വാടകക്കാരെ തേടുന്ന ബോർഡുകൾ പ്രധാന നഗരക്കാഴ്ചയായി മാറുന്നു.

ബെംഗളൂരു: മഹാമാരിയുടെ ബാക്കിപത്രമായി നഗരത്തിലെ ഭൂരിപക്ഷം വീടുകളും വാടകക്കാർ ഒഴിഞ്ഞ ശൂന്യമായി കിടക്കുന്നു.

വ്യാപാര വ്യവസായസ്ഥാപനങ്ങൾ പൂർണ്ണമായി അടച്ചിട്ടതും ഓഫീസ് ജോലികളിൽ ഭൂരിഭാഗവും വീട്ടിലിരുന്നുതന്നെ ചെയ്യാമെന്ന അവസ്ഥ കൈവരിച്ചതും ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് അപ്രതീക്ഷിതമായി തൊഴിൽ നഷ്ടപ്പെട്ടതും ബഹുഭൂരിപക്ഷം വരുന്ന താൽക്കാലിക നഗരവാസികളെ വാടകവീടൊഴിഞ്ഞു സ്വദേശത്തേക്ക് പോകാൻ കാരണമായി.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

ഇതോടെ വാടക വരുമാനം പ്രതീക്ഷിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചിരുന്ന ഒരു വിഭാഗം നഗരവാസികൾ പൂർണ്ണമായും പ്രതിസന്ധിയിലായിരിക്കുകയാണ്. നഗരത്തിലെ ബഹുഭൂരിപക്ഷം വീടുകളുടെ മുന്നിലും വാടകയ്ക്ക് എന്ന ബോർഡ് തൂങ്ങി കിടക്കുന്നത് കാണാം.

വാടക വീടുകളുടെ പരിധിയിൽ കവിഞ്ഞ ലഭ്യത കുറഞ്ഞ വാടകയ്ക്ക് വീടുകൾ നൽകാൻ ഉടമസ്ഥരെ നിർബന്ധിതരാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

കെട്ടിട നിർമ്മാണ വായ്പകളും വ്യക്തിഗത വായ്പകളും എടുത്തത് വാടക പ്രതീക്ഷിച്ചു വീട് നിർമ്മിച്ച വരാണ് പൂർണ്ണമായും പ്രതിസന്ധിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
[masterslider id="10"]

Related posts