മാസങ്ങൾക്ക് ശേഷം നഗരത്തിൽ കർഫ്യൂ ഇല്ലാതെയുള്ള ആദ്യ ഞായറാഴ്ച നാളെ.

ബെംഗളൂരു :കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുള്ള രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്സഡൗണും നീക്കി കർണാടക സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളെ തുടർന്ന് ചീഫ് സെ ക്രട്ടറി ടി.എം വിജയഭാസ്കർ രണ്ട് ദിവസം മുൻപ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാത്രി 9 മുതൽ രാവിലെ 5 വരെയാണ് കർഫ്യൂ ഏർപ്പെട്ടടുത്തിയിരുന്നത്. യോഗ കേന്ദ്രങ്ങളും ജിമ്മുകളും ഓഗസ്റ്റ് 5ന് തുറക്കും. കണ്ടെയ്ൻമെൻ്റ് സോണുകൾ ഓഗസ്റ്റ് 31 വരെ അടഞ്ഞുകിടക്കും.

Read More

ഇന്ന് 98 മരണം;5172 പേര്‍ക്ക് കര്‍ണാടകയില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരുവില്‍ 27 മരണം;1852 പുതിയ രോഗികള്‍…

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5172 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :98 അകെ കോവിഡ് മരണം : 2412 ഇന്നത്തെ കേസുകള്‍ : 5172 ആകെ പോസിറ്റീവ് കേസുകള്‍ : 129287 അകെ ആക്റ്റീവ് കേസുകള്‍ : 73219 ഇന്ന് ഡിസ്ചാര്‍ജ് : 3860 അകെ ഡിസ്ചാര്‍ജ് : 53648 തീവ്ര…

Read More

കോവിഡ് പ്രതിരോധ രംഗത്തുള്ള സ്ത്രീകള്‍ക്ക് 2 സാരി വീതം സര്‍ക്കാറിന്റെ സമ്മാനം !

ബെംഗളുരു : കോവിഡ് പ്രതിരോധ രംഗത്തുള്ള സ്ത്രീകൾക്കു സർക്കാർ 6 ലക്ഷം സാരി വിതരണം ചെയ്യും. ഒരാൾക്ക് 2 സാരി നൽകാനാണ് പദ്ധതി. സംസ്ഥാന കൈത്തറി, ടെക്സ്റ്റയിൽസ് വകുപ്പിന്റെ നേതൃത്വത്തിലാണ് സാരി വിതരണം ലോക് ഡൌണിനെ തുടർന്ന് ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ വലഞ്ഞ നെയ്ത്ത്തുകാരിൽ നിന്ന്  സാരികൾ ശേഖരിച്ച് വിവിധ ജില്ലകളിൽ വിതരണം ചെയ്യുകയെന്നു മന്ത്രി ശ്രീമന്ത് പാട്ടീൽ പറഞ്ഞു. അങ്കണവാടി, ആശാവർക്കർ എന്നിവർക്കാണു ആദ്യഘട്ട ത്തിൽ സാരി നൽകുക.

Read More

കുട്ടികൾക്ക് ക്ലാസുകൾ നഷ്ടമാവാതിരിക്കാൻ മംഗല്യസൂത്രം പണയപ്പെടുത്തി ടിവി വാങ്ങി വീട്ടമ്മ

ബെംഗളൂരു: തന്റെ കുട്ടികൾക്ക് ക്ലാസുകൾ നഷ്ടമാവാതിരിക്കാൻ മംഗല്യസൂത്രം പണയപ്പെടുത്തി ടിവി വാങ്ങി വീട്ടമ്മ. ഗദക് ജില്ലയിലെ കസ്തൂരി ചലവാടിയാണ് ടെലിവിഷനിലൂടെ നടക്കുന്ന ക്ലാസുകൾ നഷ്ടമാവാതിരിക്കാൻ തന്റെ 12 ഗ്രാം തൂക്കമുള്ള മംഗല്യസൂത്രം പണയപ്പെടുത്തി ടിവി വാങ്ങിയത്. കസ്തൂരിയുടെ ഭർത്താവ് മുത്തപ്പ ദിവസവേതനക്കാരനാണ്. കൊറോണ വ്യാപനത്തെ തുടർന്ന് മിക്ക ദിവസങ്ങളിലും ഇയാൾക്ക് ജോലിയില്ലാത്ത സാഹചര്യമാണുള്ളത്. ദൂരദർശനിലൂടെ ക്ലാസുകൾ ആരംഭിച്ചതോടെ ടിവിയിലൂടെ ക്ലാസുകൾ കാണണമെന്ന് അധ്യാപകർ നിർദേശിച്ചതായി കസ്തൂരി പറഞ്ഞു. വീട്ടിൽ ടിവിയില്ലാത്തതിനാൽ കുട്ടികൾ അടുത്ത വീടുകളിൽ പോയാണ് ടിവി കണ്ടിരുന്നത്. കുട്ടികളുടെ പഠനത്തിനായി  മംഗല്യസൂത്രം പണയപ്പെടുത്തിയ വാർത്ത…

