ബെംഗളൂരു : 2012ല്‍ ജ്ഞാനഭാരതി ബാംഗ്ലൂര്‍ യുണിവേഴ്സിറ്റി കാമ്പസിന് സമീപം നടന്ന കൂട്ട ബലാത്സംഗകേസുമായി ബന്ധപ്പെട്ട വാദത്തിനു ശേഷം വിധി പറയുമ്പോള്‍ ആണ് കര്‍ണാടക ഹൈക്കോടതി ഇങ്ങനെ ഒരു അഭിപ്രായം മുന്നോട്ട് വച്ചത്. കൂട്ട മാനഭംഗം കൊലപാതകത്തേക്കാള്‍ ഭീകരമാണ് ഐ.പി.സി.367 ഡി വകുപ്പില്‍ മാറ്റം വരുത്തി കുറ്റക്കാര്‍ക്ക് വധശിക്ഷ തന്നെ ഉറപ്പു വരുത്തണം എന്നും കോടതി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ച് 74 വര്‍ഷങ്ങള്‍ക്ക് ശേഷവും സ്ത്രീകളുടെ സുരക്ഷ ഇപ്പോഴും ഒരു പ്രശ്നമായി നില്‍ക്കുന്നതില്‍ ബെഞ്ചില്‍ ഉണ്ടായിരുന്ന ജഡ്ജിമാരായ ജസ്റ്റിസ് വി.വീരപ്പ,കെ.നടരാജന്‍ എന്നിവര്‍ നടുക്കം രേഖപ്പെടുത്തി.…
Read MoreYear: 2020
സംസ്ഥാനത്ത് നവംബര്‍ 17 മുതല്‍ കോളേജുകൾ തുറക്കും
ബെംഗളൂരു: സംസ്ഥാനത്ത് നവംബര്‍ 17 മുതല്‍ കോളജുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. സ്വമേധയാ കോളജുകളില്‍ വന്ന് പഠിക്കാന്‍ വിദ്യാര്‍ഥികളെ അനുവദിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോളജുകളില്‍ വന്ന് പഠിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല. 📣Colleges in Karnataka will reopen for classes from November 17. This decision is an outcome of a review meeting held under the leadership of CM @BSYBJP. Reopening of all Graduate, PG, Diploma & Engineering Colleges…
Read Moreശ്വാസകോശത്തില്‍ കൊറോണ വൈറസ് ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ബെംഗളൂരു: ശ്വാസകോശത്തില്‍ കൊറോണ വൈറസ് ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കോവിഡ് ബാധിച്ചു മരിച്ച 62കാരന്റെ ശ്വാസകോശങ്ങള്‍ തുകല്‍ പന്ത് പോലെ ദൃഢമായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. നഗരത്തിൽ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ച വ്യക്തിയില്‍ നടത്തിയ ആദ്യ പോസ്റ്റുമോര്‍ട്ടമാണ് ഇത്. മൃതദേഹത്തില്‍ 18മണിക്കൂറോളം വൈറസ് സാന്നിധ്യം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഓക്‌സ്ഫഡ് മെഡിക്കല്‍ കോളജിലെ ഡോ. ദിനേശ് റാവു ആണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. മൂക്കിലെയും തൊണ്ടയിലെയും സാംപിളുകളില്‍ 18 മണിക്കൂര്‍ കഴിഞ്ഞിട്ടും വൈറസ് സാന്നിധ്യമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ‘സാധാരണ ശ്വാസകോശം സ്‌പോഞ്ച് ബോള്‍ പോലെയാണ് കാണുക,…
Read Moreനാഗർഹോളെ വഴിയുള്ള യാത്രക്കാർക്ക് ഇനി ചെക്ക്പോസ്റ്റിൽ നിന്ന് ‘ടൈം ടിക്കറ്റ്’
ബെംഗളൂരു: നാഗർഹോളെ വഴിയുള്ള യാത്രക്കാർക്ക് ഇനി ചെക്ക്പോസ്റ്റിൽ നിന്ന് ‘ടൈം ടിക്കറ്റ്’. നാഗർഹോള കടുവാസങ്കേതപരിധിയിലുള്ള റോഡുകളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർ ഇനി വനംവകുപ്പിന്റെ കർശനനിരീക്ഷണത്തിലാകും. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള ലോക്ഡൗണിനുശേഷം നാഗർഹോളെവഴി വരുന്ന സഞ്ചാരികൾ കൂടിയിട്ടുണ്ട്. നിയമവിരുദ്ധമായി വനത്തിനകത്തുകയറി വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഭവങ്ങൾ അടുത്തിടെ ആവർത്തിച്ചുണ്ടായിരുന്നു. ഏതാനും വന്യമൃഗങ്ങളുടെ ജീവൻ പൊലിഞ്ഞു. യാത്രക്കാർ വന്യജീവികളുടെ സ്വൈരവിഹാരത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ടെന്നുകണ്ടാണ് വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. യാത്രക്കാർ നാഗർഹോളയുടെ പരിധിയിലേക്ക് പ്രവേശിക്കുമ്പോൾ അവർക്ക് പ്രത്യേക യാത്രാടിക്കറ്റ് നൽകി നിരീക്ഷിക്കാനാണ് ആലോചിക്കുന്നത്. യാത്രക്കാർ വന്നസമയവും അവർ നാഗർഹോളെയുടെ പരിധിവിട്ട് പോകേണ്ട സമയവും…
Read Moreബെംഗളൂരു കലാപം: കോൺഗ്രസ് എം.എൽ.എ.യുടെ മരുമകന് ജാമ്യം.
ബെംഗളൂരു : ആഗസ്റ്റ് 11 ന് നഗരത്തിൽ അരങ്ങേറിയ വർഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് പുലികേശി നഗർ കോൺഗ്രസ് എം.എൽ.എ.അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ മരുമകൻ നവീനിന് ജാമ്യം ലഭിച്ചു. 2 ലക്ഷം രൂപയുടെ ബോണ്ടും 2 ആൾ ജാമ്യവും നൽകണമെന്നാണ് വ്യവസ്ഥ. കേസ് നടക്കുന്ന കോടതിയുടെ പരിധിയിൽ തന്നെ ഉണ്ടായിരിക്കണം എന്ന് മാത്രമല്ല എല്ലാ മാസവും ആദ്യ ദിവസം പോലീസ് സ്‌റ്റേഷനിൽ പോയി ഒപ്പുവക്കുകയും വേണം. നവീൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച സന്ദേശത്തെ തുടർന്നാണ് ഒരു വിഭാഗത്തിൽ പെട്ട ആളുകൾ ഡി.ജെ. ഹളളി, കെ.ജെ.ഹള്ളി പരിധിയിൽ…
Read Moreസാമൂഹിക മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുണ്ടാക്കി കോടികൾ തട്ടിയ സംഘം പിടിയിൽ
ബെംഗളൂരു: സാമൂഹിക മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുണ്ടാക്കി കോടികൾ തട്ടിയ സംഘം പിടിയിൽ. സാമൂഹിക മാധ്യമങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരുടെയും പ്രമുഖരുടെയും പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി ആളുകളിൽനിന്ന് പണം തട്ടിയ നാലു രാജസ്ഥാൻ സ്വദേശികളെയാണ് ബെംഗളൂരു സൈബർ ക്രൈം പോലീസ് അറസ്റ്റുചെയ്തത്. വ്യാജ സിം കാർഡുകൾക്കുവേണ്ടി വ്യാജ ആധാർ കാർഡുകളും ഇവർ നിർമിച്ചിരുന്നു. ഇവരുടെ നീക്കങ്ങൾ പരിശോധിച്ചശേഷം കർണാടക സി.ഐ.ഡി.യുടെ സൈബർ ക്രൈം ഡിവിഷൻ രാജസ്ഥാനിലെ ഭാരത്പുരിൽപ്പോയി പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. അൻസാർ, സദ്ദാം, ബൽവീന്ദർസിങ്, സൈനി എന്നിവരാണ് അറസ്റ്റിലായത്. ഇവരോടൊപ്പമുള്ള ഷക്കീൽ എന്നയാൾ ഒളിവിലാണ്. വ്യാജ ആധാർ…
Read Moreബി.എം.ടി.സി.യുടെ ആദ്യത്തെ”വാടക ഇലക്ട്രിക്”ബസ് പരീക്ഷണ ഓട്ടം തുടങ്ങി.
ബെംഗളൂരു: ബി.എം.ടി.സി ഇലക്ട്രിക് ബസ് പരീക്ഷണയോട്ടം ഇന്നു മുതൽ തുടങ്ങി. ശാന്തി നഗര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച യാത്രയില്‍ ഗതാഗത മന്ത്രി ലക്ഷ്മണ്‍ സവാദി പങ്കു ചേര്‍ന്നിരുന്നു,ആദ്യ യാത്ര വിധാന്‍ സൌധയില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി യെദിയൂരപ്പ ബസ് സന്ദര്‍ശിക്കുകയും ബി.എം.ടി.സി.യുടെ ശ്രമങ്ങളില്‍ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. യാത്രക്കാരില്ലാതെയാണ് ആദ്യത്തെ 15 ദിവസം ബസ് ഓടിക്കുക. തുടർന്ന് യാത്രക്കാരെ കയറ്റിയും വിവിധ റൂട്ടുകളിൽ ബസ് ഓടിക്കും. 37 പേർക്ക് യാത്ര ചെയ്യാവുന്ന ബസ് ഒറ്റചാർജിൽ 200 കിലോമീറ്റർ ദൂരം ഓടും. 80 കിലോമീറ്ററാണ് പരമാവധി…
Read Moreജഡ്ജിക്ക് കൊറിയര്‍ വഴി ഭീഷണിക്കത്തും”സ്ഫോടകവസ്തു”ക്കളും ലഭിച്ച കേസില്‍ ട്വിസ്റ്റ് !
ബെംഗളൂരു: ലഹരിക്കെസ് കൈകാര്യം ചെയ്യുന്ന ജഡ്ജിക്ക് ഭീഷണിക്കത്തും സ്ഫോടകവസ്തുക്കള്‍ക്ക് സമാനമായ വസ്തുക്കളും ലഭിച്ച കേസില്‍ ട്വിസ്റ്റ്. ലഹരിക്കെസില്‍ അറസ്റ്റില്‍ ആയ നടിമാര്‍ക്ക് ജാമ്യം നല്‍കണം എന്നായിരുന്നു കത്തിലെ ആവശ്യം. കത്തിന്റെ കൂടെ ഉണ്ടായിരുന്ന ഐ.ഡി.കാര്‍ഡ് അന്വേഷിച്ചു പോയ പോലീസ് ചെലുരിലെ ഒരു കര്‍ഷകനായ രമേഷിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഭീഷണിക്കത്തിനെ കുറിച്ച് അദ്ദേഹത്തിന് ഒരു വിവരവും ഇല്ലായിരുന്നു.തുടര്‍ന്ന് ഇയാളുടെ ബന്ധുവും കുടുംബ സ്വത്തില്‍ കണ്ണ് വച്ച് പ്രവര്‍ത്തിക്കുന്ന രാജശേഖരിലേക്ക് പോലീസ് അന്വേഷണം വ്യപിപ്പിക്കുകയായിരുന്നു. തന്റെ ബന്ധുവായ രമേഷിനെ കുടുക്കാനാണ് താന്‍ ജഡ്ജിക്ക് കത്തെഴുതിയത് എന്ന്…
Read Moreഇന്ന് ഡിസ്ചാര്‍ജ് ആയവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; ആകെ പരിശോധനകള്‍ 70 ലക്ഷം കടന്നു
ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് ഡിസ്ചാര്‍ജ് ആയവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ആകെ പരിശോധനകള്‍ 70 ലക്ഷം കടന്നു . കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 13550(9289) ആകെ ഡിസ്ചാര്‍ജ് : 684835(671618) ഇന്നത്തെ കേസുകള്‍ : 5778(5872) ആകെ ആക്റ്റീവ് കേസുകള്‍ : 92927(100440) ഇന്ന് കോവിഡ് മരണം : 74(88) ആകെ കോവിഡ് മരണം : 10770(10696) ആകെ പോസിറ്റീവ് കേസുകള്‍ : 788551(782773) തീവ്ര പരിചരണ…
Read Moreഗ്രാമങ്ങളിലെ എ.ടി.എം.കൌണ്ടറുകളില്‍ പണമെടുക്കാന്‍ വരുന്നവരെ പറ്റിച്ച് തുടര്‍ച്ചയായി പണം തട്ടിയ യുവാവ് പിടിയില്‍.
ബെംഗളൂരു: ഗ്രാമ മേഖലകളില്‍ പണം എടുക്കാന്‍ വരുന്ന സാധാരണക്കാരായ ആളുകളെയും കര്‍ഷകരെയും പറ്റിച്ച് തുടര്‍ച്ചയായി പണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. എ.ടി.എം കൌണ്ടറില്‍ എത്തുന്ന ആളുകളെ സഹായിക്കാന്‍ എന്നാ വ്യാജേന അടുത്ത് കൂടുകയും എ ടി എം കാര്‍ഡിന്റെ നമ്പരും പിന്‍ നമ്പരും കൈക്കലാക്കിയതിന് ശേഷം വ്യാജ കാര്‍ഡ് ഉണ്ടാക്കി പണം പിന്‍വലിക്കുകയുമായായിരുന്നു ഇയാളുടെ രീതി. ബാഗല്‍കുണ്ടെയിലെ അരുണ്‍ കുമാറി(32)നെ യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതുവരെ 6 പേരെ പറ്റിച്ച് 1.6 ലക്ഷം രൂപ തട്ടിയെടുത്തു എന്ന് കണ്ടെത്തിയിട്ടുണ്ട്. തുമുക്കൂരു ജില്ലയില്‍ സമാനമായ…
Read More