ഇനി കൊതിയൂറുന്ന മാമ്പഴവും ഫ്ലിപ്പ്കാർട്ടിൽ വാങ്ങാം..

ബെംഗളൂരു : മൊബൈലും ഇലക്ട്രോണിക് സാധനങ്ങളും മാത്രമല്ല മാധുര്യമേറുന്ന മാമ്പഴവും ഇനി ഫ്ലിപ്പ്കാർട്ടിൽ വാങ്ങാം.

ഇതു സംബന്ധിച്ച കരാർ കർണാടക സംസ്ഥാന മാമ്പഴ വികസന കോർപറേഷനും ഫ്ലിപ്പ് കാർട്ടും ഒപ്പുവച്ചു.

45 ദിവസത്തേക്കാണ് കരാർ എന്ന് ഹോൾട്ടികൾച്ചർ മന്ത്രി നാരായണ ഗൗഡ അറിയിച്ചു.

  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

8 ലക്ഷം ടൺ മാമ്പഴം ഈ വർഷം വിൽക്കാൻ കഴിയാതെ കർഷകരുടെ കയ്യിൽ കെട്ടിക്കിടക്കുകയാണ്.

ഫ്ലിപ്പ്കാർട്ടിന് ബെംഗളൂരു അർബൻ, കോലർ, ഹാവേരി തുടങ്ങിയ 10 കർഷക കൂട്ടായ്മയുമായി സഹകരിക്കുന്നുണ്ട്.

3 കിലോ വീതുള്ള മാമ്പഴ പാക്കറ്റുകൾ ഉടൻ തന്നെ ഫ്ലിപ്പ്കാർട്ടിൽ ഓർഡർ ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts