ബെംഗളൂരു: ഇന്നലെ നഗരത്തിൻ ഉണ്ടായ കനത്ത മഴയിൽ വൻ നാശനഷ്ടങ്ങൾ ആണ് വിവിധ ഭാഗങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്തിതിരിക്കുന്നത്. 300 ഓളം വീടുകളിൽ വെള്ളം കയറിയതായാണ് ഏകദേശ കണക്ക്. 500 ൽ അധികം വാഹനങ്ങൾ മഴവെള്ളത്തിൽ നശിച്ചു. ഇതിൽ 100 കാറുകൾ ഉൾപ്പെടുന്നു. വാഹനങ്ങൾ ഒഴുകി പോകുന്നതിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നഗരത്തിലെ ചുരുങ്ങിയത് 15 ഇടങ്ങളിലെങ്കിലും 50 മില്ലിമീറ്ററിൽ അധികം മഴ പെയ്തിട്ടുണ്ട് എന്നാണ് കണക്ക്. കെങ്കേരി,രാജരാജേശ്വരി നഗർ എന്നിവിടങ്ങളിൽ 103 ഉം 102 ഉം മില്ലിമീറ്റർ മഴ ലഭിച്ചു. രാജരാജേശ്വരി…
Read MoreYear: 2020
പാസ്സ്പോർട്ട് സംബന്ധമായ പരാതികൾ പരിഹരിക്കാൻ ബെംഗളൂരു റീജിയണൽ പാസ്സ്പോർട്ട് ഓഫീസ് പൊതുജനങ്ങൾക്കായി ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കുന്നു
ബെംഗളൂരു: നഗരത്തിലെ ജാഗ്രത അവബോധ വാരത്തോടനുബന്ധിച്ച് ബെംഗളൂരു റീജിയണൽ പാസ്സ്പോർട്ട് ഓഫീസ് പൊതുജനങ്ങൾക്കായി പാസ്സ്പോർട്ട് സംബന്ധമായ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 29ന് രാവിലെ 11 മണി മുതൽ ഗൂഗിൾ മീറ്റ് മുഖേനയാണ് മീറ്റിംഗ് സംഘടിപ്പിക്കുന്നത്. ഇതിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ മുൻപേ തന്നെ നിർബന്ധമായും റജിസ്റ്റർ ചെയ്തിരിക്കണം. ഇതിനായി grievance.rpoblr@mea.gov.in എന്ന ഇമെയിലിലേക്ക് മീറ്റിംഗിൽ പങ്കെടുക്കാനുള്ള താത്പര്യം അറിയിച്ചുകൊണ്ട് തങ്ങളുടെ പരാതിയുടെയോ സംശയങ്ങളുടെയോ ഉള്ളടക്കം സഹിതം അയച്ചുകൊടുക്കേണ്ടതാണ്. ഈമെയിൽ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 28 ആണ്. ഇതിന് മറുപടിയായി മീറ്റിംഗിൽ പങ്കെടുക്കാനുള്ള…
Read Moreനടുറോഡിൽ അഭ്യാസപ്രകടനം നടത്തിയ 19 ബൈക്കുകൾ പിടിച്ചെടുത്തു;ജാമ്യത്തിന് ഈടാക്കുന്നത് വൻ തുക !
ബെംഗളൂരു : നടുറോഡിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ 19 ബൈക്കുകൾ ട്രാഫിക് പോലീസ് പിടിച്ചെടുത്തു.കഴിഞ്ഞ ദിവസങ്ങളിൽ ഇലക്ട്രോണിക് സിറ്റിക്കും സമീപ പ്രദേശങ്ങളിലുമാണ് സംഭവം. ഇങ്ങനെ പിടിക്കപ്പെടുന്നവരെ വിട്ടുകിട്ടാനുള്ള ജാമ്യത്തുകയായി 2 ലക്ഷം രൂപയാണ് ഈടാക്കുന്നത്. ഉയർന്ന ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസറുകൾ ഘടിപ്പിച്ച് വാഹനമോടിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുക 50000 രൂപയായും ഉയർത്തി. നൈസ് റോഡ്, ഇലക്ട്രോണിക് സിറ്റി മേൽപ്പാലം, ഹെബ്ബാൾ മേൽപ്പാലം എന്നിവയിൽ അപകടകരമായ രീതിയിൽ ബൈക്കഭ്യാസ പ്രകടനം നടത്തുന്നവരെ പിടികൂടാൻ പോലീസ് രാത്രി പട്രോളിംഗ് കർശനമാക്കിയിട്ടുണ്ട്.
Read Moreനഗരത്തിൽ പെയ്ത ശക്തമായ മഴയിൽ റോഡുകൾ പുഴയായി (വീഡിയോ)
ബെംഗളൂരു: നഗരത്തിൽ ശക്തമായ മഴ തുടരുന്നു. ഇന്നലെയും ശക്തമായി മഴ പെയ്തതോടെ റോഡുകളിലും താഴ്‌ന്ന പ്രദേശങ്ങളിലും വെള്ളം പൊങ്ങി. പല റോഡുകളും പുഴയായി മാറി. #WATCH Karnataka: Parts of Bengaluru face flood-like situation after the city received heavy rainfall today. Visuals from Hosakerehalli. pic.twitter.com/WL4lFbXRcd — ANI (@ANI) October 23, 2020 അഴുക്കുചാലുകളും കനാലുകളും കരകവിഞ്ഞ് വെള്ളം റോഡിലേക്കു കയറിയതോടെ പലയിടങ്ങളിലും ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ഹൊസകേരഹള്ളി, എം.ജി. റോഡ്, ഓസ്റ്റിൻടൗൺ, വിവേക്‌നഗർ, കോറമംഗല, ശാന്തിനഗർ തുടങ്ങിയ സ്ഥലങ്ങളിൽ ഏറെ നേരം റോഡുകളിൽ വാഹനങ്ങൾക്കു…
Read Moreപി.യു.സി.സിലബസ് വെട്ടിക്കുറച്ചു.
ബെംഗളൂരു: കർണാടക പ്രീയൂണിവേഴ്സിറ്റി (പിയു) സിലബസിൽ 30 % പാഠഭാഗങ്ങൾ വെട്ടിക്കുറച്ചു. കോവിഡിനെ തുടർന്ന്അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ടതോടെയാണ് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളുടെ പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കിയത്. പാഠപുസ്തക പരിഷ്കരണ സമിതിയുടെ നിർദേശപ്രകാരമാണ് നടപടിയെന്ന് പ്രീ യൂണിവേഴ്സിറ്റി വകുപ്പ് ഡയറക്ടർ ആർ.സ്നേഹാൽ പറഞ്ഞു. ഈ അധ്യയന വർഷത്തിൽ മാത്രമാണ് ചുരുക്കിയ സിലബസ് പ്രകാരം പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. സ്കൂളുകൾ തുറക്കുന്നത് വരെ ഓൺലൈൻ ക്ലാസുകൾപതിവ് പോലെ നടത്തുമെന്നും സ്നേഹാൽ അറിയിച്ചു.
Read Moreറോഡപകടങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അതെ സ്ഥാനം നില നിർത്തി നമ്മ ബെംഗളൂരു;കര്‍ണാടക ഒരു സ്ഥാനം മുന്നിലേക്ക് ;കണക്കുകള്‍ ഇങ്ങനെ…
ബെംഗളൂരു: റോഡപകടങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ മൂന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ഉദ്യാന നഗരി. ചെന്നൈയും ഡല്‍ഹിയും ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍, കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1.6 ശതമാനം കൂടുതല്‍ അപകടങ്ങള്‍ ആണ് ഈ വര്‍ഷം നഗരത്തില്‍ രേഖപ്പെടുത്തിയത്. 4684 അപകടങ്ങളിലായി 768 ജീവനുകള്‍ ആണ് റോഡുകളില്‍ പൊലിഞ്ഞത്. അതെ സമയം കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്ത് ആയിരുന്ന കര്‍ണാടക അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 10958 ആളുകള്‍ ആണ് സംസ്ഥാനത്ത് റോഡുകളില്‍ മരിച്ചത്,അകെ 40658 അപകടങ്ങള്‍ ആണ് ഈ വര്‍ഷം സംസ്ഥാനത്ത് ഉണ്ടായത്. കേന്ദ്ര…
Read Moreഇങ്ങനെ ഒരു എം.എല്‍.എയെ എവിടെ കിട്ടും ?;നാട്ടില്‍ മദ്യ ശാല അനുവദിക്കുന്നത് വൈകുന്നതിനെതിരെ ധര്‍ണ നടത്തി എം.എല്‍.എ.
