സംസ്ഥാനത്തെ 22 സർക്കാർ സ്കൂളുകളിൽ ഹൈടെക്ക് ക്ലാസ് മുറികൾ;ആദ്യഘട്ടം മല്ലേശ്വരത്ത്.

ബെംഗളൂരു: സംസ്ഥാനത്തെ 22 സർക്കാർ സ്കൂളുകളിൽ ഹൈടെക്ക് ക്ലാസ് മുറികൾ ഒരുക്കാൻ പദ്ധതി.

ഇതിന്റെ ആദ്യഘട്ടമായി മല്ലേശ്വരത്തെ അഞ്ച് സർക്കാർ സ്കൂളുകളിൽ ഇ- ലേണിങ്ങ് പദ്ധതി തുടങ്ങി.

സന്നദ്ധ സംഘടനയായ ശിക്ഷണ ഫൗണ്ടേഷനുമായിചേർന്നാണ് പദ്ധതി നടപ്പാക്കുന്നത് എന്ന് ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ അറിയിച്ചു.

  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം

കംപ്യൂട്ടർ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ അറിവില്ലാത്തത് സർക്കാർ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഉപരിപഠനം നടത്തുന്നതിന് തടസ്സമാകുന്നുണ്ട്.

ഇ- ലേണിങ് പദ്ധതി നടപ്പാക്കുന്നതോടെ ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

ഒരോ ക്ലാസ്മുറികളിലും ഇ- ലേണിങ് സംവിധാനമൊരുക്കാൻ ഭാരിച്ച ചെലവുവരും.

ഈ സാഹചര്യത്തിലാണ് സന്നദ്ധ സംഘടനകളുടെ സഹായംകൂടി ലഭ്യമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts