പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച 2 മലയാളികൾ 27 ലക്ഷം രൂപയുമായി പിടിയിൽ

ബെംഗളൂരു: പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് മലയാളികൾ 27.17 ലക്ഷം രൂപയുമായി പിടിയിൽ. കോഴിക്കോട് കൊടുവള്ളി അവിലൂർ സ്വദേശികളായ മുഹമ്മദ് നിഹാൽ (21), കെ.കെ. അൻവർ (25) എന്നിവരെയാണ് സുദ്ദഗുണ്ടെപാളയ പോലീസ് അറസ്റ്റുചെയ്തത്.

താവരക്കരെ മെയിൻ റോഡിൽ പോലീസ് പട്രോളിംഗിനിടെ സംശയാസ്പദമായ രീതിയിൽ കണ്ട ഇവരുടെ അടുത്തേക്ക് പോലീസ് ചെല്ലുന്നത് കണ്ടപ്പോൾ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പോലീസ് ഇവരുടെ പിന്നാലെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ

പണം എവിടെനിന്നു ലഭിച്ചുവെന്നതിന്റെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഹാജരാക്കാൻ പ്രതികൾക്ക് സാധിച്ചില്ല. ഹവാലാ പണമോ മോഷ്ടിക്കപ്പെട്ടതോ ആകാമെന്ന് സംശയിക്കുന്നതായും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുന്നതായും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts