പശുക്കളെ മോഷ്ടിച്ച് ഇറച്ചിക്കടയില്‍ വിറ്റ മുന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബെംഗളൂരു: പശുക്കളെ മോഷ്ടിച്ച് ഇറച്ചിക്കടയില്‍ വിറ്റ മുന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പശുക്കളെ കടത്തുകയും ഇറച്ചിക്കായി വില്‍പ്പന നടത്തുകയും ചെയ്ത അനില്‍ പ്രഭു എന്ന മുന്‍ ബ​ഗ്റം​ഗ്ദള്‍ പ്രവര്‍ത്തകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുഹമ്മദ് യാസീന്‍ എന്നയാളെയും പൊലീസ് ഇതേ കേസില്‍ പിടികൂടിയിരുന്നു. ആദ്യം പിടിയിലായ യാസീന്‍ ആണ് സംഭവത്തില്‍ അനിലിന്റെ പങ്ക് വ്യക്തമാക്കിയത്. ഇരുവരും ചേര്‍ന്നാണ് പുല്‍മേടുകളില്‍ നിന്ന് പശുക്കളെ മോഷ്ടിച്ച്‌ ഇറച്ചിക്കായി കശാപ്പുശാലകളില്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

ഉടുപ്പിയിലെ ഹുഡ്കോ കോളനി സ്വദേശിയാണ് യാസീന്‍. അനധികൃതമായി കന്നുകാലിയെ വാങ്ങിയ കച്ചവടക്കാര്‍ ഇവര്‍ക്ക് പണം നല്‍കിയിരുന്നു. അതേസമയം നിലവില്‍‌ ബജ്റം​ഗ്ദള്‍ പ്രവര്‍ത്തകനല്ലെന്ന് കര്‍ണാടക ബജ്റം​ഗ്ദള്‍ പറഞ്ഞു. അനില്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts