കേരളത്തിൽ നിന്ന് കർണാടകയിലേക്കും കർണാടകയിൽ നിന്ന് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കും യാത്ര പാസ് ലഭിച്ചതിനു ശേഷവും യാത്ര സൗകര്യം ലഭിക്കാത്തതിന്റെ പേരിൽ ബുദ്ധിമുട്ടുന്നവർ ഏറെയാണ്. വിദ്യാർത്ഥികളും ജോലി നഷ്ടപ്പെട്ടവരും വ്യാപാര സ്ഥാപനങ്ങൾ ഒഴിവാക്കിയവരും നാടണയാൻ വേണ്ടി നെട്ടോട്ടമോടുമ്പോൾ ചില മലയാളി സംഘടനകൾ സൗജന്യമായി മലയാളികളെ ബസ്സിൽ നാട്ടിലെത്തിച്ചിരുന്നു. നിലവിൽ ഒരു സംഘടനയും സൗജന്യ യാത്ര സൗകര്യം ഒരുക്കുന്നില്ല. ചില പ്രത്യേക കേസുകൾ സംഘടന ഭാരവാഹികളുടെ ഇടപെടലിലൂടെ സൗജന്യ യാത്രക്ക് പരിഗണിക്കുന്നതല്ലാതെ സാമ്പത്തിക ബുദ്ധിമുട്ടുള്ള എല്ലാവരെയും സൗജന്യമായി നാട്ടിലെത്തിക്കാൻ മലയാളി സംഘടനകളിൽ യാത്ര സൗകര്യം ഒരുക്കുന്നവർക്…
Read MoreMonth: May 2020
നഗരത്തിൽ ആകെ കണ്ടെയിൻമെൻറ് സോണുകളുടെ എണ്ണം 24 ആയി;നഗരത്തിൽ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ കൂടുതൽ വിവരങ്ങൾ…
ബെംഗളൂരു : രോഗവ്യാപനത്തിൻ്റെ തോത് അനുസരിച്ച് നഗരത്തിലെ വിവിധ സ്ഥലങ്ങളെ കണ്ടെയിൻമെൻ്റ് സോണുകൾ ആക്കി തിരിച്ചിട്ടുണ്ട്. ഇന്ന് ബി.ബി.എം.പി. പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ പ്രകാരം ആകെ കണ്ടയിൻമെൻ്റ് സോണുകൾ 24 ആണ്. ബിലേക്കഹളളി, മങ്കമ്മപ്പാളയ, ബേഗുർ, പുട്ടെനഹള്ളി, ഹൊങ്ങ സാന്ദ്ര, ഹൂഡി, ഹഗദൂർ ,വരത്തൂർ, രാമമൂർത്തി നഗർ,നാഗവാര, എച്ച്.ബി.ആർ.ലേഔട്ട്, ശിവാജി നഗർ, വമ്മാർപേട്ട്, എസ് കെ ഗാർഡൻ, ബി.ടി.എം.ലേഔട്ട്, ലക്കസാന്ദ്ര, മല്ലേശ്വരം, പാദരായണ പുര, ജഗജീവൻ നഗർ, കെ.ആർ.മാർക്കെറ്റ്, മാരപ്പന പാളയ ,താനി സാന്ദ്ര, ഹാരോ ഹള്ളി, ജ്ഞാന ഭാരതി നഗർ എന്നിവയാണ്…
Read Moreഈവെനിംഗ് ബുള്ളറ്റിന്‍;കർണാടകയിൽ പുതിയതായി 135 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരുവില്‍ 8 പേര്‍ക്ക് കൂടി രോഗം;നഗരത്തില്‍ ആക്റ്റീവ് കേസുകള്‍ 126.
ബെംഗളൂരു : കർണാടക ആരോഗ്യ മന്ത്രാലയം 5 മണിക്ക് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ കോവിഡ് രോഗികളുടെ എണ്ണം 135. 3 മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യാദഗിരി ജില്ലയില്‍ 69 കാരിയും,ബീദറില്‍ 49 കാരനും വിജയപുരയില്‍ 82 കാരനും ഇന്ന് മരണമടഞ്ഞു. കലബുറഗി 28,യാദഗിരി 16,ബീദർ 13 , ഉത്തര കന്നഡ 6, ദക്ഷിണ കന്നഡ 11,,ബെളളാരി 1, റായ്പൂർ 5, ബെംഗളുരു ഗ്രാമ ജില്ല 2, ബെംഗളുരു നഗര ജില്ല 6, വിജയപുര 3, തുംക്കൂരു 1, ഹാസൻ 15,മണ്ട്യാ 1…
Read Moreഇനി കൊതിയൂറുന്ന മാമ്പഴവും ഫ്ലിപ്പ്കാർട്ടിൽ വാങ്ങാം..
ബെംഗളൂരു : മൊബൈലും ഇലക്ട്രോണിക് സാധനങ്ങളും മാത്രമല്ല മാധുര്യമേറുന്ന മാമ്പഴവും ഇനി ഫ്ലിപ്പ്കാർട്ടിൽ വാങ്ങാം. ഇതു സംബന്ധിച്ച കരാർ കർണാടക സംസ്ഥാന മാമ്പഴ വികസന കോർപറേഷനും ഫ്ലിപ്പ് കാർട്ടും ഒപ്പുവച്ചു. 45 ദിവസത്തേക്കാണ് കരാർ എന്ന് ഹോൾട്ടികൾച്ചർ മന്ത്രി നാരായണ ഗൗഡ അറിയിച്ചു. 8 ലക്ഷം ടൺ മാമ്പഴം ഈ വർഷം വിൽക്കാൻ കഴിയാതെ കർഷകരുടെ കയ്യിൽ കെട്ടിക്കിടക്കുകയാണ്. ഫ്ലിപ്പ്കാർട്ടിന് ബെംഗളൂരു അർബൻ, കോലർ, ഹാവേരി തുടങ്ങിയ 10 കർഷക കൂട്ടായ്മയുമായി സഹകരിക്കുന്നുണ്ട്. 3 കിലോ വീതുള്ള മാമ്പഴ പാക്കറ്റുകൾ ഉടൻ തന്നെ ഫ്ലിപ്പ്കാർട്ടിൽ…
Read Moreസംസ്ഥാനത്തെ 22 സർക്കാർ സ്കൂളുകളിൽ ഹൈടെക്ക് ക്ലാസ് മുറികൾ;ആദ്യഘട്ടം മല്ലേശ്വരത്ത്.
ബെംഗളൂരു: സംസ്ഥാനത്തെ 22 സർക്കാർ സ്കൂളുകളിൽ ഹൈടെക്ക് ക്ലാസ് മുറികൾ ഒരുക്കാൻ പദ്ധതി. ഇതിന്റെ ആദ്യഘട്ടമായി മല്ലേശ്വരത്തെ അഞ്ച് സർക്കാർ സ്കൂളുകളിൽ ഇ- ലേണിങ്ങ് പദ്ധതി തുടങ്ങി. സന്നദ്ധ സംഘടനയായ ശിക്ഷണ ഫൗണ്ടേഷനുമായിചേർന്നാണ് പദ്ധതി നടപ്പാക്കുന്നത് എന്ന് ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ അറിയിച്ചു. കംപ്യൂട്ടർ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ അറിവില്ലാത്തത് സർക്കാർ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഉപരിപഠനം നടത്തുന്നതിന് തടസ്സമാകുന്നുണ്ട്. ഇ- ലേണിങ് പദ്ധതി നടപ്പാക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഒരോ ക്ലാസ്മുറികളിലും ഇ- ലേണിങ്…
Read Moreമിഡ് ഡേ ബുള്ളറ്റിൽ;കർണാടകയിൽ പുതിയതായി 122 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;ആകെ രോഗ ബാധിതരുടെ എണ്ണം 2400 കടന്നു:ആക്റ്റീവ് കേസുകൾ 1596.
ബെംഗളൂരു : കർണാടക ആരോഗ്യ മന്ത്രാലയം ഇന്ന് ഉച്ചക്ക് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ കോവിഡ് രോഗികളുടെ എണ്ണം 122. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.യാദഗിരി ജില്ലയിൽ ചികിത്സയിലായിരുന്ന 69 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. കലബുറഗി 28,യാദഗിരി 16,ബീദർ 12, ഉത്തര കന്നഡ 6, ദക്ഷിണ കന്നഡ 11,,ബെളളാരി 1, റായ്പൂർ 5, ബെംഗളുരു ഗ്രാമ ജില്ല 2, ബെംഗളുരു നഗര ജില്ല 6, വിജയപുര 1, തുംക്കൂരു 1, ഹാസൻ 15, ബെൽഗാവി 4, ചിക്കമഗളുരു 3, ഉഡുപ്പി എന്നിങ്ങനെയാണ് ജില്ല…
Read Moreജൂൺ 1 മുതൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണം;പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി.
ബെംഗളൂരു: ജൂൺ ഒന്നു മുതൽ കർണാടകയിൽ ആരാധനായലയങ്ങൾ തുറക്കാൻ സാധിക്കുമെന്നും അതിനുള്ള നടപടികളിലാണെന്നും മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ. ക്ഷേത്രങ്ങൾ, മുസ്ലിം-കൃസ്ത്യൻ പള്ളികൾ തുടങ്ങിയ ആരാധാനലയങ്ങൾ കർണാടകയിൽ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു. തുറക്കുന്നതിന് മുമ്പ് അനുമതി ലഭിക്കേണ്ടതുണ്ട്. അതുക്കൊണ്ട് നമുക്ക് കാത്തിരിക്കാം. അനുമതി ലഭിക്കുകയാണെങ്കിൽ ജൂൺ ഒന്നിനകം ആരാധാനാലയങ്ങൾ തുറക്കാൻ സാധിക്കും യെദ്യൂരപ്പ പറഞ്ഞു. കൊറോണവ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് അവസാനം മുതൽ രാജ്യത്തെ ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായി…
Read Moreമാസ്ക് അണിഞ്ഞു ജീവിച്ചു തുടങ്ങുമ്പോൾ… ഷൈന രാജേഷ് എഴുതുന്നു.
