ജൂൺ 1 മുതൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണം;പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി.

ബെംഗളൂരു: ജൂൺ ഒന്നു മുതൽ കർണാടകയിൽ ആരാധനായലയങ്ങൾ തുറക്കാൻ സാധിക്കുമെന്നും അതിനുള്ള നടപടികളിലാണെന്നും മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ.

ക്ഷേത്രങ്ങൾ, മുസ്ലിം-കൃസ്ത്യൻ പള്ളികൾ തുടങ്ങിയ ആരാധാനലയങ്ങൾ കർണാടകയിൽ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.

തുറക്കുന്നതിന് മുമ്പ് അനുമതി ലഭിക്കേണ്ടതുണ്ട്. അതുക്കൊണ്ട് നമുക്ക് കാത്തിരിക്കാം.

അനുമതി ലഭിക്കുകയാണെങ്കിൽ ജൂൺ ഒന്നിനകം ആരാധാനാലയങ്ങൾ തുറക്കാൻ സാധിക്കും യെദ്യൂരപ്പ പറഞ്ഞു.

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

കൊറോണവ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് അവസാനം മുതൽ രാജ്യത്തെ ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുകയാണ്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായി ഇളവുകൾ അനുവദിച്ചെങ്കിലും ആരാധനാലയങ്ങൾ തുറക്കുന്നതിന് കേന്ദ്ര സർക്കാർ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

സംസ്ഥാനത്തെ 36000 ക്ഷേത്രങ്ങളുടെ നിയന്ത്രണമുളള മുസറായ് വകുപ്പ് ക്ഷേത്രങ്ങൾ തുറക്കുന്നതിന് അനുകൂലമാണ്.

വലിയ ആഘോഷങ്ങൾ ഇല്ലാതെ മറ്റ് ആരോഗ്യ നിബന്ധനകൾ എല്ലാം പാലിച്ച് ക്ഷേത്രങ്ങൾ തുറക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts