ഡി.കെ. ശിവകുമാറിന്റെ മകളും അന്തരിച്ച കഫേ കോഫീഡേ സ്ഥാപകൻ സിദ്ധാർഥയുടെ മകനും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന്

ബെംഗളൂരു: കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ മകൾ ഐശ്വര്യയും കഫേ കോഫീഡേ സ്ഥാപകൻ അന്തരിച്ച വി.ജി. സിദ്ധാർഥയുടെ മകൻ അമർത്യയും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് നടക്കും.

നഗരത്തിലെ നക്ഷത്ര ഹോട്ടലിലാണ്
കുടുംബാംഗങ്ങൾമാത്രം പങ്കെടുക്കുന്ന ചടങ്ങ് നടക്കുക. ഇരുവരും വിവാഹിതരാകുമെന്ന് കഴിഞ്ഞ ജൂണിൽ ബന്ധുക്കൾ സ്ഥിരീകരിച്ചിരുന്നു.

  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

വി.ജി. സിദ്ധാർഥയുടെ മരണത്തിനുശേഷം കഫേ കോഫീഡേ സ്ഥാപനങ്ങളുടെ ചുമതല അമർത്യയ്ക്കാണ്. ഡി.കെ. ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള എൻജിനിയറിങ്ങ് കോളേജ് നടത്തുന്നത് ഐശ്വര്യയാണ്.

മുതിർന്ന ബി.ജെ.പി. നേതാവ് എസ്.എം. കൃഷ്ണയുടെ കൊച്ചുമകൻകൂടിയാണ് അമർത്യ. ഈ വിവാഹത്തിലൂടെ ഡി.കെ. ശിവകുമാറിന്റെയും എസ്.എം. കൃഷ്ണയുടെയും കുടുംബങ്ങൾതമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകും.

http://88t.8a2.myftpupload.com/archives/51298

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts