ബെംഗളൂരു: നഗരത്തിൽ കോവിഡ് രൂക്ഷമാവുന്ന കാലത്തും എല്ലാ ദിവസവും പുലര്‍ച്ചെ വന്നു സ്ഥാനം പിടിച്ച് കിലോമീറ്റര്‍ ദൂരത്തില്‍ വരിനിന്നു ബിരിയാണിക്കായി കാത്തുനില്‍ക്കുകയാണ് ഭക്ഷണപ്രേമികള്‍. ഹോസ്‌കോട്ടയിലെ പ്രശസ്ത റെസ്റ്റോറന്റിന് ഇരുഭാഗത്തുമായി ആളുകള്‍ ബിരിയാണി വാങ്ങാന്‍ അണിനിരക്കുന്നതിന്റെ ക്യൂ കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. എത്ര കഷ്ടപ്പെട്ടും കാത്തിരിക്കുന്നവര്‍ക്ക് കിട്ടുന്ന ആ ബിരിയാണി ഏതെന്ന് അറിയാനാണ് ആളുകള്‍ പരതുന്നത്. ബിരിയാണി കഴിക്കാനായി എത്തിയവരുടെ നീണ്ട നിര ഒന്നര കിലോമീറ്റര്‍ പിന്നിട്ടതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പുലര്‍ച്ചെ അഞ്ചു മണി മുതല്‍ ആരംഭിക്കുന്ന ക്യൂ ഹാസ്‌കോട്ടെയിലെ…
Read MoreYear: 2020
സത്രീധനത്തര്‍ക്കം: ഇരുപതുകാരിയുടെ സ്വകാര്യഭാഗങ്ങളില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; യുവതി ഗുരുതരാവസ്ഥയില്‍; ഭര്‍ത്താവും അമ്മയും ഒളിവില്‍
ബെംഗളൂരു: സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടിട്ടും കിട്ടാതെ വന്നതില്‍ കലികയറിയ ഭര്‍ത്താവ് ഭാര്യയുടെ സ്വകാര്യഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചു. സാരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രാമമൂര്‍ത്തി നഗറിലാണ് ക്രൂരത അരങ്ങേറിയത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് സൂരജ് സിംഗ് എന്ന യുവാവ് ഒളിവിലാണ്. 26കാരനായ ഇയാള്‍ക്കും കൂട്ടുനിന്ന ഇയാളുടെ അമ്മയെയും കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് സംഭവം. ബംഗളൂരുവില്‍ ഒരു പാന്‍ ഷോപ്പ് നടത്തിവരുന്ന സൂരജ് ഒരു വര്‍ഷം മുമ്ബാണ് വിവാഹിതനായത്. സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരില്‍ ഭാര്യയെ…
Read Moreനഗരത്തിൽ ഇവിടങ്ങളിൽ കോവിഡ് വ്യാപനം തീവ്രമായി തുടരുന്നു
ബെംഗളൂരു: കൂടുതൽ ഇളവുകൾ നൽകിയതോടെ നഗരത്തിൽ കോവിഡ് വ്യാപനം തീവ്രമായി. സാമൂഹിക അകലം പാലിക്കാൻ പലരും തയ്യാറാകുന്നില്ല. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരും കുറവല്ല. മാനദണ്ഡങ്ങൾ പാലിക്കാത്തവരെ പിടികൂടാൻ ബി.ബി.എം.പി. മാർഷലുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമാവുന്നില്ലെന്ന ആരോപണവും ശക്തമാവുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മെട്രോ നഗരമായി ബെംഗളൂരു മാറി. നഗരത്തിൽ കോവിഡ് രോഗികൾ രണ്ടേമുക്കാൽ ലക്ഷം കടന്നു. മരണം 3300 കവിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസമായി ശരാശരി രോഗികളുടെ എണ്ണം 5000ത്തിന് അടുത്താണ്. നഗരത്തിൽ കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സ്ഥലങ്ങൾ ചുവടെ: – ബ്യാറ്റരായനാപുര – സിംഗസാന്ദ്ര…
Read Moreകടി കിട്ടിയിട്ടുപോലും ഭീമന്‍ പെരുമ്പാമ്പിനെ വിറപ്പിച്ച് പത്ത് വയസുകാരന്‍!
