ബെംഗളൂരു: അൺലോക്ക് ഫേസ് ഒന്നിലെ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങളും ഹോട്ടലുകളും റെസ്റ്റോറെന്റുകളുമടക്കം മുതൽ തുറന്ന് പ്രവർത്തിച്ചു തുടങ്ങിയ സാഹചര്യത്തിൽ നഗരത്തിലെ ബസ് യാത്ര കൂടുതൽ സങ്കീർമാവുകയാണ് .
ബംഗളുരുവിൽ കോവിഡ്-19 രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുമ്പോഴും നഗരത്തിൽ ബി എം ടി സി ബസ് യാത്രികരുടെ എണ്ണവും നാൾക്കുനാൾ വർധിച്ചു വരുന്നു .
ഈ അവസ്ഥയിൽ ബി.എം.ടി.സി. ജീവനക്കാർ ആശങ്കയിലായിരിക്കുകയാണ് .
ബി എം ടി സി, ജീവനക്കാരുടെ ആരോഗ്യസുരക്ഷാ സംവിധാനങ്ങൾ കർശനമാക്കിയിട്ടുണ്ട് . നി
ഇടവേളകളിൽ തെർമൽ സ്കാനിങ് പരിശോധന നടത്തുന്നുണ്ട് . ശരീരതാപനിലയിൽ വ്യത്യാസം കാണുന്നവരെ ഉടനടി ക്വാറന്റീനിലേക്ക് മാറ്റുന്നതിനുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട് .
എങ്കിലും ആളുകളുടെ എണ്ണം കൂടി വരുന്നത് സാമൂഹിക അകലം ഉറപ്പുവരുത്തുന്നത് ജീവനക്കാർക്ക് കൂടുതൽ ശ്രമകരമാകുന്നു
തുടക്കത്തിൽ ഉണ്ടായിരുന്ന പാസ് സംവിധാനം മാറ്റി ടിക്കറ്റ് സമ്പ്രദായത്തിലേക്ക് മാറിയത് യാത്രക്കാരുമായുള്ള സമ്പർക്കം വർധിപ്പിക്കുവാൻ ഇടയാക്കുന്നുണ്ട് .
മുൻകരുതലുകൾ എടുക്കുന്നതുകൊണ്ടും പരിശാധനകൾ നടത്തുന്നത് കൊണ്ടും മാത്രം രോഗം വരുന്നത് തടയാനാകില്ലെന്നും ജീവനക്കാർ പറയുന്നു .
ഇന്ന് മുതൽ കൂടുതൽ ഇളവുകൾ വന്നതോടെ ഇനിയങ്ങോട്ടുള്ള ദിവസങ്ങളിൽ സ്ഥിതി രൂക്ഷമാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല . അൺലോക്ക് ഫേസ് ഒന്നിന് മുൻപേ തന്നെ സാമൂഹിക അകലം ബസുകളിൽ പാലിക്കുന്നതിൽ പ്രായോഗികമായ പല ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു എന്നും ഇനി യാത്രികരുടെ എണ്ണം കൂടുന്നതോടെ അവസ്ഥ കഠിനമാകുമെന്നും ജീവനക്കാർ പറയുന്നു
ബസുകളിൽ അനുവദീയമായവരുടെ എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ ഒരു കാരണവശാലും കയറ്റരുത് എന്ന് നിർദേശം കർശനമായി പാലിക്കുവാനും ഗ്ലൗസും സാനിറ്റൈസറും ഉപയോഗിക്കാനും ജീവനക്കാർക്ക് കർശ്ശന നിർദ്ദേശം ബി എം ടി സി നൽകിയിട്ടുണ്ട് .