തുംകൂരു : തിങ്കളാഴ്ച പുലര്‍ച്ചെ ബംഗലൂരു -തുംകൂരു റോഡിലായിരുന്നു നാടിനെ നടുക്കിയ വന്‍ അപകടം നടന്നത് ….ശിവമോഗയിലെ ചൌദേശ്വരി ക്ഷേത്രം സന്ദര്‍ശിച്ചു മടങ്ങിയ നാല്പത് പേരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന ബസ് ആയിരുന്നു അപകടത്തില്‍പ്പെട്ടത് …ശനിയാഴ്ച സന്ദര്‍ശം കഴിഞ്ഞു ഞായറാഴ്ചയോടെ തിരിച്ച തീര്‍ഥാടകര്‍ രാത്രി 12.30 ഓടെ ദാവന്കരയില് എത്തിയപ്പോളായിരുന്നു അപകടം സംഭവിക്കുന്നത് … അഞ്ചു സ്ത്രീകളടക്കം എഴുപെരാണ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടത് …അര്ദ്ധരാത്രിയിലായിരുന്നതിനാല് ഡ്രൈവര്‍ മയക്കിലായി പോയിരിക്കാമെന്നു പോലീസ് കരുതുന്നു …അശോക് കുമാര്‍ (50), സവിത (20) അനുഷ (7), രത്നമ്മ (38), സുമലത (25) , ശങ്കര്‍ (35), ഗിരിജമ്മ എന്നിവരാണ് മരിച്ചത് ..പരിക്കേറ്റ ഇരുപതോളം പേരെ ജില്ലയിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു …ഇടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നു ..ഹൈവേയുടെ സമീപത്തായിരുന്നു ചരക്ക് ലോറി പാര്‍ക്ക് ചെയ്തിരുന്നത് …ശേഷം ബസ് ഡ്രൈവര്‍ മഞ്ജുനാഥ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു ..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ബെംഗളൂരുവിൽ ‘സേഫ് ഫുട്പാത്ത്’ കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി
ബെംഗളൂരു: നഗരത്തിലെ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന ‘സേഫ് ഫുട്പാത്ത്’ (സുരക്ഷിത... -
നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
ബെംഗളൂരു: നഗരത്തിൽ സർവീസ് നടത്തുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് റിക്ഷകളിൽ കഴിഞ്ഞ... -
ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
ബെംഗളൂരു: യാത്രക്കൂലിക്ക് പുറമെയുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബസുകൾക്കുള്ളിൽ ഓഡിയോ പരസ്യങ്ങൾ...
