ബെംഗളൂരു: അൺലോക്ക് ഫേസ് ഒന്നിലെ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങളും ഹോട്ടലുകളും റെസ്റ്റോറെന്റുകളുമടക്കം മുതൽ തുറന്ന് പ്രവർത്തിച്ചു തുടങ്ങിയ സാഹചര്യത്തിൽ നഗരത്തിലെ ബസ് യാത്ര കൂടുതൽ സങ്കീർമാവുകയാണ് . ബംഗളുരുവിൽ കോവിഡ്-19 രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുമ്പോഴും നഗരത്തിൽ ബി എം ടി സി ബസ് യാത്രികരുടെ എണ്ണവും നാൾക്കുനാൾ വർധിച്ചു വരുന്നു . ഈ അവസ്ഥയിൽ ബി.എം.ടി.സി. ജീവനക്കാർ ആശങ്കയിലായിരിക്കുകയാണ് . ബി എം ടി സി, ജീവനക്കാരുടെ ആരോഗ്യസുരക്ഷാ സംവിധാനങ്ങൾ കർശനമാക്കിയിട്ടുണ്ട് . നി ഇടവേളകളിൽ തെർമൽ സ്കാനിങ് പരിശോധന നടത്തുന്നുണ്ട്…
Read MoreDay: 9 June 2020
കേരളത്തിൽ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ 4 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 53 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ. -30,…
Read Moreഒരു 17 വയസ്സുകാരി മരിച്ചു;ഇന്ന് അകെ 2 മരണം;കർണാടകയിൽ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം 6000 അടുക്കുന്നു;ഇന്ന് 161 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ബെംഗളൂരു : ഇന്ന് കർണാടകയിൽ 161 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ 24,മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 91 പേര് ആണ്. ആകെ രോഗ ബാധിതരുടെ എണ്ണം 5921 ആയി. ഇന്ന് സംസ്ഥാനത്ത് 2 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ ഒരു 65 കാരനും കലബുറഗിയില്‍ 17 കാരിയും ആണ് ഇന്ന് മരിച്ചത്,ആകെ കോവിഡ് മരണസംഖ്യ 66 ആയി. ഇന്ന് 164 പേര് രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 2605 ആയി. ബെംഗളൂരു…
Read Moreകേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളും നഗരത്തിലെ ഐ.ടി.സംരംഭകയുമായ വീണയും ഡി.വൈ.എഫ്.വൈ ദേശീയ അദ്ധ്യക്ഷൻ മുഹമ്മദ് റിയാസും വിവാഹിതരാകുന്നു.
ബെംഗളൂരു : കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ഈ മാസം 15ന് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും. വിവാഹ റജിസ്ട്രേഷൻ കഴിഞ്ഞു. എസ്എഫ്ഐ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്ന റിയാസ്, ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. നഗരത്തിലെ സർജാപുര റോഡിലുള്ള ഒരു ഐ ടി. കമ്പനിയുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ് വീണ.
Read Moreഇതുവരെ നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് ഏതെല്ലാം ഏരിയകളിൽ ? ഇതില്‍ നിങ്ങളുടെ സ്ഥലവും ഉള്‍പ്പെടുന്നുണ്ടോ ?ഏറ്റവും പുതിയ വിവരങ്ങള്‍ ഇവിടെ വായിക്കാം
ബെംഗളൂരു : ജൂൺ എട്ടിന് ഇറങ്ങിയ ബി.ബി.എം.പി വാര് റൂം ബുള്ളറ്റിന് നമ്പര്‍ 77 പ്രകാരം,ഇതുവരെ നഗരത്തിൽ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ പേരും അതാത് വാർഡ് നമ്പറും താഴെ നല്കുന്നു. ബൊമ്മനഹള്ളി സോണ്‍( 10 വാര്‍ഡുകള്‍) ബിലേക്കഹള്ളി (188),ഹോങ്ങസാന്ദ്ര(189) ,മങ്കമ്മ പ്പളായ(190),സിംഗസാന്ദ്ര (191),ബേഗൂര്‍(192),പുട്ടെനെഹള്ളി(187),ബൊമ്മനഹള്ളി(175),എച് എസ് ആര് ലേഔട്ട്(174). അരകെരെ( 193) യെലേച്ചനഹള്ളി (185) മഹാദേവ പുര സോണ്‍ (9 വാര്‍ഡുകള്‍) ഹൊരമാവു (25),ഹൂഡി(54),ഗരുടാചാര്‍ പാളയ(82),ഹഗദുർ(84),വരത്തൂര്‍ (149),രാമാ മൂര്‍ത്തി നഗര്‍ (26),മാര്‍ത്തഹള്ളി (86),കാടുഗോടി(83). ബെല്ലന്തൂർ (150) ദൊഡ്ഡനക്കുന്തി(85) ബെംഗളൂരു ഈസ്റ്റ് ( 16 വാർഡുകൾ) രാധാകൃഷ്ണ…
Read Moreമാസങ്ങൾക്ക് ശേഷം തുറന്ന് പ്രവർത്തിച്ച് ഈ ക്ഷേത്രങ്ങൾ; മലയാളികളേറെയെത്തുന്ന ഈ അമ്പലവും തുറന്നു; പൂജാ സമയങ്ങൾ അറിയാം
ബെംഗളുരു; കോവിഡ് കാലത്തെ രണ്ടരമാസത്തിനുശേഷം നഗരത്തിലെ ക്ഷേത്രങ്ങളിൽ വീണ്ടും വിശ്വാസികൾ എത്തിത്തുടങ്ങി, സർക്കാരിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് തുറന്നുപ്രവർത്തിക്കുന്ന ക്ഷേത്രങ്ങളിൽ ആദ്യദിനം ശുചീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്. എന്നാൽ കൊറോണ ഭയത്തിൽ ക്ഷേത്രത്തിലെത്തിയവരുടെ എണ്ണവും താരതമ്യേന കുറവാണ്, ചൊവ്വാഴ്ചമുതൽ കൂടുതൽ പേർ എത്തിത്തുടങ്ങുമെന്നാണ് ക്ഷേത്രഭാരവാഹികളുടെ നിഗമനം. ജാലഹള്ളി അയ്യപ്പക്ഷേത്രം, എച്ച്. എ.എൽ. അയ്യപ്പക്ഷേത്രം തുടങ്ങിയ പ്രധാനക്ഷേത്രങ്ങളെല്ലാം തുറന്നു കഴിയ്ഞ്ഞു. എന്നാൽ ലോക്ഡൗൺ കാലത്ത് വിശ്വാസികളെ പങ്കെടുപ്പിക്കാതെയുള്ള പൂജകൾമാത്രമാണ് നടത്തിയിരുന്നത്. കൂടാതെ കയറുന്നതിനുമുമ്പ് സാനിറ്റൈസർ ഉപയോഗിക്കാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തെർമോ മീറ്റർ ഉപയോഗിച്ചുള്ള പരിശോധനയും നടക്കും. സാമൂഹിക…
Read Moreബെംഗളൂരുവില്‍ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 500 കടന്നു;2 ജില്ലകളിലും കൂടി 300ല്‍ അധികം പേര് രോഗമുക്തി നേടി;200 പേര് വിവിധ ആശുപത്രികളില്‍ കഴിയുന്നു.
