ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 4439 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 10106 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ എട്ട് ലക്ഷം കടന്നു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :10106(7153) ആകെ ഡിസ്ചാര്‍ജ് : 710843(700737) ഇന്നത്തെ കേസുകള്‍ : 4439(4471) ആകെ ആക്റ്റീവ് കേസുകള്‍ :81050(86749) ഇന്ന് കോവിഡ് മരണം : 32(52) ആകെ കോവിഡ് മരണം : 10905(10873) ആകെ പോസിറ്റീവ് കേസുകള്‍ :802817(798378) തീവ്ര…
Read MoreYear: 2020
കേരള ആർ.ടി.സി.യും ബസ് നിരക്കിൽ ഇളവുവരുത്തി.
ബെംഗളൂരു : കേരള ആർ.ടി.സി.യുടെ നഗരത്തിൽ നിന്നുള്ളവോൾവോ എ.സി. ബസുകളിൽ 30 ശതമാനം നിരക്കിളവ് ഏർപ്പെടുത്തി. തിരുവനന്തപുരത്തേക്കുള്ള 2 സർവീസുകളിലാണ് നവംബർ 2 വരെ നിരക്കിളവ്പ്രഖ്യാപിച്ചിരിക്കുന്നത്. സേലം – കോയമ്പത്തൂർ വഴിയുള്ള സർവ്വീസിൽ 1349 രൂപയാണ് പുതുക്കിയ നിരക്ക്.മുൻപ് 1922 രൂപയായിരുന്നു ഈടാക്കിയിരുന്നത്. മൈസൂരുവഴിയുള്ള സർവീസിൽ 2019 രൂപയുണ്ടായിരുന്നത് 1417 രൂപയാക്കി സേലം വഴിയുള്ള ബസിൽ കുറച്ചു. എ.സി.ബസുകളിൽ യാത്രക്കാർ കുറവായതോടെയാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. വാരാന്ത്യങ്ങളിൽ അധിക നിരക്ക് 10% ഈടാക്കിയിരുന്നത് കർണാടക ആർ .ടി.സി.വേണ്ടെന്ന് വച്ചിരുന്നു.
Read Moreപ്രമുഖ സീരിയില്‍ നടി മയക്കുമരുന്ന് വാങ്ങാനെത്തി; മഫ്തിയിലെത്തിയ നര്‍കോട്ടിക്‌സ് സംഘം കയ്യോടെ പിടികൂടി
മുംബൈ: മയക്കുമരുന്ന് വാങ്ങുന്നതിനിടെ പ്രമുഖ സീരിയില്‍ നടി അറസ്റ്റില്‍. മുംബൈയില്‍ വച്ചാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടി പ്രീതിക ചൗഹാനെ അറസ്റ്റ് ചെയ്തത്. A team of Mumbai Zonal Unit apprehended two persons at Machhimar, Versova, and succeeded in a seizure of 99 grams of Ganja from their possession, yesterday. The two persons – one Faisal & TV actor Preetika Chauhan – were arrested & produced before court:…
Read Moreവെള്ളം കയറിയ വീടുകൾക്ക് 25000 രൂപ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി;കുറവെന്ന് പ്രളയബാധിതർ.