ബെംഗളൂരു: അഞ്ചാം ക്ലാസുകാരന്റെ മനസ്സാന്നിദ്ധ്യത്തിന് കൈയടിച്ച് സോഷ്യല്‍ മീഡിയ. നടന്നുപോകുന്നതിനിടയില്‍ പെട്ടെന്ന് പെരുമ്പാമ്പിനെ കണ്ടാല്‍ മുതിര്‍ന്നവര്‍ പോലും തിരിഞ്ഞോടും. പക്ഷെ പത്ത് വയസുകാരന്‍ സങ്കല്‍പ് ഒരു കടി കിട്ടിയിട്ടുപോലും ഭീമന്‍ പെരുമ്പാമ്പിനെ ഒന്ന് വിറപ്പിച്ചു. ഓടയ്ക്കകത്ത് സ്ഥാനമുറപ്പിച്ച പെരുമ്പാമ്പിനെ ഇടതുകാലിന് ചവിട്ടിയാണ് കുട്ടി രക്ഷപെട്ടത്. വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് പോകുന്നതിനിടയിലാണ് സങ്കല്‍പിന്റെ വലതുകാലില്‍ പാമ്പ് കടിച്ചത്. പരിഭ്രാന്തനാകാതെ കുട്ടി ഇടതുകാലുകൊണ്ട് പാമ്പിനെ ചവിട്ടിമാറ്റുകയായിരുന്നു. അടുത്തുള്ള ആളുകളെ വിളിച്ചുകൂട്ടുകയും ചെയ്തു. പിന്നീട് പാമ്പു പിടുത്തക്കാര്‍ സ്ഥലത്തെത്തി. പാമ്പിനെ പിലിക്കുള ജൈവ പാര്‍ക്കിലേക്ക് മാറ്റി. മംഗലാപുരത്തെ മന്നഗുദ്ദയിലാണ് സംഭവം.…
Read More‘കുട്ടികളുടെ ജീവൻ വച്ച് കളിക്കരുത്, പണമുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ സമ്മർദങ്ങൾക്ക് വഴങ്ങരുത്’; സർക്കാരിനോട് മുൻമുഖ്യമന്ത്രിമാർ
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിനാൽ സ്‌കൂളുകൾ തുറക്കരുതെന്ന് മുൻമുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും കുമാരസ്വാമിയും ആവശ്യപ്പെട്ടു. കുട്ടികളുടെയും രക്ഷിതാക്കളുടെയും ജീവൻവെച്ചു കളിക്കുകയും പണമുണ്ടാക്കാൻ വേണ്ടി ശ്രമിക്കുകയും ചെയ്യുന്നവരുടെ സമ്മർദങ്ങൾക്ക് സർക്കാർ വഴങ്ങരുതെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു. സ്‌കൂൾ തുറക്കുന്ന വിഷയത്തെ കുറിച്ച് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി നേരിട്ട് സംസാരിക്കുമെന്ന് എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. കോവിഡ് നിയന്ത്രണത്തിലാകുന്നതുവരെ സ്‌കൂൾ തുറക്കരുതെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ പ്രാഥമിക വിദ്യാഭ്യാസമന്ത്രി സുരേഷ് കുമാറിന് കത്തെഴുതി. ഓൺലൈൻ ക്ലാസുകൾ പ്രോത്സാഹിപ്പിക്കുകയാണ് നിലവിലെ സാഹചര്യത്തിൽ വേണ്ടതെന്നും സിദ്ധരാമയ്യ കത്തിൽ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തെ കോളേജുകളും സ്കൂളുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും…
Read Moreമൂന്നാറിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് ഇനി കെ.എസ്.ആർ.ടി.സി. ബസ്സിൽ താമസിക്കാം!!
മൂന്നാർ: വിനോദ സഞ്ചാരികൾക്കായി കുറഞ്ഞ നിരക്കിൽ ബസിനുള്ളിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. രംഗത്ത്. പദ്ധതി പ്രകാരമുള്ള ആദ്യ ബസ് മൂന്നാറിൽ ആണ് സജ്ജമാക്കുക. ഒരേസമയം 16 പേർക്കു താമസിക്കാൻ കഴിയുന്ന എസി ബസുകൾ ഇതിലേക്കായി സജ്ജമാക്കും. കിടക്കയും മൊബൈൽ ചാർജിങ് പോർട്ടും ഉൾപ്പെടെ ട്രെയിനുകളിലെ സ്ലീപ്പർ കോച്ച് മാതൃകയിൽ ആണ് കംപാർട്മെന്റുകൾ ബസിൽ സജ്ജമാക്കുക. മൂന്നാർ ഡിപ്പോയിലാണ് ആദ്യ ബസ് പാർക്ക് ചെയ്യുക. ബസിൽ താമസിക്കുന്നവർക്ക് ഡിപ്പോയിലെ ശുചിമുറികൾ ഉപയോഗിക്കാം. നിരക്ക് തീരുമാനിച്ചിട്ടില്ല. കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകരന്റേതാണ് വിനോദ സഞ്ചാര…
Read Moreപോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച 2 മലയാളികൾ 27 ലക്ഷം രൂപയുമായി പിടിയിൽ
ബെംഗളൂരു: പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് മലയാളികൾ 27.17 ലക്ഷം രൂപയുമായി പിടിയിൽ. കോഴിക്കോട് കൊടുവള്ളി അവിലൂർ സ്വദേശികളായ മുഹമ്മദ് നിഹാൽ (21), കെ.കെ. അൻവർ (25) എന്നിവരെയാണ് സുദ്ദഗുണ്ടെപാളയ പോലീസ് അറസ്റ്റുചെയ്തത്. താവരക്കരെ മെയിൻ റോഡിൽ പോലീസ് പട്രോളിംഗിനിടെ സംശയാസ്പദമായ രീതിയിൽ കണ്ട ഇവരുടെ അടുത്തേക്ക് പോലീസ് ചെല്ലുന്നത് കണ്ടപ്പോൾ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പോലീസ് ഇവരുടെ പിന്നാലെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പണം എവിടെനിന്നു ലഭിച്ചുവെന്നതിന്റെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഹാജരാക്കാൻ പ്രതികൾക്ക് സാധിച്ചില്ല. ഹവാലാ പണമോ മോഷ്ടിക്കപ്പെട്ടതോ ആകാമെന്ന്…
Read Moreസംസ്ഥാനത്ത് ഏഴ് ലക്ഷം കടന്ന് ആകെ പോസിറ്റീവ് കേസുകൾ; കൂടുതൽ വിവരങ്ങൾ
ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഏഴ് ലക്ഷം കടന്ന് ആകെ പോസിറ്റീവ് കേസുകൾ. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം : 102(114) ആകെ കോവിഡ് മരണം : 9891(9789) ഇന്നത്തെ കേസുകള്‍ : 10517(10913) ആകെ പോസിറ്റീവ് കേസുകള്‍ : 700786(690269) ആകെ ആക്റ്റീവ് കേസുകള്‍ : 120929(118851) ഇന്ന് ഡിസ്ചാര്‍ജ് :8337(9091) ആകെ ഡിസ്ചാര്‍ജ് : 569947(561610) തീവ്ര പരിചരണ വിഭാഗത്തില്‍ : 892(873) കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ –…
Read Moreഅഭിമാന നേട്ടവുമായി മലയാളി വന്യജീവി ഫോട്ടോഗ്രാഫർ
ബെംഗളൂരു: കാട് മറ്റൊരു ലോകമാണ്. മറ്റൊരു ജൈവവൈവിധ്യ വ്യവസ്ഥ. മനുഷ്യന്‍ കടന്നു കയറാന്‍ പാടില്ലാത്ത, ജീവികള്‍ ഏറ്റവും സ്വാഭാവികമായി ജീവിക്കുന്ന ആ ലോകത്ത് സംഭവിക്കുന്നതൊക്കെ നമുക്ക് അപരിചിതമായ കാര്യങ്ങളാണ്. കാട്ടിലെ ദിനങ്ങള്‍, വ്യത്യസ്ത കാലാവസ്ഥകളില്‍ മൃഗങ്ങളുടെയും സസ്യലതാദികളുടെയും ജീവിതം, അങ്ങനെയങ്ങിനെ പലതും. ഈ ലോകവുമായി മനുഷ്യരെ ബന്ധിപ്പിക്കുന്ന കണ്ണികളാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍. അത്തരത്തിലുള്ള ഒരു നല്ല വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാണ് മലയാളിയായ അമൽ ജോർജ്. ഐ.ടി. ജോലിക്കിടയിൽ കിട്ടുന്ന ഒഴിവുസമയങ്ങളാണ് അമൽ വന്യജീവി ഫോട്ടോഗ്രാഫിക്ക് ഉപയോഗിക്കുന്നത്. ചേർത്തല സ്വദേശിയായ ഇദ്ദേഹം ബെംഗളൂരുവിൽ ഐ.ടി.…
Read Moreമാലിദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് നഴ്സുമാർക്ക് അവസരം;തിരഞ്ഞെടുപ്പ് നോർക്ക വഴി.
ബെംഗളൂരു: മാലിദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ എ.ഡി.കെ ആശുപത്രിയിലേക്ക് 2 വർഷം പ്രവർത്തി പരിചയമുള്ള വിദഗ്ദ്ധരായ നഴ്സുമാരെ ഉടൻ തിരഞ്ഞെടുക്കുന്നു. ഐ.ഇ.എൽ.ടി.എസ് നു 5.5 നു മുകളിൽ സ്കോർ നേടിയ നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള പുരുഷ/വനിത നഴ്സുമാർക്കാണ് അവസരം. ശമ്പളം ഏകദേശം 53,000 നും 67,000 രൂപയ്ക്കും മദ്ധ്യേ ,ഉയർന്ന പ്രായ പരിധി 45 വയസ്. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി ഒക്ടോബർ 31. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 1800 425 3939ൽ ബന്ധപ്പെടുക . ബെംഗളൂരു ഓഫീസ് 080 25585090
Read More