ബെംഗളൂരു : നഗരത്തിൽ ഇന്നലെ മൂന്ന് കോവിഡ് മരണങ്ങളും 18 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു .ഒരു 67 വയസുകാരനും ഒരു 48 വയസ്സുകാരിയും ഒരു 65 വയസ്സുകാരിയും ആണ് ഇന്നലെ മരിച്ചത് ഇതോടെ ബെംഗളൂരുവില്‍ രണ്ട് ജില്ലകളിലും കൂടി കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 19 ആയി അകെ കോവിഡ് രോഗികളുടെ എണ്ണം 529 ആയി നഗര ജില്ലയില്‍ 493 ഉം ഗ്രാമ ജില്ലയില്‍ 36 ഉം . ഇതിൽ 309 പേർ രോഗമുക്തി നേടി.നഗര ജില്ലയില്‍ 298 ,ഗ്രാമ ജില്ലയില്‍ 11,ആകെ…
Read Moreബെംഗളുരു നിവാസികൾക്ക് ആശ്വാസം, ഹോട്ടലുകളും മാളുകളും തുറന്നു
ബെംഗളുരു; കോവിഡിനെ തുടർന്ന് രണ്ടുമാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം നഗരത്തിലെ മാളുകളും റെസ്റ്റോറന്റുകളും തുറന്നു, ആദ്യദിനം വലിയതിരക്ക് അനുഭവപ്പെട്ടില്ല, ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പൊതുവേ ആളുകൾ കുറവായിരുന്നു, കർശന സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചശേഷമാണ് അകത്തേക്കു പ്രവേശിപ്പിച്ചത്. ഇത്രനാളും തുടർന്ന പോലെ പാഴ്സൽ വാങ്ങിക്കൊണ്ടുപോകുന്നതിനായിരുന്നു തിരക്ക്, ഹോട്ടലുകളിൽ മെനു കാർഡ് നൽകാതെയാണ് ഓർഡറുകൾ സ്വീകരിച്ചത്, ഏകദേശം 50% ത്തോളം ഇരിപ്പിടങ്ങൾ മാത്രമാണ് ഉപയോഗിയ്ക്കുന്നത്. എന്നാൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചില ഹോട്ടലുകളിൽ സുരക്ഷയുടെ ഭാഗമായി ഭക്ഷണമേശകളിൽ സുതാര്യമായ ഗ്ലാസുകൾ സ്ഥാപിച്ച് ആളുകളെ വേർതിരിച്ചു. പരസ്പരം സമ്പർക്കം വരാതിരിക്കുന്നവിധത്തിലാണ്…
Read Moreയാത്ര ചെയ്യാൻ മലയാളികൾ ഏറെ ആശ്രയിച്ചിരുന്ന ‘ബൗൺസ്’ തിരിച്ചെത്തുന്നു; പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ആപ്പിൽ ഉൾപ്പെടുത്തി കമ്പനി
ബെംഗളുരു; ആപ്പിലൂടെ പ്രവർത്തിക്കുന്ന വാടക സ്കൂട്ടർ കമ്പനി ‘ബൗൺസ്’ നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും പ്രവർത്തനം തുടങ്ങി. പൊതുവാഹനങ്ങളിൽ സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ളവർ ഇത്തരം സ്കൂട്ടറുകൾ വരും ദിവസങ്ങളിൽ ഏറെ ഉപയോഗിയ്ക്കുമെന്നാണ് കമ്പനി അധികൃതർ പ്രതീക്ഷിയിക്കുന്നത്. പരിപൂർണ്ണമായും എല്ലാ തരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ബൗൺസിന്റെ സർവീസെന്നും കമ്പനി അറിയിച്ചു, ഈ മാസംതന്നെ 6000-ത്തോളം പുതിയ വാഹനങ്ങളും കമ്പനി പുറത്തിറക്കുമെന്ന് അധികൃതർ വ്യക്തമാക്കി കഴിയ്ഞ്ഞു. കോവിഡ് മൂലം ലോക്ക് ഡൗൺ വരുന്നതിന് മുൻപ് ബൗൺസി’ന്റെ റൈഡർഷിപ്പിൽ 15 മുതൽ 20 ശതമാനം വരെ വർധയുണ്ടായതായാണ് കണക്കുകൾ. സർവീസ്…
Read Moreനഗരത്തിൽ 2 പുതിയ കണ്ടെയിൻമെന്റ് സോണുകകൾ കൂടി;ആകെ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 54 ആയി.
ബെംഗളൂരു : ജൂൺ എട്ടിന് ബി.ബി.എം.പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ 77 പ്രകാരം നഗരത്തിൽ പുതിയ 2 കണ്ടൈൻമെന്റ് സോണുകളുൾ കൂടെ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 54 ആയി. ബി ബി എം പി വെസ്റ്റ് സോണിലെ ചാൽറെഡി പാളയയും പാദാരായണ പുരയുമാണ് പുതയതായി പട്ടികയില്‍ ചേര്‍ത്തത്. പുതുതായി ചേർക്കപ്പെട്ട സോണുകളിൽ ഒന്ന് വീതം ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്. പട്ടിക താഴെ വായിക്കാം ബൊമ്മനഹള്ളി സോണ്‍: 190-മംഗമ്മനപ്പാളയ, 192-ബെഗൂർ, 187-പുട്ടേനഹള്ളി, 175-ബോമ്മനഹള്ളി, 174-എച്ച്എസ്ആർ ലേഔട്ട്, 193-അരകരെ, 185-യെലചെനഹള്ളി. മഹാദേവ…
Read More