നഗരത്തിൽ വൻ ലഹരി വേട്ട;ലക്ഷങ്ങളുടെ മയക്കുമരുന്നുമായി 6 മലയാളി യുവാക്കൾ പിടിയിൽ.

ബെംഗളൂരു: നഗരത്തിൽ വൻ ലഹരി മരുന്നു വേട്ട.എട്ടുലക്ഷത്തോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളുമായി ആറു മലയാളികൾ നഗരത്തിൽ അറസ്റ്റിലായി.

എൽ.എസ്.ഡി. സ്ട്രിപ്പുകൾ, എം.ഡി.എം.എ., വിവിധയിനം മയക്കുമരുന്ന് ഗുളികകൾ, കഞ്ചാവ് എന്നിവയും ഇവരിൽനിന്ന് കണ്ടെടുത്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത് എന്നാണ് വിവരം.

കേരളത്തിൽനിന്ന് മയക്കുമരുന്ന് ബെംഗളൂരുവിലെത്തിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽക്കുന്ന സംഘത്തിലെ കണ്ണികളാണിവരെന്ന് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു.

  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ

കേരളത്തിലെ മൊത്ത വിതരണക്കാരിൽനിന്നാണ് ഇവർ ലഹരിവസ്തുക്കൾ സംഘടിപ്പിച്ചത്.

പിന്നീട് അതിർത്തികടത്തി ബെംഗളൂരുവിലേക്ക് കൊണ്ടുവന്ന് വിൽപ്പന നടത്തിവരുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും പോലീസ് അറിയിച്ചു.

വയനാട് പെരിക്കല്ലൂർ സ്വദേശി സി.ജി. ജോമോൻ(24), മനുതോമസ്(25)കണ്ണൂർ സ്വദേശികളായ എൻ.പി. തസ്‌ലിം( 28), കെ.വി. ഹസീബ് ( 25), മലപ്പുറം സ്വദേശി മുഹമ്മദ് അമീർ (23), കോഴിക്കോട് സ്വദേശി റാസിഖ് അലി (25),എന്നിവരെയാണ് സെൻട്രൻ ക്രൈം ബ്രാഞ്ച് ആന്റി നാർക്കോട്ടിക്സ് വിങ് ബന്നാർഘട്ടറോഡിലെ ഹുളിമാവുവിലെ വാടകവീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
[masterslider id="10"]

Related posts