തിരക്ക് കൂടി…മൈസൂരു ചാമുണ്ഡി മലയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി;കൂടുതല്‍ വിവരങ്ങള്‍.

ബെംഗളൂരു:മൈസുരു ദസറ ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലൊരുക്കിയ വൈദ്യുതാലങ്കാരങ്ങളുടെ ദൂരക്കാഴ്ചക്കായി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകള്‍ ആണ് ചാമുണ്ഡിയിലെത്തുന്നത്. ഇത് കോവിഡ് വ്യാപനം വർധിപ്പിക്കാനിടയാക്കുമെന്ന കാര്യം കണക്കിലെടുത്ത് ആളുകളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഭരണ കൂടം. വൈകീട്ട് ആറുമണിക്കുശേഷം ചാമുണ്ഡിമലയിൽ പ്രവേശിക്കുന്നതിന് ആണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പകൽസമയം പ്രവേശനത്തിന് തടസ്സമില്ല. ആറുമണിക്കുശേഷം മലയിലേക്കുള്ള എല്ലാവഴികളും അടയ്ക്കും. നേരത്തെ, ചാമുണ്ഡിയുൾപ്പെടെ മൈസൂരുവിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും ദസറ നാളുകളിൽ സഞ്ചാരികളെ വിലക്കാൻ ജില്ലാഭരണകൂടം തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഹോട്ടൽ-ട്രാവൽ രംഗത്തുള്ളവർ പ്രതിഷേധമുയർത്തിയതിനെത്തുടർന്ന് ആ തീരുമാനം മാറ്റുകയായിരുന്നു. രാത്രി ദസറയുടെ…

Read More

ഐ.ആർ.സി.ടി.സി.യുടെ ആഡംബര ട്രെയിൻ”സുവര്‍ണ രഥ”ത്തിന്റെ ബുക്കിങ് പുനരാരംഭിച്ചു.

ബെംഗളൂരു: ഐ.ആർ.സി.ടി.സി.യുടെ ആഡംബര ട്രെയിൻ ഗോൾഡൻ ചാരിയറ്റിന്റെ ബുക്കിങ് പുനരാരംഭിച്ചു. ജനുവരിയിൽ ബുക്കിങ് ആരംഭിച്ചെങ്കിലും കോവിഡിനെ തുടർന്ന് ടൂർ പാക്കേജുകൾ റദ്ദാക്കിയിരുന്നു. പ്രധാനമായും 3 പാക്കേജുകള്‍ ആണ് ഉള്ളത്. പ്രൈഡ് ഡ് ഓഫ് കർണാടക പാക്കേജിൽ ബന്ദിപ്പൂർ, മൈസൂരു, ഹാലേബീഡു, ചിക്കമംഗളൂരു, പട്ടഡക്കൽ, ഹംപി, ഗോവ എന്നിവിടങ്ങളിൽ 7 ദിവസം യാത്ര ചെയ്യാം. ജൂവൽസ് ഓഫ് സൗത്ത് പാക്കേജിൽ മൈസൂരു, ഹംപി,മഹാബലിപുരം തഞ്ചാവൂർ, ചെട്ടിനാട്, കുമരകം, കൊച്ചി എന്നി വിടങ്ങളിൽ 7 ദിവസം യാത്ര ചെയ്യാം. ഇൻ ഹൗസ് കർണാടക പാക്കേജിൽ ബന്ദിപ്പൂർ, മൈസൂരു, ഹംപി…

Read More

അന്തരിച്ച നടൻ ചിരഞ്ജീവി സർജയ്ക്കും മേഘ്ന രാജിനും ആൺകുഞ്ഞ്.

ബെംഗളൂരു: അന്തരിച്ച നടൻ ചിരഞ്ജീവി സർജയ്ക്കും ഭാര്യയും നടിയുമായ മേഘ്ന രാജിനും ആൺകുഞ്ഞ്. ജ്യേഷ്‌ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജൻ ധ്രുവിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. കന്നഡ മാധ്യമങ്ങളിലൂടെയാണ് ഈ സന്തോഷവാർത്ത പുറത്തുവന്നത്. വീട്ടിലെ പുതിയ അതിഥിക്കായി കാത്തിരിക്കുകയായിരുന്നു സർജ കുടുംബത്തിലെ ഓരോരുത്തരും.കുഞ്ഞ് ജനിക്കുന്നതിന്റെ സന്തോഷത്തിലാണ് ഈ താരകുടുംബം. ചിരുവിന്റെ അകാല മരണം നൽകിയ കടുത്ത വേദനയിലും ചിരുവിന്റെ കുഞ്ഞിനെ വരവേൽക്കാൻ വലിയ ആഘോഷങ്ങളാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്നാണ് ചിരഞ്ജീവി സർജ മരണമടയുന്നത്. കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെയായിരുന്നു ചിരഞ്ജീവിയുടെ അകാല…

Read More

തുടർച്ചയായി പെയ്യുന്ന മഴയിൽ വീണ്ടും മുങ്ങി നഗരം

ബെംഗളൂരു: തുടർച്ചയായി പെയ്യുന്നമഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംപൊങ്ങി. ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും ശക്തമായി മഴപെയ്തു. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. കഴിഞ്ഞ ദിവസങ്ങളിൽ വീടുകളിൽ വെള്ളം കയറിയത് ഒഴിവാക്കുന്നതിനു മുമ്പുതന്നെയാണ് പലിയിടങ്ങളിലും വീണ്ടും വെള്ളം കയറിയത്. അഴുക്കുചാലുകൾ കരകവിഞ്ഞ് മലിനജലമാണ് റോഡുകളിൽ കയറിയത്. ഇതോടെ കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടായി. കനത്ത കാറ്റിലും മഴയത്തും അൻപത് ഇടങ്ങളിലായി 45 മരങ്ങളാണ് കടപുഴകി വീണത്, മറ്റിടങ്ങളിൽ മരക്കൊമ്പുകൾ റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. പല ഇടങ്ങളിലും മരങ്ങൾ റോഡിലേക്കുവീണത് നീക്കം ചെയ്തുവരുന്നു. കോറമംഗലയിൽ അപ്പാർട്ട്‌മെന്റിൽ…

Read More

യുവാവും യുവതിയും ലോഡ്ജിൽ തൂങ്ങി മരിച്ച നിലയില്‍

ബെംഗളൂരു: ലോഡ്ജില്‍ യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തൊമ്പതു കാരനും സമപ്രായ കൂട്ടുകാരിയേയുമാണ് തൂങ്ങിമരിച്ച നിലയില്‍ സുള്ള്യയിലെ ലോഡ്ജില്‍ കണ്ടെത്തിയത്. ഐവനാടുവിലെ തിമ്മപ്പ ഗൗഢയുടെ മകന്‍ ദര്‍ശന്‍ ഗൗഢ,കല്‍കാജെയിലെ ശേഷപ്പയുടെ മകള്‍ ഇന്ദിര എന്നിവരാണ് മരിച്ചത്. നാട്ടിലേക്ക് വരാന്‍ ബസ്സ് കിട്ടാത്തതിനാല്‍ എന്ന് പറഞ്ഞാണ് ഇന്ദിരയുടെ രേഖകള്‍ അടിസ്ഥാനമാക്കി ലോഡ്ജില്‍ മുറിയെടുത്തത്. ടാപ്പിംഗ് തൊഴിലാളിയായ ദര്‍ശന്‍ നേരത്തെ ഈ ലോഡ്ജില്‍ ജോലി ചെയ്തിരുന്നു. കൂട്ടുകാരോടൊപ്പം ടൂര്‍ പോവുന്നു എന്നാണ് ദര്‍ശന്‍ വീട്ടില്‍ പറഞ്ഞതെന്ന് രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു. ദര്‍ശന്റെ അമ്മ ഇരുവരോടും ഫോണില്‍…

Read More

ചെന്നൈ-ബെംഗളൂരു ഹൈവേയില്‍ വൻ കവർച്ച; ഒരെത്തുംപിടിയും കിട്ടാതെ പോലീസ്

കൃഷ്ണഗിരി: ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് റെഡ്മി മൊബൈല്‍ ഫോണുകളുമായി പോയ ലോറി തട്ടിയെടുത്ത് 15 കോടി രൂപ വില വരുന്ന മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിക്ക് സമീപം ചെന്നൈ-ബെംഗളൂരു ഹൈവേയില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം നടന്നത്. ഒരു കാർ ലോറിക്ക് കുറുകെ നിർത്തിയിട്ടായിരുന്നു കവർച്ച. കാർ മുന്നിൽവന്നതോടെ ലോറി റോഡിൽ നിർത്തി. തുടർന്ന് കാറിലുണ്ടായിരുന്നവർ ലോറിയിൽ കയറി ഡ്രൈവറെയും ക്ലീനറെയും ആക്രമിച്ചു. ഇരുവരെയും കെട്ടിയിട്ട് റോഡരികിൽ തള്ളി. പിന്നാലെ കവർച്ചാസംഘം ലോറിയുമായി കടന്നുകളയുകയായിരുന്നു. ഏകദേശം 14500 മൊബൈൽ ഫോണുകളാണ് കണ്ടെയ്നറിലുണ്ടായിരുന്നത്. തട്ടിയെടുത്ത…

Read More

ഒരു ഫാന്‍സി നമ്പറിന് 10 ലക്ഷം രൂപ ! ഇത് കര്‍ണാടക മോട്ടോര്‍ വാഹന റെജിസ്ട്രേഷന്‍ ചരിത്രത്തിലെ റെക്കോര്‍ഡ്‌ !

ബെംഗളൂരു : സാധാരണക്കാരന്‍ ഒരു കാറ് വാങ്ങാന്‍ തന്നെ 10 ലക്ഷം രൂപയില്‍ താഴെ മാത്രം ചെലവാക്കുമ്പോള്‍ ഒരു ഫാന്‍സി നമ്പറിന് മാത്രം 10 ലക്ഷം രൂപ ചെലവാക്കിയിരിക്കുകയാണ് നഗരത്തിലെ ഒരാള്‍. തന്റെ മെഴ്സിഡസ് ബെന്‍സ്‌ കാറിന് ഗുലാം മസ്തപ്പ ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ എടുത്തത്‌ മുകളില്‍ പറഞ്ഞ തുകക്കാണ്,തിരിച്ചു കൊടുക്കാത്ത കെട്ടിവെക്കേണ്ട തുകയായ 75000 രൂപ ഇതിനു പുറമെ നല്‍കിയിട്ടുണ്ട്. KA-01,MV-0001 എന്നാ നമ്പര്‍ കോറമംഗല ആര്‍ ടി ഓ പരിധിയില്‍ ആണ് ഇത്രയും വിലക്ക് വിറ്റുപോയത്,ഇത് കര്‍ണാടക മോട്ടോര്‍ വാഹന ചരിത്രത്തില്‍…

Read More

നഗരത്തില്‍ നിന്ന് ചെന്നൈയിലേക്ക് കൂടുതല്‍ തീവണ്ടി സര്‍വീസുകള്‍.

ബെംഗളുരു:നഗരത്തില്‍ നിന്ന് ചെന്നൈയിലേക്ക് ഇന്ന് മുതൽ കൂടുതൽ പ്രതിദിന സ്പെഷൽ ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങി. ചെന്നൈ സെട്രല്‍ -കെ.എസ്.ആര്‍. ബെംഗളൂരു സൂപ്പർഫാസ്റ്റ് സ്പെഷൽ (02607/ 02608) 23 മുതൽ നവംബർ 30 വരെ യും ചെന്നൈ സെൻട്രആർ ബെംഗളൂരു സൂപ്പർഫാസ്റ്റ് (02657/ 02658) 24 മുതൽ ഡിസംബർ ഒന്നു വരെയും സർവീസ് നടത്തും. മൈസൂരു-മൈലാടുതുറെ സ്പെഷൽ എക്സ്പ്രസ് (06231/ 06232) 26 മുതൽ ഡിസംബർ ഒന്നു വരെയും മൈസൂരു -തൂത്തുക്കുടി പ്രതിദിന സ്പെഷൽ (06235/ 06236) 24 മുതൽ ഡിസംബർ ഒന്നു വരെയും സർവീസ്…

Read More

സിനിമ നടനെ ഒരു സംഘം ഫ്ളാറ്റിൽ അതിക്രമിച്ചെത്തി വെട്ടിക്കൊന്നു

ബെംഗളൂരു: തുളു സിനിമ നടനും ക്രിമിനൽ കേസുകളിലെ പ്രതിയുമായ സുരേന്ദ്ര ബണ്ട്വാളിനെ വെട്ടിക്കൊന്നു. ബുധനാഴ്ച ബണ്ട്വാൾ ബി.സി. റോഡിലെ അപ്പാർട്ട്മെന്റിലാണ് കൊലപാതകം നടന്നത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പോലീസ് എത്തിയപ്പോള്‍ സോഫയില്‍ വെട്ടേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒന്നിലേറെ തവണ വെട്ടേറ്റിട്ടുണ്ട്. ബി.സി. റോഡിലെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന സുരേന്ദ്രയെ ഒരു സംഘം ഫ്ളാറ്റിൽ അതിക്രമിച്ചെത്തി വെട്ടിവീഴ്ത്തിയെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള സുരേന്ദ്ര ബണ്ട്വാൾ നേരത്തെ വിവിധ കേസുകളിലും ഉൾപ്പെട്ടിരുന്നു. ബണ്ട്വാള്‍ ടൗണ്‍…

Read More

കൂടുതൽ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ടിക്കറ്റുകളുടെ നിരക്ക് ഉയർത്തി റെയിൽവേ.

ബെംഗളൂരു : കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്ലാറ്റ് ഫോം ടിക്കറ്റുകളുടെ നിരക്ക് ഉയർത്തിയ നടപടി കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാൻ റെയിൽവേ. ദക്ഷിണ പശ്ചിമറെയിൽവേ ബെംഗളൂരു ഡിവിഷന്റെ കീഴിലെ കൂടുതൽ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി ഉയർത്തി. കെആർപുരം കെങ്കേരി യെലഹങ്ക ബാനസവാടി കർമലാരാം വൈറ്റ്ഫീൽഡ് ബംഗാർപേട്ട് ധർമപുരി ഹൊസൂർ മണ്ഡ്യ സ്റ്റേഷനുകളിലെ ടിക്കറ്റ് നിരക്കാണ് നവംബർ 10 വരെ ഉയർത്തിയത്. കെ.എസ്.ആർ. സിറ്റി റെയിൽവേ സ്‌റ്റേഷൻ, യശ്വന്ത്പുര, കന്റോൺമെന്റ് സ്റ്റേഷനുകളിലെ…

Read More
Click Here to Follow Us