കോളേജിൽ കമ്പ്യൂട്ടർ സയൻസ് പഠിപ്പിച്ച സുനിൽ മാഷെഴുതിയ കവിതയിൽ ഇന്നലെ വായിച്ചതാണ് ‘ശരിയുടെ ആഴമളക്കാൻ വരരുത്’ എന്നത്. മനസിനെ ഏറെ സ്പർശിച്ച ഒരു വാചകമായിരുന്നു അത്. എൻറെയും നിൻറെയും ശരികൾ തമ്മിലുള്ള അന്തരം തന്നെയാണ് പലപ്പോഴും വ്യക്തി ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നതും മറ്റുള്ളവരെ ക്രിട്ടിസൈസ് ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നതും. നമ്മുടെ ശരികൾ ഉണ്ടാകുന്നത് നമ്മുടെ ചിന്തകളിൽ നിന്നും, അനുഭവങ്ങളിൽ നിന്നും, ജീവിത സാഹചര്യങ്ങളിൽ നിന്നുമെല്ലാമാണ് അതുകൊണ്ടു തന്നെ മറ്റൊരു സാഹചര്യത്തിൽ ജീവിക്കുന്ന ഒരു വ്യക്തിയോട്ട് ”ശരിയിങ്ങനെയാണ്” എന്ന് പറഞ്ഞു ബോധ്യപ്പെടുത്താൻ പലപ്പോഴും സാധിക്കില്ല എന്നതാണ്…
Read Moreലോക്ഡൗൺ കാരണം റദ്ദാക്കിയ തീവണ്ടികളിലെ ടിക്കറ്റ് റീഫണ്ട് ആരംഭിച്ചു;കൂടുതൽ വിവരങ്ങൾ..
ബെംഗളൂരു: ലോക്ഡൗൺകാരണം റദ്ദാക്കിയ തീവണ്ടികളിലെ ടിക്കറ്റ് റീഫണ്ട് ആരംഭിച്ച് റെയിൽവേ. ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷനിലെ കെ.എസ്.ആർ. ബെംഗളൂരു സിറ്റി, യശ്വന്ത് പുര, ഹൊസൂർ,കന്റോൺമെന്റ്,യെലഹങ്ക, കൃഷ്ണരാജപുരം, കെങ്കേരി, മാണ്ഡ്യ, തുമകൂരു എന്നീ സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റുകൾ റീഫണ്ടു ചെയ്യാം. എല്ലാ പ്രവൃത്തിദിനങ്ങളിലും ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 6 മണിവരെയും ഞായറാഴ്ചകളിലും പൊതു അവധിദിവസങ്ങളിലും രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 മണിവരെയുമാകും കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് റീഫണ്ടുചെയ്ത് ലഭിക്കുക. അടുത്ത ദിവസങ്ങളിൽ കൂടുതൽ കൗണ്ടറുകൾ റിസർവേഷനുവേണ്ടിയും ടിക്കറ്റ് റീഫണ്ടിനായും തുറക്കും…
Read Moreകേരളത്തിലേക്ക് 50 ബസുകള്‍ അയച്ച് കേരള സമാജം.
ബെംഗളൂരു : മെയ് 9 മുതല്‍ നാട്ടില്‍ പോകാന്‍ പാസ് ലഭിച്ചിട്ടും സ്വന്തമായി വാഹനമില്ലാത്തതിനാല്‍ കേരളത്തിലേക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് ആശ്വാസമായി കേരള സമാജം ആരംഭിച്ച ട്രാവല്‍ ഡെസ്ക് ഇന്ന് അന്‍പതാമത്തെ ബസ് യാത്രക്കാരുമായി തിരുവനതപുരത്തേക്ക് യാത്ര തിരിച്ചു. ജനറല്‍സെക്രട്ടറി റജികുമാര്‍ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. തുടക്കത്തില്‍ വാളയാര്‍, കുമിളി, ആര്യന്‍കാവ്,മഞ്ചേശ്വരം, മുത്തങ്ങ ചെക് പോസ്റ്റുകളിലേക്കാണ് സര്‍വീസ് നടത്തിയത് . ഇതിനോടകം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലെക്കും സര്‍വീസ് നടത്താന്‍ സാധിച്ചതായി കേരള സമാജം ജനറല്‍സെക്രട്ടറി റജികുമാര്‍ അറിയിച്ചു. 25 പേര്‍ അടങ്ങുന്ന ടീമാണ് കഴിഞ്ഞ മൂന്നാഴ്ചയായി…
Read More