ബെംഗളൂരു: കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ മകൾ ഐശ്വര്യയും കഫേ കോഫീഡേ സ്ഥാപകൻ അന്തരിച്ച വി.ജി. സിദ്ധാർഥയുടെ മകൻ അമർത്യയും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് നടക്കും. നഗരത്തിലെ നക്ഷത്ര ഹോട്ടലിലാണ് കുടുംബാംഗങ്ങൾമാത്രം പങ്കെടുക്കുന്ന ചടങ്ങ് നടക്കുക. ഇരുവരും വിവാഹിതരാകുമെന്ന് കഴിഞ്ഞ ജൂണിൽ ബന്ധുക്കൾ സ്ഥിരീകരിച്ചിരുന്നു. വി.ജി. സിദ്ധാർഥയുടെ മരണത്തിനുശേഷം കഫേ കോഫീഡേ സ്ഥാപനങ്ങളുടെ ചുമതല അമർത്യയ്ക്കാണ്. ഡി.കെ. ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള എൻജിനിയറിങ്ങ് കോളേജ് നടത്തുന്നത് ഐശ്വര്യയാണ്. മുതിർന്ന ബി.ജെ.പി. നേതാവ് എസ്.എം. കൃഷ്ണയുടെ കൊച്ചുമകൻകൂടിയാണ് അമർത്യ. ഈ വിവാഹത്തിലൂടെ ഡി.കെ. ശിവകുമാറിന്റെയും എസ്.എം. കൃഷ്ണയുടെയും…
Read MoreYear: 2020
ഐ.ടി. കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് 500-ഓളം പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടി
ബെംഗളൂരു: നഗരത്തിലെ വിവിധ ഐ.ടി. കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് 500-ഓളം പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ അഞ്ചുപേർ അറസ്റ്റിൽ. ചിറ്റൂർ, വിജയവാഡ സ്വദേശികളായ സായ് കല്യാൺ റാം ( 33), വിശ്വനാഥ് (28), പ്രകാശം (26), ദിലീപ് കുമാർ (22), ശിവ (26) എന്നിവരാണ് പിടിയിലായത്. ശിവാജി നഗറിന് സമീപം സംഘം ‘എച്ച്. ആർ. ഇന്ത്യ കൺസൾട്ടിങ്ങ് സർവീസ്’ എന്ന പേരിൽ ഓഫീസും നടത്തിയിരുന്നു. ജോലി ലഭിക്കുന്നതിന് 30,000 രൂപ മുതൽ 1.6 ലക്ഷം രൂപവരെയാണ് ഇവർ ഈടാക്കിയിരുന്നത്. രജിസ്‌ട്രേഷൻ ഫീസെന്ന പേരിൽ…
Read Moreനഗരത്തിലെ ദേശീയപാതകളിലെ അപകട മരണങ്ങൾ കൂടുതലും സംഭവിക്കുന്നത് ഇവിടങ്ങളിൽ
ബെംഗളൂരു: നഗരത്തിലെ ദേശീയപാതകളിലെ അപകട മരണങ്ങൾ കൂടുതലും സംഭവിക്കുന്നത് ഹൊസൂർ റോഡിൽ. സംസ്ഥാനത്ത് ദേശീയ പാതകളിൽ പത്ത് അപകടമേഖലകളുള്ളതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തുവിട്ട റിപോർട്ടിലാണ് ഇത് വെളിപ്പെടുത്തിയത്. ഹൊസൂർ റോഡിൽ ഹുളിമാവ് – സിങ്ങസാന്ദ്ര റോഡ്, ഹെബ്ബഗൊഡി ബസ് സ്റ്റോപ്പ് എന്നിവയാണ് കൂടുതൽ അപകടസാധ്യതയുള്ള മേഖലകൾ. 23 മരണങ്ങൾ വീതമാണ് ഇവിടങ്ങളിൽ സംഭവിച്ചത്. 2016-നും 2018-നുമിടയിൽ സംഭവിച്ച അപകടമരണങ്ങൾ കണക്കാക്കിയാണ് അപകടമേഖലകൾ തിരഞ്ഞെടുത്തിരിക്കുന്നത്. 37 മരണങ്ങൾ സംഭവിച്ച രാമനഗര ജില്ലയിലെ അഗര ക്രോസ്, 35 മരണങ്ങൾ സംഭവിച്ച ബാഗൽകോട്ട് ജില്ലയിലെ ദേവലപുര…
Read More“ജപമാലരാജ്ഞിതൻ ജപമാല” ആൽബം ശ്രദ്ധിക്കപ്പെടുന്നു.
SaPa ക്രിയേഷൻസിന്റെ ബാനറിൽ ഡിവൈൻ പ്രൊഡക്ഷൻസ് അണിയിച്ചൊരുക്കിയ ജപമാല രാജ്ഞിതൻ ജപമാല എന്ന മരിയൻ ആൽബം വളരെ പെട്ടന്നുതന്നെ ഏറെ ശ്രദ്ധ നേടുന്നു. അടിമാലി Asst Sub ഇൻസ്‌പെക്ടർ ശ്രീ ഫ്രാൻസിസ് ജോസഫിന്റെ ജീവിതാനുഭവക്കുറിപ്പുകൾക്ക് സുനിൽ അലക്സ് തന്റെ ദൈവീക കരസ്പർശത്തിൽ സംഗീതം ചെയ്തിരിക്കുന്ന ജപമാലയൊരണ്ണം എന്ന് തുടങ്ങുന്ന ഗാനം ജോഷി ഉരുളിയാനിക്കൽ തന്റെ കൃപയാർന്ന ശബ്ദത്തിൽ ആലപിച്ചിരിക്കുന്നു. മാതാവിന്റെ മാസമായ ഒക്ടോബർ 29ന് ലീസ് ചെയ്ത് മണിക്കൂറുകൾക്കകം അനേകായിരങ്ങൾ ഏറ്റുപാടിയ ഈ ഗാനം ഏവർക്കും ആസ്വാദകരമാം വിധം അണിയിച്ചൊരുക്കിയിരിക്കുന്നു.
Read Moreബെംഗളൂരു മലയാളി നിർമ്മിച്ച അയ്യപ്പ ഭക്തിഗാന ആൽബം റിലീസ് ചെയ്തത് സുരേഷ് ഗോപി !
ബെംഗളൂരു : യെല്ലോബെൽ ക്രിയേറ്റ് മീഡിയയുടെ ബാനറിൽ രഞ്ജിത്ത് മെലെപ്പാട്ട് സംഗീത സംവിധാനം നിർവ്വഹിച്ച “ശരണപദയാത്ര” വീഡിയോ ആൽബം 15 ന് ഉച്ചയ്ക്ക് 11.11 ന് പ്രകാശനം ചെയ്തു. പ്രശസ്ത സിനിമാ താരം സുരേഷ് ഗോപി അദ്ദേഹത്തിൻ്റെ പേജിലാണ് പ്രകാശനം നിർവ്വഹിച്ചത്. ബാലരാജ് മെലെ പാട്ട് എഴുതിയ വരികൾ ആലപിച്ചത് തമിഴ്ഗാനരംഗത്തെ പ്രശസ്തനായ യുവ ഗായകൻ ഹരിചരനാണ്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റി സ്വദേശി ശ്രീജിത്ത് അമ്പലപ്പറമ്പത്ത്, നിത്യ നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം നിർവ്വഹിച്ചത്. ആൽബത്തിൻ്റെ യൂട്യൂബ് ലിങ്ക് താഴെ.. https://youtu.be/I474EgJpUrY
Read Moreസതീഷ് തോട്ടശ്ശേരിയെ ആദരിക്കുന്നു…
ബെംഗളൂരു : “അനുഭവ നർമ്മ നക്ഷത്രങ്ങൾ “എന്ന പുസ്തകത്തിന്റെ രചയിതാവായ സതീഷ് തോട്ടശ്ശേരിയെ ഡെക്കാൻ കൾചറൽ സൊസൈറ്റി ആദരിക്കുന്നു. മൈസൂരു റോഡിലെ ബ്യാറ്റരായണ പുരയിലുള്ള സൊസൈറ്റി സിൽവർജൂബിലീ ഹാളിൽ 21 ന് വൈകീട്ട് 6 മണിക്ക് നടക്കുന്നചടങ്ങിൽ ഡി.സി.എസ് വൈസ് പ്രസിഡന്റ് ടി.കെ. കെ.നായർ അധ്യക്ഷം വഹിക്കും. പുസ്തക ചർച്ചയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Read Moreനഗരത്തിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് നാട്ടിൽ വച്ച് അപകടത്തിൽ പെട്ടു;പരിക്ക് പറ്റിയ തലയോടിന്റെ പാതി മൂന്ന് മാസമായി ഫ്രീസറിൽ;സഹായം അഭ്യർത്ഥിച്ച് കുടുംബം.
ബെംഗളൂരു: അപകടത്തിൽപ്പെട്ട യുവാവിന്റെ തലയോടിന്റെ പാതി മൂന്ന് മാസമായി ഫ്രീസറിൽ; സഹായം അഭ്യർത്ഥിച്ച് കുടുംബം. നെടുങ്കണ്ടം പാമ്പാടുംപാറ ഒറ്റപ്ലാക്കല്‍ രാധാകൃഷ്ണന്റെ മകന്‍ അനൂപ് (27) ആണ് സ്വന്തം തലയോടിന്റെ പാതി തിരിച്ചു കിട്ടാന്‍ കനിവു കാത്തിരിക്കുന്നത്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ചു ബെംഗളൂരുവില്‍ ജോലിക്കു ചേര്‍ന്ന അനൂപ് ഫെബ്രുവരിയിലാണ് അവധിക്കു നാട്ടില്‍ പോയത്. കോവിഡ് മൂലം തിരിച്ചു വരാൻ കഴിഞ്ഞിരുന്നില്ല. നാട്ടിൽ വെച്ച് അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്നു മുറിച്ചു മാറ്റിയ തലയോട് മൂന്നു മാസമായി ആശുപത്രിയിലെ ഫ്രീസറിലാണ്. ഇതു തിരിച്ചു ചേര്‍ക്കാന്‍ ഡോക്ടര്‍ നിശ്ചയിച്ചു നല്‍കിയ ശസ്ത്രക്രിയാ…
Read Moreപോസിറ്റിവിറ്റി നിരക്ക് 2% ന് താഴെ തന്നെ തുടരുന്നു; ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 1791 പേർക്ക് ;1947 പേർ ആശുപത്രി വിട്ടു.
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1791 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1947 പേരെ ഡിസ്ചാര്‍ജ് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 1.88 % മാത്രം. നഗരത്തിൽ ഇന്ന് ആകെ റിപ്പോർട്ട് ചെയ്തത് 933 കോവിഡ് കേസുകൾ മാത്രം; 10 മരണം. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1947 ആകെ ഡിസ്ചാര്‍ജ് : 829188 ഇന്നത്തെ കേസുകള്‍ : 1791 ആകെ ആക്റ്റീവ് കേസുകള്‍ : 25146 ഇന്ന് കോവിഡ് മരണം : 19…
Read Moreമനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മറ്റൊരു മാരക വയറസ് ബൊളീവിയയില്‍!!
കോവിഡില്‍ നിന്ന് നടു നിവര്‍ത്തും മുമ്പേ ഇതാ മറ്റൊരു വൈറസ് കൂടി വരുന്നു. യുഎസ് കണ്‍ട്രോള്‍ ഫോര്‍ ഡിസീസ് ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് പുതിയ ചപാരെ വൈറസ് കണ്ടെത്തിയിരിക്കുന്നത്. ബൊളീവിയയിലാണ് ചപാരെ വൈറസ് സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നത്. സിഡിസിയുടെ വൈബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എബോളയെക്കാള്‍ മാരകമാണ് ഈ വൈറസ് എന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പനി വയറു വേദന, ഛര്‍ദി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ് ഈ വൈറസിന്റെ സ്വഭാവം. പ്രത്യേക ചികിത്സകളൊന്നും ഇല്ലാത്തതിനാല്‍ രോഗി അനുഭവിക്കുന്ന വിഷമതകള്‍ക്കുള്ള മരുന്നുകള്‍…
Read More10 കോടി പിഴയടച്ചു;തമിഴ്നാട് രാഷ്ട്രീയത്തിൽ കളം നിറയാൻ “ചിന്നമ്മ”ജയിലിന് പുറത്തേക്ക്…
ബെംഗളൂരു : സുപ്രീം കോടതി വിധിച്ച പത്ത് കോടി പത്ത് ലക്ഷം രൂപയുടെ പിഴ നഗരത്തിലെ പ്രത്യേക കോടതിയിൽ ശശികല അടച്ചു. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നുവെന്നും ജനുവരിയിൽ ശശികലയുടെ ജയിൽ മോചനം ഉണ്ടാകുമെന്നും അവരുടെ അഭിഭാഷകൻ അറിയിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്. നാല് വർഷം തടവ് ജനുവരി 27 ന് പൂർത്തിയാവും. ഈ സാഹചര്യത്തിലാണ് പത്ത് കോടി പത്ത് ലക്ഷം രൂപ ബെംഗളൂരു സിറ്റി സെഷൻസ് കോടതിയിൽ ശശികലയുടെ…
Read More