ബെംഗളൂരു : സര്‍ക്കാരുകള്‍ക്ക് നികുതിപ്പണം നല്ല രീതിയില്‍ കൊടുക്കുന്നുണ്ടെങ്കിലും സര്‍ക്കാരുകള്‍ തങ്ങളെ സഹായിക്കുന്നില്ല എന്നതാണ് വര്‍ഷങ്ങള്‍ ആയി സാധാരണ മദ്യപന്മാരുടെ വിലാപം. എന്നാല്‍ മദ്യപന്മാര്‍ക്ക് വേണ്ടി ഒരു എം.എല്‍. തന്നെ അരയും തലയും മുറുക്കി ഇറങ്ങിയാലോ ? സംഭവം നടന്നത് ചിത്രദുര്‍ഗയില്‍ ആണ്. ചിത്രദുർഗ ഹൊസദുർഗ ടൗണിൽ മദ്യശാലയ്ക്ക് എൻ.ഒ.സി. ലഭിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് സ്ഥലം എം.എൽ.എ. ഗുളിഹട്ടി ഡി ശേഖർ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിനുമുന്നിൽ ധർണ നടത്തിയത്. എട്ടുമാസംമുമ്പ് മദ്യശാലയ്ക്കുള്ള അനുമതിയായെങ്കിലും എൻ.ഒ.സി. നൽകാൻ ഉദ്യോഗസ്ഥർ വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ധർണയിരുന്നതെന്ന് എം.എൽ.എ.…
Read Moreകോവിഡ് കേസുകൾ ദിനംപ്രതി കുറയുന്നു; മരണ നിരക്കിലും കുറവ്
ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 5356 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8749 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഒരിടവേളയ്ക്കുശേഷം പുതിയ കോവിഡ് രോഗികളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞു. രോഗികളുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ടായി. പുതിയ രോഗികൾ 6000-ത്തിൽ താഴെയായി. ബെംഗളൂരുവിലും രോഗികൾ കുറഞ്ഞു. നഗരത്തിൽ ഇന്ന് പുതുതായി 2688 പേർക്കാണ് രോഗം ബാധിച്ചത്. രോഗമുക്തിനിരക്കു കൂടി. മൂന്ന് ദിവസമായി പ്രതിദിനം സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തെക്കാൾ കൂടുതലാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം. മുൻപ് കോവിഡ് വ്യാപനത്തെത്തുടർന്ന്, പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ യാത്രചെയ്യുന്നവരുടെ…
Read Moreകാൽനടയാത്രക്കാരെ ഭീതിയിലാഴ്ത്തി കത്തിയുമായി മുഖംമൂടി ധരിച്ച കവർച്ചക്കാർ
ബെംഗളൂരു: നഗരത്തിൽ കവർച്ചയും അക്രമസംഭവങ്ങളും വ്യാപകമാവുന്നു. ചിക്പേട്ട് മെട്രോ സ്റ്റേഷനു സമീപം മുഖംമറച്ച രണ്ട് യുവാക്കൾ കത്തികാട്ടി പഴ്സ് തട്ടിപ്പറിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഇവരെ ഉടനെ പിടികൂടാനുള്ള നിർദ്ദേശം നൽകി പോലീസ് ഇൻസ്പെക്ടർ ജനറൽ രൂപ ഐ പി എസ്. For kind attention and action .@BlrCityPolice , supposed to be near Chickpet metro station, today morning .@AddlCPWest .@Chickpetebcp pic.twitter.com/7kd5MfZTXz — D Roopa IPS (@D_Roopa_IPS) October 20,…
Read Moreതൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു;മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കി കര്‍ണാടക.
ബെംഗളൂരു: കൊറോണ രോഗവും തുടര്‍ന്ന് രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ എന്നിവ വ്യവസായങ്ങളും നിര്‍മാണ പ്രവൃത്തികളും നിര്‍ത്തിവക്കുന്നതിനും തൊഴിലില്ലായ്മ കൂടുന്നതിനും കാരണമായിരുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് രാജ്യം കരകയരുമ്പോള്‍ കര്‍ണാടകയും ഉയര്‍ന്നു വരികയാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കർണാടകത്തിൽ തൊഴിലില്ലായ്മനിരക്ക് കുറഞ്ഞുവരുകയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബറിൽ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 2.4 ശതമാനമാണ്. ലോക് ഡൗൺ കൂടുതല്‍ ബാധിച്ച ഏപ്രിലിൽ കർണാടകത്തിലെ തൊഴിലില്ലായ്മ നിരക്ക് 29.8 ശതമാനമായിരുന്നു. ദേശീയ ശരാശരി ഈ സമയത്ത് 23.5 % ആയിരുന്നു. ഓഗസ്റ്റിലാണ് ഏറ്റവും…
Read More