കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭീഷണി; മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് 10 കോടി രൂപ വില വരുന്ന 60 ബിറ്റ് കോയിനുകള്‍!!

ബെംഗളൂരു: കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭീഷണി; മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് 10 കോടി രൂപ വില വരുന്ന 60 ബിറ്റ് കോയിനുകള്‍!! ദക്ഷിണ കന്നടയിലാണ് സംഭവം. എട്ട് വയസുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയ ശേഷം തടങ്കലിലാക്കിയവര്‍ മോചന ദ്രവ്യമായി  പത്തു കോടി രൂപ വില വരുന്ന 60 ബിറ്റ് കോയിനുകള്‍ ആവശ്യപ്പെട്ടത്.

ബെല്‍ത്തങ്ങാടയില്‍നിന്നാണ്, വീടിനു സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അനുഭവ് എന്ന കുട്ടിയെ റാഞ്ചിയത്. കുട്ടിയുടെ പിതാവിന് നേരത്തെ ബിറ്റ് കോയിന്‍ ഇടപാട് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലെ പ്രധാന ബിസിനസുകാരനാണ് മുത്തച്ഛന്‍. വാട്ട്‌സ്ആപ്പ് കോളുകളിലൂടെയാണ് റാഞ്ചികള്‍ കുടുംബവുമായി ബന്ധപ്പെടുന്നത്.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

ഇവര്‍ നിരന്തരമായി സ്ഥലം മാറിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. തുടക്കത്തില്‍ കൂടുതല്‍ ബിറ്റ് കോയിനുകള്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് അറുപതില്‍ നിജപ്പെടുത്തുകയായിരുന്നു. പത്തു കോടി രൂപയുടെ അറുപത് ബിറ്റ് കോയിനുകള്‍ വേണമെന്നാണ് ആവശ്യം.

ബിറ്റ് കോയിന്റെ മൂല്യം അടുത്തിടെ വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. കുടുംബത്തിന്റെ പരാതിയില്‍ ദക്ഷിണ കന്നട പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാറില്‍ എത്തിയാണ് കുട്ടിയെ കടത്തികൊണ്ടുപോയത് എന്നാണ് അ്‌ന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. മോചന ദ്രവ്യമായി ബിറ്റ് കോയിന്‍ ആവശ്യപ്പെടുന്ന ആദ്യ കേസാണ് ഇതെന്ന് പൊലീസ് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാടകവീടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം; ബെംഗളൂരുവിൽ ഏഴ് സ്ത്രീകൾ പിടിയിൽ
[masterslider id="10"]

Related posts