Read More

സർക്കാരിനെതിരെ 2000 കോടി രൂപയുടെ അഴിമതി ആരോപിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ വക്കീൽ നോട്ടിസ്

ബെംഗളൂരു :കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയതിൽ സർക്കാരിനെതിരെ 2000 കോടി രൂപയുടെ അഴിമതി ആരോപിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ വക്കീൽ നോട്ടിസ് അയച്ച് ബിജെപി. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കും പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറിനും  എതിരെയാണ് ബിജെപി ജനറൽ സെക്രട്ടറി എൻ.രവി കുമാറിന്റെ നോട്ടിസ്. സർക്കാരിനേയും ബിജെപിയേയും മനപൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് ആരോപണം. സിദ്ധരാമയ്യയും ശിവകുമാറും ചേർന്ന് 23ന് നടത്തിയ വാർത്താസമ്മേളനത്തിൽ സർക്കാരിനെതിരെ ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Read More

കോവിഡ് പ്രതിസന്ധികൾക്കിടയിൽ പൊതുപ്രവേശന പരീക്ഷ നടന്നു; ഈ വർഷം കുറഞ്ഞ ഹാജർ നില.

ബെംഗളൂരു: കോവിഡ് പ്രതിസന്ധികൾക്കിടയിൽ ഏറെ ആശങ്കകൾക്കൊടുവിൽ ഇന്നലെ കർണാടക പൊതു പ്രവേശന പരീക്ഷയുടെ ഒന്നാം ദിവസത്ത പരീക്ഷ നടന്നു. കോവിഡ് രോഗത്തിനെതിരെ ഉള്ള സുരക്ഷ സംവിധാനങ്ങൾ കൈക്കൊണ്ടുകൊണ്ടാണ് പരീക്ഷ എല്ലാ കേന്ദ്രങ്ങളിലും ഇന്ന് നടത്തിയത്. പരീക്ഷയുടെ ആദ്യ ദിവസമായ ഇന്ന് കഴിഞ്ഞ വർഷത്തെ അപേക്ഷിച് ഹാജർ നില കുറവാണ്. 1.9 ലക്ഷം പേരാണ് ഈ വർഷത്തെ കർണാടക പൊതു പ്രവേശന പരീക്ഷക്കായി രജിസ്റ്റർ ചെയ്തിരുന്നത്.    76 ശതമാനം പേരാണ് വ്യഴാഴ്ച രാവിലെ നടന്ന ബയോളജി പരീക്ഷ എഴുതിയത്. വ്യഴാഴ്ച ഉചക്ക് നടന്ന കണക്ക്…

Read More

കോവിഡ് രോഗി ആംബുലൻസിൽ മരിച്ചതിനെത്തുടർന്ന് ബന്ധുക്കൾ ഡ്രൈവറെ മർദ്ദിച്ചു

ബെംഗളൂരു: ആശുപത്രിയിൽ പ്രവേശനം ലഭിക്കാത്തതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിക്കുമുന്നിൽ നിർത്തിയിട്ട ആംബുലൻസിൽവെച്ച് 75-കാരനായ കോവിഡ് രോഗി മരിക്കുകയായിരുന്നു. രോഗി ആംബുലൻസിൽ മരിച്ചതിനെത്തുടർന്ന് ബന്ധുക്കൾ ഡ്രൈവറെ മർദ്ദിച്ചു. ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഭാരതിനഗറിൽനിന്നാണ് 75-കാരനായ കോവിഡ് രോഗിയെ രാമയ്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പ്രവേശന നടപടികൾ പൂർത്തിയാക്കാൻ കാത്തിരിക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിൽ രോഗി മരിക്കുകയായിരുന്നു. രോഗിയെ ആശുപത്രിയിലേക്കെത്തിക്കുമ്പോൾ ഒക്സിജൻ സിലിൻഡർ നൽകിയില്ലെന്നും ഇതാണ് രോഗി മരിക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു. രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾതന്നെ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ഒക്സിജൻ നൽകിയിരുന്നുവെന്നുമാണ് ഡ്രൈവർ പോലീസിന് മൊഴി നൽകിയത്.

