ദേവഗൗഡ,മല്ലികാർജുൻ ഖർഗെ,ഈരണ്ണ ഭിമപ്പ കഡദി, അശോക് ഗസ്തി രാജ്യസഭയിലേക്ക്.

ബെംഗളൂരു: മുൻ പ്രധാനമന്ത്രിയും ജനതാദൾ (എസ്) ദേശീയാധ്യക്ഷനുമായ എച്ച് ഡി. ദേവെഗൗഡ, എഐസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസിന്റെ മുൻ ലോക്സഭാ കക്ഷി നേതാവുമായ മല്ലികാർജുൻ ഖർഗ എന്നിവരും ബിജെപിയുടെ 2 നേതാക്ക കർണാടകയിൽ നിന്ന് എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെെടുക്കപ്പെട്ടുടുക്കപ്പെട്ടു . തിരഞ്ഞെടുപ്പ് 19ന് ആണങ്കിലും 4 സീറ്റിലേക്കു 4 പേർ മാത്രം പത്രിക നൽകിയ സാഹചര്യത്തിൽ ഇവരെ ഐകകണ്ഠമായി തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു. ഖർഗെ ആദ്യമായാണ് രാജ്യസഭയിൽ എത്തുന്നത്.ഗൗഡ കോൺഗ്രസ് പിന്തുണയോടെെയാണ്, അത് 24 വർഷത്തിനു ശേഷം രണ്ടാം തവണ. ഇരുവരും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജനപ്പെട്ടിരുന്നു.…

Read More

ഓഗസ്റ്റ് 15 ന് ശേഷം കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കാൻ സാദ്ധ്യത: മന്ത്രി.

ബെംഗളുരു : ഓഗസ്ത് 15നു ശേഷം കർണാടകയിലെ കോവിഡ് ബാധിതരുടെ എണ്ണം കൂടിയേക്കുമെന്നു മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ:കെ സുധാകർ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെയും രാജ്യങ്ങളുടെയും കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് വിദഗ്ധർ ഈ നിഗമനത്തിൽ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതു തടയാൻ വേണ്ട എല്ലാ മുൻ കരുതലുകളും കർണാടക സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Read More

നഗരത്തില്‍ 23 കാരന്‍ മരിച്ചു;കര്‍ണാടകയില്‍ ഇന്ന് 3 മരണം;ഇന്ന് 308 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 308 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 208 പേര്‍ ആണ്,അന്യ രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ 25. ആകെ രോഗ ബാധിതരുടെ എണ്ണം 6824ആയി. ഇന്ന് സംസ്ഥാനത്ത് 3 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ 2 പേര്‍ മരിച്ചു,ഒരു 23 കാരനും 62 കാരനും ഇന്ന് നഗരത്തില്‍ മരിച്ചു,ധാര്‍ വാട് ജില്ലയിലെ 70 കാരനും ഇന്ന് മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 81 ആയി. ഇന്ന്…

Read More

കേരളത്തിൽ ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 46 പേർ രോഗമുക്തരായി.

കേരളത്തിൽ ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 9 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 8 പേര്‍ക്കും എറണാകുളം ജില്ലയില്‍ 7 പേര്‍ക്കും ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്- 21, യു.എ.ഇ.- 16, സൗദി അറേബ്യ-…

Read More

വ്യാജ മാപ്പ് ലൊക്കേഷനുകൾ കാണിച്ച് ഇല്ലാത്ത സർവ്വീസിൻ്റെ പേരിൽ ലക്ഷങ്ങൾ തട്ടി; 4 ഓല ഡ്രൈവർമാർ അറസ്റ്റിൽ.

ബെംഗളൂരു : വ്യാജ മാപ്പ് ലൊക്കേഷനുകൾ കാണിച്ച്, നടത്താത്ത സർവീസുകളുടെ പേരിൽ”ഓല’യിൽ നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത കേസിൽ 4 ഡ്രൈവർമാർ പിടിയിൽ. ഓല റൈഡർ പാർട്നർമാരായ രവി, മനു, സതീഷ്,നാഗേഷ് എന്നിവരെയാണ് സെൻട്രൽ കംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ജിപിഎസ് റൂട്ട് വ്യാജമായി സൃഷ്ടിക്കാവുന്ന”മോക്ക് ലൊക്കേ ഷൻസ്’ആപ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നു ഡപ്യൂട്ടി കമ്മിഷണർ കുൽദീപ് ജെയ്ൻ പറഞ്ഞു. വ്യാജമായ ലൊക്കേഷൻ മാപ്പുകൾ കാണിച്ച്, ഇവിടെയെല്ലാം യാത്രക്കാരുമായി സർവീസ് നടത്തിയെന്നു കമ്പനിയെ തെറ്റിദ്ധരിപ്പിച്ചാണ് കമ്മിഷനും മറ്റ് ആനുകൂല്യങ്ങളുമായി ലക്ഷക്കണക്കിനു രൂപ കൈപ്പറ്റിയത്. കാബ് ബുക്ക് ചെയ്യ്യാൻ…

Read More

ട്രെയിൻ,വിമാനയാത്രക്കാർക്ക് “ആരോഗ്യസേതു”ആപ്പ് നിർബന്ധമല്ല.

ബെംഗളൂരു : ട്രെയിൻ, വിമാന യാത്രക്കാർക്ക് ആരോഗ്യസേതു മൊബൈൽ ആപ്ലിക്കേഷൻ നിർബന്ധമല്ലെന്നും വേണ്ടവർ മാത്രം ഡൗൺലോഡ് ചെയ്താൽ മതിയെന്നും കർണാടക ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ. അഡിഷനൽ സോളിസിറ്റർ ജനറൽ എം.എൻ.നരഗുണ്ടാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക്കയും ജസ്റ്റിസ് ഇ.എസ്.ഇന്ദിരേഷും ഉൾപ്പെട്ട ബെഞ്ചിനെ ഇക്കാര്യം അറിയിച്ചത്. എന്നാൽ, ആരോഗ്യ വിവരങ്ങളെ കുറിച്ച് വിമാന, ട്രെയിൻ യാത്രക്കാർ ഡിക്ലറേഷൻ നൽകണമെന്നു കേന്ദ്രം വ്യക്തമാക്കി,കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ സേതുആപ് അടിച്ചേൽപിക്കരുതെന്ന് ആവശ്യപ്പെട്ടു സോഫ്റ്റ്വെയർ എൻജിനീയർ അനിവർ എ. അരവിന്ദ് നൽകിയ പൊതുതാൽപര്യ ഹർജിയിലാണിത്.

Read More

മാസ്ക് ഉപയോഗിക്കാത്ത ബി.എം.ടി.സി.ജീവനക്കാർക്ക് 500 രൂപ പിഴ

ബെംഗളൂരു : ഡ്യൂട്ടി സമയത്ത്‌ മാസ്ക് ഉപയോഗിക്കാത്ത ജീവനക്കാർക്ക് പിഴ ചുമത്താനൊരുങ്ങിയിരിക്കുകയാണ് ബി എം ടി സി . 500 രൂപയാണ് പിഴ.  ബി എം ടി സി എല്ലാ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും മാസ്കും സാനിറ്റായ്സറുകളും കൈയുറകളും നൽകിയിട്ടുണ്ട് എങ്കിലും ജീവനക്കാരിൽ പലരും അവ ഉപയോഗിക്കുന്നില്ല എന്ന പരാതികൾ വന്ന സാഹചര്യത്തിൽ ആണ് ഈ തീരുമാനം രണ്ട് ദിവസങ്ങൾക് മുന്പ് ഒരു ബി എം ടി സി കണ്ടക്ടർക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് യാത്രക്കാർക്കും മറ്റ് ജീവനക്കാർക്ക് ഇടയിലും ആശങ്ക പടർത്തിയ സാഹചര്യം കൂടെ…

Read More

നഗരത്തിൽ ഇന്നലെ നാല് കോവിഡ് മരണം.36 പേർക് പുതിയതായി രോഗം സ്ഥിരീകരിച്ചു.പുറത്തു നിന്ന് എത്തിയത് ഒരാൾ മാത്രം.

ബെംഗളൂരു : നഗരത്തിൽ ഇന്നലെ നാല് കോവിഡ് മരണങ്ങളും  36 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു.ഇതോടെ നഗരത്തിൽ  കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 28 ആയി. അകെ കോവിഡ് രോഗികളുടെ എണ്ണം 617. ഇന്നലെ ആരും രോഗമുക്തി നേടിയില്ല. നഗരത്തിൽ 290 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത് .  61,65,49 വയസായ മൂന്ന് സ്ത്രീകളും ഒരു 52 വയസുകാരനുമാണ് ഇന്നലെ ബെംഗളൂരു നാഗര ജില്ലയിൽ കോവിഡ് ബാധിച് മരണപ്പെട്ടത്. ഇന്നലെ അസുഖം സ്ഥിരീകരിച്ച 36 ഇൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നും വന്നതാണ് .  അസുഖം സ്ഥിരീകരിച്ച 36 പേരിൽ 9…

Read More

ഇന്ന് നഗരത്തിൽ ചില സ്ഥലങ്ങളിൽ പകൽ മുഴുവൻ വൈദ്യുതി മുടങ്ങും;നിങ്ങളുടെ ഏരിയ പട്ടികയിലുണ്ടോ?

ബെംഗളൂരു : സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിൽ ഇന്ന് നിരവധി സ്ഥലങ്ങളിൽ പകൽ വൈദ്യുതി മുടങ്ങും. രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് വൈദ്യുതി തടസം നേരിടുക എന്ന് ബെസ്കോം അറിയിച്ചു. വൈദ്യുതി തടസം ബാധിക്കാവുന്ന സ്ഥലങ്ങളുടെ പട്ടിക താഴെ. എം.ഇ.ജി.ലേഔട്ട്, ഉദയനഗർ, വെങ്കടപ്പകോളനി, കെആർ പുരം റെയിൽവേ സ്റ്റേഷൻ മെയിൻ റോഡ്, ആന്ധ്ര കോളനി, ഗുരുവറെഡ്ഡി ലേഔട്ട്, സായി ബാബലേഔട്ട്, അനുഗ്രഹ ലേഔട്ട്, നന്ദിനി ലേഔട്ട്, വിശ്വേശ്വരയ്യലേഔട്ട്, സത്യ കോളനി, നാഗപ്പറെഡ്ഡി ലേഔട്ട്, ബി നാരായണപുര, ദർഗ മൊഹല്ല, ആർആർ ലേഔട്ട്,…

Read More

നഗരത്തിൽ വൻ ലഹരി വേട്ട;ലക്ഷങ്ങളുടെ മയക്കുമരുന്നുമായി 6 മലയാളി യുവാക്കൾ പിടിയിൽ.

ബെംഗളൂരു: നഗരത്തിൽ വൻ ലഹരി മരുന്നു വേട്ട.എട്ടുലക്ഷത്തോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളുമായി ആറു മലയാളികൾ നഗരത്തിൽ അറസ്റ്റിലായി. എൽ.എസ്.ഡി. സ്ട്രിപ്പുകൾ, എം.ഡി.എം.എ., വിവിധയിനം മയക്കുമരുന്ന് ഗുളികകൾ, കഞ്ചാവ് എന്നിവയും ഇവരിൽനിന്ന് കണ്ടെടുത്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത് എന്നാണ് വിവരം. കേരളത്തിൽനിന്ന് മയക്കുമരുന്ന് ബെംഗളൂരുവിലെത്തിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽക്കുന്ന സംഘത്തിലെ കണ്ണികളാണിവരെന്ന് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. കേരളത്തിലെ മൊത്ത വിതരണക്കാരിൽനിന്നാണ് ഇവർ ലഹരിവസ്തുക്കൾ സംഘടിപ്പിച്ചത്. പിന്നീട് അതിർത്തികടത്തി ബെംഗളൂരുവിലേക്ക് കൊണ്ടുവന്ന് വിൽപ്പന നടത്തിവരുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.…

Read More
Click Here to Follow Us