300 ഓളം വീടുകളിൽ വെള്ളം കയറി;500 ൽ അധികം വാഹനങ്ങൾ നശിച്ചു;ബാധിത മേഖലകൾ സന്ദർശിക്കാൻ ബി.ബി.എം.പി.കമ്മീഷണർക്ക് മുഖ്യമന്ത്രിയുടെ കർശ്ശന നിർദ്ദേശം.

ബെംഗളൂരു: ഇന്നലെ നഗരത്തിൻ ഉണ്ടായ കനത്ത മഴയിൽ വൻ നാശനഷ്ടങ്ങൾ ആണ് വിവിധ ഭാഗങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്തിതിരിക്കുന്നത്.

300 ഓളം വീടുകളിൽ വെള്ളം കയറിയതായാണ് ഏകദേശ കണക്ക്. 500 ൽ അധികം വാഹനങ്ങൾ മഴവെള്ളത്തിൽ നശിച്ചു. ഇതിൽ 100 കാറുകൾ ഉൾപ്പെടുന്നു.

വാഹനങ്ങൾ ഒഴുകി പോകുന്നതിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

നഗരത്തിലെ ചുരുങ്ങിയത് 15 ഇടങ്ങളിലെങ്കിലും 50 മില്ലിമീറ്ററിൽ അധികം മഴ പെയ്തിട്ടുണ്ട് എന്നാണ് കണക്ക്.

കെങ്കേരി,രാജരാജേശ്വരി നഗർ എന്നിവിടങ്ങളിൽ 103 ഉം 102 ഉം മില്ലിമീറ്റർ മഴ ലഭിച്ചു.

  ഏപ്രിൽ 9-ന് വോട്ട് ചെയ്യാൻ റെഡിയല്ലേ? അവധി ചോദിക്കേണ്ട സ്വകാര്യ സ്ഥാപനങ്ങളിലും ശമ്പളത്തോടെ പൊതുഅവധി നിർബന്ധമാക്കി

രാജരാജേശ്വരി നഗറിലെ ഭീമനകട്ടെ തടാകം നിറഞ്ഞൊഴുകിയതിൽ 20 വീടുകളിൽ വെള്ളം കയറി.റോഡുകൾ പുഴക്ക് സമാനമായി.

ഗാന്ധിനഗറിലെ പാലത്തിന് താഴെയുള്ള അണ്ടർ പാസിൽ വെള്ളം കയറി, വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

  തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ സംഭവം; ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ മരിച്ചു

മുഖ്യമന്ത്രിയുടെ കർശ്ശന നിർദ്ദേശത്തെ തുടർന്ന് ബി.ബി.എം.പി.കമ്മീഷണർ മഞ്ജുനാഥ പ്രസാദ് വെള്ളം കയറിയ സ്ഥലങ്ങൾ സന്ദർശിച്ചു.

നഗരത്തിൻ്റെ ചാർജ്ജ് ഉള്ള മന്ത്രി ആർ അശോകയും  വെള്ളപ്പൊക്കം ബാധിച്ച സ്ഥലങ്ങൾ സന്ദർശിക്കുകയും സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗൈഡും ജിപിഎസ് ട്രാക്കിങ്ങും നിർബന്ധം; കർണാടകയിലെ വനമേഖലകളിൽ ട്രെക്കിങ്ങിന് ഇനി പുതിയ നിയമാവലി; വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us