Read More

അടഞ്ഞുകിടക്കുന്ന വീടുകളിൽ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ കവർച്ച നടത്തുന്ന കൊളംബിയൻ സംഘം പിടിയിൽ; പിടിക്കപ്പെട്ടത് പ്രശസ്ത സിനിമാ താരത്തിൻ്റെ വീടിന് സമീപം”ഓപ്പറേഷൻ”നടത്തുന്ന സി.സി.ടി.വി.ദൃശ്യങ്ങളുടെ സഹായത്തോടെ.

ബെംഗളൂരു : അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് നഗരത്തിൽ വ്യാപക കവർച്ച നടത്തിയിരുന്ന കൊളംബിയൻ സംഘം പോലീസിൻ്റെ പിടിയിലായി. 6 കിലോ സ്വർണാഭരണങ്ങൾ ഉൾപ്പെടെ 2.6 കോടി രൂപയ്ക്കുള്ള കവർച്ചാ മുതലും ഇവരിൽ നിന്നു കണ്ടെടുത്തു. കന്നഡ സൂപ്പർ താരം ശിവരാജ് കുമാറിന്റെ വീടിനു സമീപം കവർച്ചാ ശ്രമത്തിനിടെ സിസിടിവി ക്യാമറയിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞതാണ് വൻ കവർച്ചാക്കസിനു തെളിവായത്. സൈക്കിളിൽ നഗരം ചുറ്റുന്ന സംഘം കവർച്ച നടത്തേണ്ട വീട് കണ്ടെത്തും. തുടർന്ന് കാറിലും ബൈക്കിലുമായി എത്തും. വീട്ടിൽ ആളുണ്ടോ എന്നറിയാൽ കോളിങ് ബെൽ അമർത്തുന്ന…

Read More

ഓട്ടോ ഡ്രൈവർ സ്ത്രീയുടെ മുകളിൽ പറന്നു വീഴുന്ന വൈറൽ വീഡിയോ; സംഭവം നടന്നത് ബെംഗളൂരുവിൽ; കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : റോഡിൽ നിർത്തിയിരിക്കുന്ന ഓട്ടോറിക്ഷയുടെ അരികിൽ നിന്ന് പറന്ന് ഒരു സ്ത്രീയുടെ മുകളിലേക്ക് വീഴുന്ന വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാണ്. റോഡിൽ വീണു കിടക്കുന്ന കേബിൾ ഓട്ടോയുടെ ചക്രത്തിൽ കുടുങ്ങിയതോടെ അത് മാറ്റാൻ ശ്രമിക്കുകയായിരുന്നു ഓട്ടോ ഡ്രൈവർ. പാഞ്ഞെത്തിയ മറ്റൊരു കാർ കേബിളുമായി മുന്നോട്ട് പോയതോടെ അതിൽ കുടുങ്ങിയ ഡ്രൈവർ 20 മീറ്ററോളം വായുവിൽ പറന്ന് വഴിയിൽ നടന്നു പോകുകയായിരുന്നു സ്ത്രീയുടെ മേൽ വീഴുകയായിരുന്നു. സംഭവം നടന്നത് കഴിഞ്ഞ 16ന് ടി.സി. പാളയ ജംഗ്ഷനിൽ ആണ്, ഉച്ചക്ക് 11:35 ന്…

Read More

വിമാനത്താവളത്തിലെ കാർഗോ ഓപ്പറേഷൻസ് നിർത്തി വെച്ചു.

ബെംഗളൂരു: മൂന്ന് ദിവസത്തിനുള്ളിൽ രണ്ട് പേർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ബെംഗളൂരു അന്തർദേശീയ വിമാനത്താവളത്തിലെ കാർഗോ പ്രവർത്തനങ്ങൾ വ്യാഴാഴ്ച്ച താത്കാലികമായി നിർത്തിവെച്ചു.  മെൻസീസ് ബൊബ്ബ, എയര്‍ ഇന്ത്യ എസ്  എ ടി എസ് ബിൽഡിങ്ങുകളിലായി പ്രവർത്തിക്കുന്ന എയർ കാർഗോ കെട്ടിടം അണുനശീകരണത്തിനായി രണ്ട് ദിവസത്തേക് അടച്ചിട്ടു. ശനിയാഴ്ച രാവിലെയോട് കൂടി പ്രവർത്തനങ്ങൾ  പുനരാരംഭിക്കും.

Read More
Click Here to Follow Us