ഷിറയിൽ നടന്ന ബസ്സപകടത്തിൽ 7മരണം; നിർത്തിയിട്ട ലോറിയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു.

തുമക്കൂരു : ഷിറയിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറി ഏഴു പേർ മരിച്ചു. 20 പേർക്ക് പരുക്ക്. ഇന്നലെ പുലർച്ചെയായിരുന്ന അപകടം. ബസ് യാത്രികരായ അനുഷ (ഏഴ്), സവിത (20), രത്നമ്മ (38), ശങ്കർ (35), അശ്വഥ്നാരായണ (50) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇവരെല്ലാവരും ഷിറ പട്ടനായകനഹള്ളി നിവാസികളാണ്. മരിച്ച മറ്റു രണ്ടു പേരുടെ വിശദാംശങ്ങൾ ഇനിയും അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ചാമുണ്ഡേശ്വരി, സിഗന്ധൂർ ക്ഷേത്രങ്ങൾ സന്ദർശിച്ചശേഷം മടങ്ങുകയായിരുന്ന, 30 പേർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നും പൊലീസ് വ്യക്തമാക്കി. മൂന്നുപേർ സംഭവ സ്ഥലത്തും നാലു പേർ സമീപത്തെ ആശുപത്രിയിലുമാണ് മരിച്ചത്. പരുക്കേറ്റവരെ ഷിറ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
[masterslider id="10"]

Related posts