നഗരത്തിൽ ഇവിടങ്ങളിൽ കോവിഡ് വ്യാപനം തീവ്രമായി തുടരുന്നു

ബെംഗളൂരു: കൂടുതൽ ഇളവുകൾ നൽകിയതോടെ നഗരത്തിൽ കോവിഡ് വ്യാപനം തീവ്രമായി. സാമൂഹിക അകലം പാലിക്കാൻ പലരും തയ്യാറാകുന്നില്ല. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരും കുറവല്ല. മാനദണ്ഡങ്ങൾ പാലിക്കാത്തവരെ പിടികൂടാൻ ബി.ബി.എം.പി. മാർഷലുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമാവുന്നില്ലെന്ന ആരോപണവും ശക്തമാവുന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മെട്രോ നഗരമായി ബെംഗളൂരു മാറി. നഗരത്തിൽ കോവിഡ് രോഗികൾ രണ്ടേമുക്കാൽ ലക്ഷം കടന്നു. മരണം 3300 കവിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസമായി ശരാശരി രോഗികളുടെ എണ്ണം 5000ത്തിന് അടുത്താണ്. നഗരത്തിൽ കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സ്ഥലങ്ങൾ ചുവടെ:

– ബ്യാറ്റരായനാപുര

– സിംഗസാന്ദ്ര

– കെംപെഗൗഡ

– തനിസാന്ദ്ര

– ബ്യാറ്റരായനാപുര

– ബൊമ്മനഹള്ളി

– ഹോൺഗസാന്ദ്ര

– എച്.എസ്.ആർ ലേഔട്ട്

– ബിലേക്കഹള്ളി

– ഉത്തരഹള്ളി

– ഹൊറമാവ്

– വസന്തപുര

– ഗോട്ടിഗെരെ

– ബെലണ്ടൂർ

– ബേഗുർ

– അരക്കരെ

– ആട്ടുർ

– കൊടിഗേഹള്ളി

– ദൊഡ്ഡനെകുണ്ടി

മരണനിരക്ക് കൂടിയിട്ടും നിയന്ത്രണം കർശനമാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഐ.ടി. അടക്കമുള്ള വ്യാവസായ, വ്യാപാര സ്ഥാപനങ്ങൾ ഏറെയുള്ള നഗരത്തിൽ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നത് സാമ്പത്തികത്തകർച്ചയ്ക്കും രൂക്ഷമായ തൊഴിലില്ലായ്മയ്ക്കും ഇടയാക്കും. ഇതാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. തുടക്കത്തിലുണ്ടായിരുന്ന മരണനിരക്ക് കുറയ്ക്കാനായതും രോഗമുക്തിനിരക്ക് കൂടിയതുമാണ് ആശ്വാസം.

എന്നാൽ, രോഗികളുടെ എണ്ണം കൂടുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടുതലാണ്. നഗരത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.64 ശതമാനമാണ്. കർണാടകത്തിൽ ഏറ്റവും കൂടുതൽ രോഗികളും മരണവും ബെംഗൂളരുവിലാണ്. കൂടുതൽ കോവിഡ് പരിശോധന നടക്കുന്നതും ബെംഗളൂരുവിലാണ്. ‘ഹൈറിസ്ക്’ വിഭാഗത്തിൽപ്പെടുന്ന മുഴുവൻ പേരെയും പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കൺടെയ്‌ൻമെന്റ് സോണുകളുടെ എണ്ണവും കുറച്ചു. ഓഗസ്റ്റിൽ നഗരത്തിൽ 40,563 കൺടെയ്‌ൻമെന്റ് സോണുകളുണ്ടായിരുന്നു. ഇന്നിത് 16 എണ്ണമായി ചുരുങ്ങി. രോഗികളിൽ 80 ശതമാനംപേർക്കും രോഗലക്ഷണമില്ല. രോഗം കണ്ടെത്തിയവരിൽ 60 ശതമാനവും വീടുകളിലാണ് ചികിത്സ.

വീടുകളിൽ ചികിത്സ ആരംഭിച്ചതോടെ കുടുംബാംഗങ്ങളിലേക്ക് രോഗം പടരുന്ന സാഹചര്യവും കൂടി. രോഗബാധിതർ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ഇതിനു കാരണമായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us