവിലെ ഒൻപത് മുതൽ ഒരുമാസത്തേക്കാണ് നിയന്ത്രണം. എന്നാൽ വിവാഹ, മരണ ചടങ്ങുകൾക്ക് നിലവിലുള്ള ഇളവ് തുടരുക തന്നെ ചെയ്യും.
ആളുകൾ കൂട്ടംകൂടുന്ന മറ്റുള്ള എല്ലാ പരിപാടികൾക്കും വിലക്കുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിൽ സമരങ്ങൾക്കടക്കം നിയന്ത്രണമേർപ്പെടുത്തുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങൾ എന്നാണ് റിപ്പോർട്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.