24 പേർക്ക് രോഗം പകർന്ന നഞ്ചൻഗുഡിലെ ഫാർമ കമ്പനിയിൽ എത്തിയ ചൈനീസ് അസംസ്കൃത വസ്തുക്കൾ പരിശോധനക്ക് അയച്ചു.

ബെംഗളൂരു :ഒരാളിൽ നിന്ന് അല്ലെങ്കിൽ ഒരിടത്തു നിന്ന് എറ്റവും കൂടുതൽ പേർക്ക് രോഗം പകർന്നതായി കർണാടകയിൽ സംശയിക്കുന്നത് മൈസൂരുവിലെ ഫാർമ ഫാക്ടറിയിൽ ജോലി ചെയ്ത 24 പേർക്ക് രോഗം ബാധിച്ചപ്പോൾ ആണ്. ഇവിടെ ജോലി ചെയ്തിരുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചപ്പോൾ എവിടെ നിന്നാണ് അസുഖം വന്നത് എന്ന് കണ്ടെത്താൻ സർക്കാറിനും ആരോഗ്യ പ്രവർത്തകർക്കും കഴിയാതെയായി, യുവാവ് വിദേശയാത്രയും ചെയ്തിട്ടില്ല എന്നും കണ്ടെത്തി. അതിനാൽ നഞ്ചൻഗുഡിലെ ജൂബിലി ലൈഫ് സയൻസ് ഫാർമ എന്ന ഈ കമ്പനിയിൽ നിന്നും ശേഖരിച്ച ചൈനീസ് അസംസ്കൃതവസ്തുക്കൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്…

Read More

ലോക്ക് ഡൗൺ കാരണം നാട്ടിലെത്താൻ 230 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച യുവതി വഴിയിൽ കുഴഞ്ഞു വീണ് മരിച്ചു.

ബെംഗളൂരു : കോവിഡ് പടർന്നു പിടിക്കാതിരിക്കാൻ പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മധ്യ വർഗ്ഗത്തിനും അതിന് മുകളിലുള്ളവർക്കും അത് ബാധിച്ചതിനേക്കാൾ കൂടുതൽ ദിവസവേതനത്തിന് ജോലിയെടുക്കുന്നവരിൽ പലരുടെയും ജീവിതത്തെ അത് പ്രതികൂലമായി ബാധിച്ചു. ഇപ്പോൾ ജീവിക്കുന്ന സ്ഥലത്ത് തന്നെ തുടരുക എന്നായിരുന്നു നിർദേശമെങ്കിലും നഗരത്തിൽ നിന്ന് പലരും സ്വന്തം നാട്ടിലേക്ക് പലായനം ചെയ്തിരുന്നു. ഇതിൽ ബെംഗളൂരുവിൽ നിന്ന് റായിച്ചൂരിലേക്ക് കാൽനടയായി പോയ നിർമാണ തൊഴിലാളിയായ സ്ത്രീ ബെളളാരിയാണ് കുഴഞ്ഞുവീണുമരിച്ചത്. ശരിയായ രീതിയിൽ ഭക്ഷണം പോലും കഴിക്കാതെ കനത്ത വെയിലിൽ നടന്നതോടെ നിർജലീകരണം സംഭവിക്കുകയായിരുന്നു. റായ്ച്ചൂർ സിദ്ധന്നൂർ താലൂക്കിലെ…

Read More

സംസ്ഥാനത്ത് അഞ്ചാമത്തെ കോവിഡ് മരണം;6 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു;ആകെ രോഗികളുടെ എണ്ണം 181ആയി;28 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ബെംഗളൂരു : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി,സംസ്ഥാനത്തെ ആകെ മരണസംഖ്യ 5 ആയി. ഇന്ന് സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു,28 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു ഇതെല്ലാം ചേര്‍ത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 181 ആയി.നിലവില്‍ 148 രോഗികള്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ : രോഗി 176 :ദുബായില്‍ നിന്ന് തിരിച്ചെത്തിയ ഉത്തര കന്നഡ സ്വദേശിയായ 26 കാരി,ഭട്ട്കള്‍ ആശുപത്രിയില്‍  ചികിത്സയിലാണ്. രോഗി 177: 65 വയസ്സുകാരി കലബുറഗിയിലെ…

Read More

കോവിഡ് നിരീക്ഷണത്തിൽ ഇരിക്കെ ഐസൊലേഷൻ വാർഡിൽ നിന്നും കടന്നുകളഞ്ഞ യുവാവിനെ ബന്ധുവിൻ്റെ വീട്ടിൽ നിന്ന് പോലീസ് പിടികൂടി.

