‘കുട്ടികളുടെ ജീവൻ വച്ച് കളിക്കരുത്, പണമുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ സമ്മർദങ്ങൾക്ക് വഴങ്ങരുത്’; സർക്കാരിനോട് മുൻമുഖ്യമന്ത്രിമാർ

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിനാൽ സ്‌കൂളുകൾ തുറക്കരുതെന്ന് മുൻമുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും കുമാരസ്വാമിയും ആവശ്യപ്പെട്ടു.

കുട്ടികളുടെയും രക്ഷിതാക്കളുടെയും ജീവൻവെച്ചു കളിക്കുകയും പണമുണ്ടാക്കാൻ വേണ്ടി ശ്രമിക്കുകയും ചെയ്യുന്നവരുടെ സമ്മർദങ്ങൾക്ക് സർക്കാർ വഴങ്ങരുതെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു.

സ്‌കൂൾ തുറക്കുന്ന വിഷയത്തെ കുറിച്ച് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി നേരിട്ട് സംസാരിക്കുമെന്ന് എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു.

  സലിം കുമാർ അന്തരിച്ചു

കോവിഡ് നിയന്ത്രണത്തിലാകുന്നതുവരെ സ്‌കൂൾ തുറക്കരുതെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ പ്രാഥമിക വിദ്യാഭ്യാസമന്ത്രി സുരേഷ് കുമാറിന് കത്തെഴുതി. ഓൺലൈൻ ക്ലാസുകൾ പ്രോത്സാഹിപ്പിക്കുകയാണ് നിലവിലെ സാഹചര്യത്തിൽ വേണ്ടതെന്നും സിദ്ധരാമയ്യ കത്തിൽ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ കോളേജുകളും സ്കൂളുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനം വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ അനുമതിയോടെ മാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദഗ്ധരുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം മാത്രമേ സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം
[masterslider id="10"]

Related posts