മൂക്കിലൂടെ നൽകാവുന്ന പ്രതിരോധ മരുന്നുമായി ഭാരത് ബയോടെക്:പരീക്ഷണ ഉൽപാദനം ഉടൻ ആരംഭിക്കാൻ പദ്ധതി.

ബെംഗളൂരു: പ്രതിരോധ കുത്തിവെപ്പുകളുടെ പരീക്ഷണ കാലഘട്ടം അവസാനിക്കുന്നതോടെ ദേശീയതലത്തിൽ പ്രതിരോധമരുന്ന് കുത്തിവെപ്പുകൾ തുടങ്ങാനിരിക്കെ, മൂക്കിലൂടെ നൽകാൻ കഴിയുന്ന പ്രതിരോധമരുന്ന് നിർമ്മാണത്തിന് ഭാരത് ബയോടെക് ഒരുങ്ങുന്നു.

കുത്തിവെപ്പിലൂടെ നൽകുന്ന പ്രതിരോധ മരുന്നുകളെക്കാൾ
കൂടുതൽ ഫലപ്രദമായിരിക്കും മൂക്കിലൂടെ നൽകുന്ന മരുന്നുകൾ എന്ന് ഭാരത് ബയോടെക് മേധാവി ഡോക്ടർ കൃഷ്ണ എല്ലാ വ്യക്തമാക്കുന്നു. ഇതിന് ശാസ്ത്രീയമായ പിൻബലം ഉണ്ടെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

രോഗാണുക്കൾ മൂക്കിൽ കൂടിയും വായിൽ കൂടിയും ആണ് പ്രധാനമായും ശരീരത്തിൽ പ്രവേശിക്കുന്നത് എന്നതാണ് ഇതിന് അടിസ്ഥാനം. പ്രതിരോധ മരുന്നുകളെ കുറിച്ചുള്ള ഗവേഷണത്തിലും മൂക്കിലൂടെ നൽകുന്ന മരുന്നുകൾ കൂടുതൽ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ വാഷിംഗ്ടെൻ സ്കൂൾ ഓഫ് മെഡിസിനു മായി ചേർന്ന് പുതിയ പ്രതിരോധ മരുന്ന് കമ്പനിയുടെ നാഗപൂർ പരീക്ഷണശാലയിൽ നിർമ്മിക്കാൻ ഒരുങ്ങുകയാണ് ഭാരത് ബയോടെക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
[masterslider id="10"]

Related posts