ബെംഗളൂരു : കോവിഡ് നിരീക്ഷണത്തിൽ ഇരിക്കെ ഐസൊലേഷൻ വാർഡിൽ നിന്നും കടന്നുകളഞ്ഞ യുവാവിനെ ബന്ധുവിൻ്റെ വീട്ടിൽ നിന്ന് പോലീസ് പിടികൂടി. മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിരീക്ഷണത്തിലായിരുന്ന മലവള്ളി സ്വദേശിയാണ് ആശുപത്രിയിൽനിന്ന് ഓടിപ്പോയത്. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം മണിക്കൂറുകൾ നീണ്ട തിരച്ചിലിനു ശേഷം ഗുട്ടലു കോളനിയിലെ ബന്ധുവിനെ വീട്ടിൽ നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു. താക്കീത് നൽകിയ ശേഷം വീണ്ടും ഇയാളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു.

Read More

മുസ്ലീംകള്‍ക്ക് എതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി എന്ന് മുഖ്യമന്ത്രി;ശോഭ കരന്തലാജെക്കും രേണുകാചാര്യക്കും എതിരെ നടപടി എടുക്കാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം.

ബെംഗളൂരു : മുസ്ലീങ്ങള്‍ക്ക് എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു.വിവിധ പ്രാദേശിക ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് യെദിയൂരപ്പ ഇങ്ങനെ പറഞ്ഞത്. “ഞാന്‍ മുസ്ലീം നേതാക്കളുമായി സംസാരിച്ചു അവര്‍ നിസ്കാരം എല്ലാം വീട്ടില്‍ തന്നെ ചെയ്യാം എന്ന് സമ്മതിച്ചിട്ടുണ്ട്,അവരും സഹകരിക്കുന്നുണ്ട് ഇനി ആരും ന്യുനപക്ഷങ്ങള്‍ ആയ മുസ്ലീങ്ങളെ കുറിച്ച് പറയരുത് ,ഇനി ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ ,ചെറിയ ഒരു സംഭവത്തിന്റെ പേരില്‍ മുസ്ലീം സമുദായമാണ് മറുപടി പറയേണ്ടത് എന്നാ വിധത്തില്‍ ആരെങ്കിലും സംസാരിക്കുകയാണ് എങ്കില്‍…

Read More

മഞ്ഞുരുകിത്തുടങ്ങി.. മംഗളൂരുവിലേക്ക് തലപ്പാടി വഴി ആദ്യത്തെ ആംബുലൻസ് കടത്തി വിട്ട് കർണാടക.

ബെംഗളൂരു : ഒരാഴ്ചയിൽ അധിക അടച്ചിട്ട അതിർത്തിയിലൂടെ മംഗളൂരുവിലേക്ക് രോഗികളെ കടത്തിവിട്ട് കർണാടക. ഇന്ന് ഉച്ചയോടെയാണ് കാസർകോഡ് സ്വദേശിയായ തസ്ലീമയെ മംഗളൂരുവിലെ ആശുപത്രിയിലെത്താൻ തലപ്പാടി അതിർത്തി വഴി കടത്തിവിട്ടത്. തലപ്പാടി അതിർത്തി അടച്ചതിനാൽ ആദ്യം ഈ വിഷയം കേരള ഹൈക്കോടതിയിൽ എത്തുകയും കോടതി നിർദ്ദേശം കർണാടക പാലിക്കാത്തതിനെ തുടർന്ന് കാസർകോട് നിന്നുള്ള എം.പി. രാജ് മോഹൻ ഉണ്ണിത്താൻ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. അതിന് ശേഷം ആണ് കടുത്ത നിബന്ധനയോടെ കാസർകോട് നിന്നുള്ള രോഗികളെ മംഗളൂരുവിലേക്ക് കടത്തി വിടാൻ കർണാടക തയ്യാറായത്, ഈ വിഷയം…

Read More

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കരുത്:ഡി.കെ.ശിവകുമാർ.

