ഇങ്ങനെ ഒരു എം.എല്‍.എയെ എവിടെ കിട്ടും ?;നാട്ടില്‍ മദ്യ ശാല അനുവദിക്കുന്നത് വൈകുന്നതിനെതിരെ ധര്‍ണ നടത്തി എം.എല്‍.എ.

ബെംഗളൂരു : സര്‍ക്കാരുകള്‍ക്ക് നികുതിപ്പണം നല്ല രീതിയില്‍ കൊടുക്കുന്നുണ്ടെങ്കിലും സര്‍ക്കാരുകള്‍ തങ്ങളെ സഹായിക്കുന്നില്ല എന്നതാണ് വര്‍ഷങ്ങള്‍ ആയി സാധാരണ മദ്യപന്മാരുടെ വിലാപം.

എന്നാല്‍ മദ്യപന്മാര്‍ക്ക് വേണ്ടി ഒരു എം.എല്‍. തന്നെ അരയും തലയും മുറുക്കി ഇറങ്ങിയാലോ ? സംഭവം നടന്നത് ചിത്രദുര്‍ഗയില്‍ ആണ്.

ചിത്രദുർഗ ഹൊസദുർഗ ടൗണിൽ മദ്യശാലയ്ക്ക് എൻ.ഒ.സി. ലഭിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് സ്ഥലം എം.എൽ.എ. ഗുളിഹട്ടി ഡി ശേഖർ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിനുമുന്നിൽ ധർണ നടത്തിയത്.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

എട്ടുമാസംമുമ്പ് മദ്യശാലയ്ക്കുള്ള അനുമതിയായെങ്കിലും എൻ.ഒ.സി. നൽകാൻ ഉദ്യോഗസ്ഥർ വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ധർണയിരുന്നതെന്ന് എം.എൽ.എ. പറഞ്ഞു.

ഇതേത്തുടർന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ നാഗശായന സ്ഥലത്തെത്തി എൻ.ഒ.സി. ഉടൻ നൽകാമെന്ന് ഉറപ്പുനൽകിയതിനെത്തുടർന്നാണ് എം.എൽ.എ.ധർണ അവസാനിപ്പിച്ചത്.

ഹൊസദുർഗയിലും ശ്രീരാംപുരയിലും നിലവിലുള്ള മദ്യശാലകൾ ഉപഭോക്താക്കളില്‍ നിന്ന് കൂടുതൽ പണം ഈടാക്കുന്നതിനാലാണ് പ്രദേശത്ത് മദ്യശാല സ്ഥാപിക്കാനൊരുങ്ങുന്നതെന്ന് എം.എൽ.എ. അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക് കുരുക്കിൽ പെട്ട് ഇനി വലയേണ്ട; കുരുക്കഴിക്കാൻ 20 കിലോയുടെ ബാരിക്കേഡ്; ബെംഗളൂരു ട്രാഫിക്കിൽ വമ്പൻ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
[masterslider id="10"]

Related posts