അൾസൂർ തടാകത്തിന് മാലിന്യത്തിൽ നിന്നും മോചനം: ശുചീകരണം ജപ്പാൻ സമ്പ്രദായത്തിൽ.

ബെംഗളൂരു: അൾസൂർ തടാകത്തിൽ കുന്നുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ജപ്പാൻ ശുചീകരണ സമ്പ്രദായവുമായി കർണാടക തടാക സംരക്ഷണ വിഭാഗം.

അറക്കപ്പൊടി യും തവിടും ഉപയോഗിച്ച് ചെറിയ ഉരുളകൾ ഉണ്ടാക്കി അതിൽ മാലിന്യങ്ങൾ തിന്നുതീർക്കുന്ന സൂഷ്മാണുക്കളെ നിറച്ച് തടാകത്തിൽ വിതറുന്ന “ബോകാഷി ” സമ്പ്രദായം ആണ് അൾസൂർ തടാകം ശുചീകരിക്കാൻ ആയി ഉപയോഗിക്കുന്നത് എന്ന് ബന്ധപ്പെട്ട വിഭാഗം അറിയിക്കുന്നു.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

ഇതിനു മുൻപും ഇതേ സമ്പ്രദായം ഉപയോഗിച്ച് തടാക ശുചീകരണം ചെയ്തിട്ടുണ്ടെന്നും അവസാനമായി കൈകൊണ്ടനഹള്ളി തടാകം ശുചീകരിക്കുന്നതിനായി ഈ സാങ്കേതികവിദ്യ ആണ് സ്വീകരിച്ചതെന്നും വക്താവ് അറിയിച്ചു.

ബോകാഷി മിശ്രിതം തടാകത്തിൽ വിതറിയാൽ അതിൽ നിറച്ച സൂക്ഷ്മാണുക്കൾ മാലിന്യങ്ങൾ തിന്നു തീർക്കുകയും തടാകം ശുദ്ധീകരിക്കപ്പെടുകയും ചെയ്യും.

ഈ സമ്പ്രദായം ഇതിനു മുൻപ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും പൂർണ വിജയം ആണെന്ന് പറയാൻ കഴിയില്ലെന്നും വക്താവ് അറിയിച്ചു.

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

ഭാഗിക വിജയം നേടിയിട്ടുള്ള ഈ സമ്പ്രദായത്തിന് ശാസ്ത്രീയ അടിത്തറ ഉണ്ടെന്ന് പറയാൻ കഴിയില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ
[masterslider id="10"]

Related posts