ബെംഗളൂരു : കോവിഡ് അസുഖം പടർന്നു പിടിച്ചതിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി തുടരുന്ന ഘട്ടത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പള പിടിക്കരുതെന്ന് കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടു. ഈ മാസത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം നൽകും എന്നാൽ അടുത്ത മാസത്തെ കാര്യം ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ചില മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതേ സമയം സർക്കാർ സർവീസിലെ മാത്രമല്ല ഇതര ജീവനക്കാരുടേയും ശമ്പളം പിടിക്കാൻ ശ്രമം നടത്തരുതെന്ന് പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു. ബാങ്ക് വായ്പയും വീട്ടു…

Read More

സൂക്ഷിക്കുക… സമൂഹമാധ്യമങ്ങളിൽ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കരുത്;ആവശ്യമെങ്കിൽ പോലീസ് സ്വമേധയാ കേസെടുക്കും:സിറ്റി പോലീസ് കമ്മീഷണർ.

ബെംഗളൂരു : കൊറോണ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങളും വിദ്വേഷവും പ്രചരിപ്പിക്കുന്നവർക്കെതിരെ സ്വമേധയാ കേസെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു അറിയിച്ചു. വിദ്വേഷം നിറഞ്ഞ പോസ്റ്റുകൾ ഇടുകയോ പങ്കുവക്കുകയോ ലൈക്ക് അടിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഡിസാസ്റ്റർ മാനേജ്മെൻറ് നിയമത്തിലെ വിവിധ വകുപ്പുകൾ ഉപയോഗിച്ച് ഇത്തരം സംഭവങ്ങളിൽ കേസെടുക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. Friends on Social https://t.co/2E99cGNZ97 is fighting a common Enemy. Lot of unwanted hate is being created on social media. Pray?don’t be…

Read More

കോവിഡ് കാലത്തും ലോക്ക്ഡൗണിലും ഒറ്റപ്പെട്ടവർക്ക് കരുതലായി നഗരത്തിലെ മലയാളി സംഘടനകൾ;പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മലയാളം മിഷൻ.

ബെംഗളൂരു : കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ പടരുകയും തുടർന്ന് രാജ്യത്ത് എല്ലായിടങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ വേറിട്ട ചില സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുമായി മലയാളം മിഷന്റെ കർണ്ണാടക ഘടകം ലോകത്തിന് തന്നെ മാതൃകയാവുകയാണ്. ബെംഗളൂരുവിലെ ചെറുതും വലുതുമായ  50 ഓളം മലയാളി സംഘടനകളെ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ട് വരാൻ ശ്രമിക്കുകയും പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കൊണ്ടു പോവുകയും ചെയ്തു എന്നതാണ് മലയാളം മിഷൻ കർണ്ണാടക ഘടകം ചെയ്തത്. വിവിധങ്ങളായ സംഘടനകൾ ഒരു വേദിയിൽ ഒന്നിച്ചപ്പോൾ മൂല്യവത്തായ ഒരുപാട് സഹായങ്ങൾ…

Read More

മണ്ഡ്യയിൽ ആദ്യത്തെ കോവിഡ്-19 പോസിറ്റീവ്;സംസ്ഥാനത്ത് ഇന്ന് 12 കൊറോണ കേസുകൾ;ആകെ രോഗബാധിതർ 175 ആയി;25 പേർ ആശുപത്രി വിട്ടു.

ബെംഗളൂരു : കർണാടകയിലെ മണ്ഡ്യയിൽ ആദ്യത്തെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 175 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചത് 12 പേർക്ക്. സംസ്ഥാനത്ത് ഇതുവരെ ആകെ 4 പേർ മരിച്ചു 25 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു, ആകെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 146 ആണ്.ഇതിൽ 9 മലയാളികളും ഉൾപ്പെടുന്നു. രോഗി 164: ഡൽഹി യാത്ര നടത്തിയ ബാഗൽ കോട്ട് മുധോൾ സ്വദേശി 33കാരൻ, ബാഗൽ കോട്ട് ആശുപത്രിയിൽ ചികിൽസയിലാണ്. രോഗി 165: രോഗി 125 ൻ്റ അയൽ വാസിയായ…

Read More
Click Here to Follow Us