ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിരോധ മരുന്ന് രണ്ടാംഘട്ട പരീക്ഷണ കുത്തിവെപ്പ്.

ബെംഗളൂരു: സംസ്ഥാനത്തെ 30 ജില്ലകളിലുമായി 263 ആരോഗ്യ- ആശുപത്രി കേന്ദ്രങ്ങളിൽ വച്ച് പ്രതിരോധ മരുന്നിന്റെ രണ്ടാംഘട്ട പരീക്ഷണ കുത്തിവെപ്പുകൾ ഇന്ന് നടത്തും.

ആദ്യഘട്ട പരീക്ഷണ കുത്തിവെപ്പുകൾ ജനുവരി രണ്ടാം തീയതിയാണ് നടത്തിയിരുന്നത്. ഇത് പൂർണ്ണ വിജയം ആയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ രണ്ടാംഘട്ട പരീക്ഷണ കുത്തിവെപ്പിന് ഒരുക്കങ്ങൾ നടത്തിയത്.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

സംസ്ഥാനവ്യാപകമായി നടത്താനിരിക്കുന്ന പ്രതിരോധമരുന്ന് കുത്തിവെപ്പിന് വേണ്ടുന്ന എല്ലാ നടപടിക്രമങ്ങളും പരീക്ഷണാടിസ്ഥാനത്തിൽ പാലിച്ചുകൊണ്ട് ആയിരിക്കും പരീക്ഷണ കുത്തിവെപ്പുകൾ നടത്തുക. പരീക്ഷണ കുത്തിവെപ്പുകളുടെ രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കിയാൽ തുടർന്ന് സംസ്ഥാന വ്യാപകമായി പൊതു ജനങ്ങൾക്ക് വേണ്ടിയുള്ള കുത്തിവെപ്പുകൾ തുടങ്ങും. വിവര സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും പ്രതിരോധ മരുന്ന് ലഭ്യമാക്കുമെന്ന് സർക്കാർ വക്താവ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
[masterslider id="10"]

Related posts