ബെംഗളൂരു: കാട് മറ്റൊരു ലോകമാണ്. മറ്റൊരു ജൈവവൈവിധ്യ വ്യവസ്ഥ. മനുഷ്യന്‍ കടന്നു കയറാന്‍ പാടില്ലാത്ത, ജീവികള്‍ ഏറ്റവും സ്വാഭാവികമായി ജീവിക്കുന്ന ആ ലോകത്ത് സംഭവിക്കുന്നതൊക്കെ നമുക്ക് അപരിചിതമായ കാര്യങ്ങളാണ്. കാട്ടിലെ ദിനങ്ങള്‍, വ്യത്യസ്ത കാലാവസ്ഥകളില്‍ മൃഗങ്ങളുടെയും സസ്യലതാദികളുടെയും ജീവിതം, അങ്ങനെയങ്ങിനെ പലതും.
ഈ ലോകവുമായി മനുഷ്യരെ ബന്ധിപ്പിക്കുന്ന കണ്ണികളാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍. അത്തരത്തിലുള്ള ഒരു നല്ല വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാണ് മലയാളിയായ അമൽ ജോർജ്. ഐ.ടി. ജോലിക്കിടയിൽ കിട്ടുന്ന ഒഴിവുസമയങ്ങളാണ് അമൽ വന്യജീവി ഫോട്ടോഗ്രാഫിക്ക് ഉപയോഗിക്കുന്നത്. ചേർത്തല സ്വദേശിയായ ഇദ്ദേഹം ബെംഗളൂരുവിൽ ഐ.ടി. പ്രോജക്ട് മാനേജരാണ്.
കർണാടക വനംവകുപ്പിന്റെ കീഴിലുള്ള നാഗർഹോള ടൈഗർ റിസർവ് സംഘടിപ്പിച്ച വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിൽ അമൽ ജോർജ് രണ്ടാം സ്ഥാനം നേടി. രണ്ടുവർഷംമുമ്പ് കബനി കാടുകളിൽനിന്ന് ചിത്രീകരിച്ച പുള്ളിപ്പുലിയുടെ ചിത്രമാണ് സമ്മാനാർഹമായത്. ഇന്ത്യയിലെ പ്രമുഖ കടുവ സംരക്ഷണകേന്ദ്രങ്ങളിലെല്ലാം യാത്രചെയ്തിട്ടുള്ള അമലിന്റെ ക്യാമറയിൽ കടുവ, കരിമ്പുലി, പുള്ളിപ്പുലി, ആന, കരടി തുടങ്ങിയ മൃഗങ്ങൾ പതിഞ്ഞിട്ടുണ്ട്.
വന്യജീവി ഫോട്ടോഗ്രാഫിയോടൊപ്പം അമലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വൈൽഡ് ലൈഫ് ആൻഡ് നേച്ചർ കൺസർവേഷൻ ട്രസ്റ്റ് (ഐ.ഡബ്ല്യു.എൻ.സി.ടി.) എന്ന എൻ.ജി.ഒ. വനാതിർത്തി ഗ്രാമങ്ങളിൽ കടുവസംരക്ഷണത്തെപ്പറ്റിയുള്ള ബോധവത്കരണം നടത്തുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]