ബെംഗളൂരു : വെള്ളിയാഴ്ച പെയ്ത മഴയിൽ വെള്ളം കയറിയ ഹൊസക്കര ഹള്ളിയിലെ ദത്താത്രേയ നഗർ, ഗുരുദത്ത് ലേഔട്ട് എന്നിവിടങ്ങളിലെ വീടുകൾക്ക് 25000 രൂപ വീതം മുഖ്യമന്ത്രി യെദിയൂരപ്പ അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു. സൗജന്യ റേഷനും നൽകാൻ ഉത്തരവിട്ടിട്ടുണ്ട്, ബി.ബി.എം.പി.അധികൃതരോട് സഹായം നൽകേണ്ട വീടുകൾ കണ്ടെത്തി വീടുകൾ കണ്ടത്തി ധനസഹായ വിതരണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി യെദിയൂരപ്പയും മന്ത്രി ആർ.അശോകയും സന്ദർശിച്ചിരുന്നു. 500-600 വീടുകൾ ആണ് വെള്ളപ്പൊക്കത്തിൽ നശിച്ചത് എന്നാണ് ബി.ബി.എം.പി.യുടെ പ്രാഥമിക കണക്ക്. അതേ സമയം 25000 രൂപ വളരെ…
Read Moreനഗരത്തിൽ മലയാളി യുവതി നിര്യാതയായി
ബെംഗളൂരു : തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും കേരള സമാജം യൂത്ത് വിംഗ് ഈസ്റ്റ് സോണ്‍ ജോയിന്റ് കണ്‍വീനറുമായ ജിതു എസ് എം (24) നിര്യാതയായി. മരണ കാരണം വ്യക്തമല്ല, കമ്മനഹള്ളിയിലായിരുന്നു താമസം. നെടുമങ്ങാട് മധുസൂദനന്‍ സുജാത ദമ്പതികളുടെ മകളാണ് ജിതു. എം.എസ്.സി ഫോറൻസിക് സയൻസ് ബിരുദധാരിയായ ജിതു കേരള സമാജം സംഘടിപ്പിക്കുന്ന പരിപാടികളിലെ നിറസാനിധ്യമായിരുന്നു. മൃതദേഹം നഗരത്തിലെ അംബേഡ്ക്കര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ തിരുവനന്തപുരം നെടുമങ്ങാടിൽവച്ച് ശവസംസ്‌കാരം കഴിഞ്ഞു.
Read More150 കോടിയോളം തുക പിരിച്ചെടുക്കാനുണ്ട്;ഗതാഗത ലംഘനത്തിൻ്റെ പിഴയടച്ചില്ലെങ്കിൽ ട്രാഫിക് പോലീസ് വീട്ടിൽ വരും.
ബെംഗളൂരു : നിരവധി ഗതാഗത ലംഘനങ്ങൾ നടത്തി പിഴയൊടുക്കാതെ മുങ്ങി നടക്കുകയാണോ? ഇപ്പോൾ നിങ്ങളുടെ വീടിൻ്റെ വാതിലിൽ പോലീസ് നേരിട്ട് വന്ന് മുട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗതാഗത ലംഘനത്തിൻ്റെ പിഴയിനത്തിൽ 150 കോടിയോളം രൂപയാണ് പിരിച്ചെടുക്കാനുള്ളത് എന്നാണ് ബെംഗളൂരു ട്രാഫിക് പോലീസിൻ്റെ ഏകദേശ കണക്ക്. ഈ തുക പിരിച്ചെടുക്കുക എന്ന ലക്ഷ്യം വച്ചാണ് പോലീസ് ഗതാഗത ലംഘകരുടെ വീട്ടിൽ കയറിയിറങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ട്രാഫിക്കിൻ്റെ ചുമതലയുള്ള പോലീസ് ജോയിൻ്റ് കമ്മീഷണർ രവികാന്ത ഗൗഡയുടെ നിർദ്ദേശപ്രകാരം തുടങ്ങിയ ഈ ശ്രമത്തിൻ്റെ ഫലമായി ആദ്യ ദിവസം ബുധനാഴ്ച…
Read Moreപരിശോധനകളുടെ എണ്ണം ലക്ഷത്തിന് മുകളില്‍;പുതിയ കോവിഡ് രോഗികളുടെ എണ്ണം 5000 ന് താഴെ;7000 ന് മുകളില്‍ രോഗബാധിതർ ഇന്ന് ആശുപത്രി വിട്ടു;ആകെ ഡിസ്ചാര്‍ജ് 7 ലക്ഷം കടന്നു;ശുഭപ്രതീക്ഷ….
ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 4471 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7153 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ ആകെ 700737 ആളുകള്‍ ആശുപത്രി വിട്ടു. ഇന്ന് മാത്രം കര്‍ണാടകയില്‍ 112545 പരിശോധനകള്‍ ആണ് നടന്നത്. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :7153 (8749) ആകെ ഡിസ്ചാര്‍ജ് : 700737 (693584) ഇന്നത്തെ കേസുകള്‍ : 4471 (5356) ആകെ ആക്റ്റീവ് കേസുകള്‍ :86749(89483) ഇന്ന് കോവിഡ് മരണം : 52…
Read Moreനഗരത്തിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 15 ദിവസം പ്രായമുള്ള കുഞ്ഞിനേയും ഉയര്‍ത്തിപ്പിടിച്ച് രക്ഷപ്പെടുത്തി യുവാവ്
ബെംഗളൂരു: കഴിഞ്ഞ കുറച്ചുദിവസങ്ങളായി നഗരത്തിന്റെ പലഭാഗങ്ങളിലും ശക്തമായി മഴപെയ്തു വരികയാണ്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 15 ദിവസം പ്രായമുള്ള കുഞ്ഞിനേയും ഉയര്‍ത്തിപ്പിടിച്ച് വെള്ളപ്പൊക്കത്തിലൂടെ നടന്നുപോകുന്ന യുവാവാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. വെള്ളിയാഴ്ച ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും ബംഗളൂരുവിനെ ബുദ്ധിമുട്ടിലേക്കും പ്രയാസത്തിലേക്കും കടത്തിവിട്ടപ്പോള്‍ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളും മനസിന് നല്‍കുന്ന ആനന്ദം വളരെ വലുതാണ്. നഗരത്തിന് പുറത്തുള്ള ഹൊസകെറഹള്ളി മേഖലയില്‍ നിന്നാണ് ഈ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ പുറത്തു വന്നിരിക്കുന്നത്. #Karnataka | On camera, men save babies as heavy rain floods streets @CMofKarnataka @NizzamSarkar@rubusmubu pic.twitter.com/ES0hCZ585K…
Read Moreആറ് വയസുള്ള കുട്ടിയെ കൊന്ന് വാട്ടര്‍ ടാങ്കില്‍ തള്ളി യുവാവിന്റെ കൊടും ക്രൂരത
ബെംഗളൂരു: ആറ് വയസുകാരനായ കുട്ടിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ തള്ളി യുവാവിന്റെ ക്രൂരത. നഗരത്തിൽ നെല്‍മംഗളയിലാണ് നടുക്കുന്ന കൊലപാതകം നടന്നത്. മരിച്ച കുട്ടിയും പ്രതിയും ബന്ധുകളാണ്. യുവതിയുമായുണ്ടായ ബന്ധത്തിന്റെ പേരിലുണ്ടായ തര്‍ക്കമാണ് ആറ് വയസുകാരന്റെ ജീവനെടുത്തത്. മുഹമ്മദ് റിയാന്‍ ആണ് മരിച്ചത്. 22 വയസുള്ള ദാദ പീര്‍ എന്ന യുവാവാണ് പ്രതി. ദാദ പീറിന്റെ അമ്മാവനാണ് മുഹമ്മദ് റിയാന്റെ അച്ഛന്‍ ചാമന്‍. ഇയാളുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് ദാദ പീര്‍ കൊല നടത്തിയത്. ഇരയുടേയും പ്രതിയുടേയും മാതാപിതാക്കള്‍ ദിവസ വേതന തൊഴിലാളികളാണ്. അന്യ മതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതുമായി…
Read Moreഅടുത്ത 2 ദിവസം കനത്ത മഴക്ക് സാദ്ധ്യത;നഗരത്തിൽ യെല്ലോ അലർട്ട്.
ബെംഗളൂരു : അടുത്ത 2 ദിവസം കൂടി നഗരത്തിൽ കനത്ത മഴക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പല പ്രദേശങ്ങളിലും 64 മില്ലീമീറ്റർ മുതൽ 115 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ട്. അടുത്ത രണ്ടു ദിവസത്തേക്ക് നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറുകയും വാഹനങ്ങൾ നശിക്കുകയും ചെയ്തിരുന്നു.
Read More