കോവിഡ് കാലത്തും മോഷണത്തിന് കുറവില്ല; സർക്കാർ എയറോനോട്ടിക്കൽ ട്രെയിനിങ്‌ സ്കൂളിൽനിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം.

ബെം​ഗളുരു; അതി സുരക്ഷാ മേഖലയിൽ നിന്ന് ചന്ദനമരം മുറിച്ച് കടത്താൻ ശ്രമം , ജക്കൂരിലെ സർക്കാർ എയറോനോട്ടിക്കൽ ട്രെയിനിങ്‌ സ്കൂളിൽനിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം. ഞായറാഴ്ച പുലർച്ചെയോടെയാണ് മോഷ്ടാക്കൾ ട്രെയിനിങ്‌ സ്കൂളിനുള്ളിലെത്തിയത്. മരം മുറിക്കുന്ന ശബ്ദംകേട്ട് സുരക്ഷാ ജീവനക്കാരെത്തിയെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഡിവിഷൻ അസിസ്റ്റന്റിന്റെ പരാതിയിൽ കേസെടുത്തു.

കൂടാതെ പുലർച്ചെ 2.30-ഓടെയാണ് സുരക്ഷാജീവനക്കാർ മരം മുറിക്കുന്ന ശബ്ദം കേട്ടത്. പരിശോധന നടത്തിയപ്പോൾ പകുതി മുറിച്ചുവെച്ച ഒരു ചന്ദനമരം കണ്ടെത്തുകയായിരുന്നു. പരിസരം മുഴുവൻ പരിശോധിച്ചിട്ടും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. മരം വെട്ടുന്ന യന്ത്രമുപയോഗിച്ചാണ് മോഷ്ടാക്കൾ ചന്ദനമരം മുറിക്കാൻ ശ്രമിച്ചത്.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

എന്നാൽ രാത്രി കനത്ത മഴയായിരുന്നതിനാൽ പരിസരപ്രദേശങ്ങളിൽ പട്രോളിങ്‌ നടത്താറുണ്ടായിരുന്ന പോലീസ് പ്രദേശത്ത് പട്രോളിങ്ങിനിറങ്ങിയിരുന്നില്ല, ഈ സമയം മുതലാക്കിയാണ് മോഷ്ടാക്കൾ ചന്ദന മരം മുറിക്കാനെത്തിയത്.

മഴയെത്തുടർന്ന് വൈദ്യുതിയില്ലാത്തതിനാൽ സി.സി. ക്യാമറകളും പ്രവർത്തിച്ചില്ല. ഇത്തരം സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയാണ് മോഷ്ടാക്കൾ ചന്ദനമരം മുറിക്കാനെത്തിയതെന്നാണ് പോലീസിന്റെ നിഗമനം. മോഷ്ടാക്കളെക്കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അമൃതഹള്ളി പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി
[masterslider id="10"]

Related posts