കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് കണ്ടെയിൻമെൻ്റ് സോണുകളും വർദ്ധിക്കുന്നു;നഗരത്തിൽ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 3452 ആയി.

ബെം​ഗളുരു; തീവ്രാഘാത മേഖലകൾ കൂടുന്നു, നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ 284 പ്രദേശങ്ങളെക്കൂടി ബെംഗളൂരു കോർപ്പറേഷൻ തീവ്രാഘാതമേഖലകളായി പ്രഖ്യാപിച്ചു.

ഇതോടെ നഗരത്തിലെ സജീവ തീവ്രാഘാതമേഖലകളുടെ എണ്ണം 3452 ആയി. 50-ൽ കൂടുതൽ രോഗികളുള്ള പ്രദേശങ്ങളെയാണ് തീവ്രാഘാതമേഖലകളായി പ്രഖ്യാപിക്കുന്നത്.

എന്നാൽ നഗരത്തിലെ തീവ്രാഘാത മേഖലകളുടെ എണ്ണം വർധിക്കുന്നത് ഗുരുതരമായ സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്, സൗത്ത് സോണിലാണ് ഏറ്റവും കൂടുതൽ തീവ്രാഘാതമേഖലകളുള്ളത്. തൊട്ടുപിന്നിൽ ഈസ്റ്റ് സോണാണ്. ഏറ്റവും കുറവ് തീവ്രാഘാതമേഖലകളുള്ളത് ദാസറഹള്ളി മേഖലയിലാണ്.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

ഇത്തരം പ്രദേശങ്ങളിൽ കൂടുതൽ ആന്റിജൻ പരിശോധനകൾ നടത്താനും ലക്ഷ്യമിടുന്നുണ്ട്. രോഗവ്യാപനം പിടിച്ചു നിർത്താൻ ശക്തമായ നടപടികളാണ് ഇത്തരം പ്രദേശങ്ങളിൽ സ്വീകരിക്കുന്നത്.

അതേസമയം, സാമൂഹിക അകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയും പൊതുസ്ഥലങ്ങളിലെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകളും കോർപ്പറേഷനും ബോധവത്കരണപ്രവർത്തനങ്ങൾ നിരന്തരം സംഘടിപ്പിക്കുന്നുണ്ടെങ്കിലും കാര്യമായ നേട്ടമുണ്ടാകുന്നില്ലെന്നാണ് വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
[masterslider id="10"]

Related posts